ETV Bharat / sports

പാകിസ്ഥാനെതിരായ വിസ്‌മയ പ്രകടനം; ടി20 റാങ്കിങ്ങിൽ കുതിപ്പുമായി വിരാട് കോലി - കോലി

14-ാം സ്ഥാനത്ത് നിന്ന് അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ കോലി ഒൻപതാം സ്ഥാനത്തേക്കാണ് എത്തിയത്

ടി20 ലോകകപ്പ്  ടി20 റാങ്കിങ്  ടി20 റാങ്കിങ്ങിൽ വിരാട് കോലിക്ക് മുന്നേറ്റം  ഐസിസി ടി20 റാങ്കിങ്ങ്  ICC T20 RANKING  Virat Kohli  വിരാട് കോലി  സൂര്യകുമാർ യാദവ്  T20 World Cup  ഡെവോണ്‍ കോണ്‍വെ  T20I Rankings Virat Kohli storms into top 10  Virat Kohli storms into top 10  T20 RANKING Virat Kohli climbs to No 9 position  Virat Kohli New t20 rankings  ടി20 റാങ്കിങ്ങിൽ കുതിപ്പുമായി വിരാട് കോലി  കോലി  ഭുവനേശ്വർ കുമാർ
പാകിസ്ഥാനെതിരായ വിസ്‌മയ പ്രകടനം; ടി20 റാങ്കിങ്ങിൽ കുതിപ്പുമായി വിരാട് കോലി
author img

By

Published : Oct 26, 2022, 7:17 PM IST

ദുബായ്‌: ടി20 ലോകകപ്പിൽ പാകിസ്ഥാനെതിരായ വിസ്‌മയ പ്രകടനത്തോടെ ഐസിസി ടി20 റാങ്കിങ്ങിലും കുതിച്ച് വിരാട് കോലി. ബാറ്റർമാരുടെ പട്ടികയിൽ 635 റേറ്റിങ് പോയിന്‍റുമായി കോലി ഒൻപതാം സ്ഥാനത്തേക്കെത്തി. 14-ാം സ്ഥാനത്ത് നിന്ന് അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയാണ് കോലി ആദ്യ പത്തിനുള്ളിലേക്ക് കുതിച്ചെത്തിയത്. അതേസമയം രണ്ടാം സ്ഥാനത്തുണ്ടായിരുന്ന സൂര്യകുമാർ യാദവിന് ഒരു സ്ഥാനം നഷ്‌ടമായി.

849 പോയന്‍റുമായി പാകിസ്ഥാന്‍റെ മുഹമ്മദ് റിസ്‌വാനാണ് ഒന്നാം സ്ഥാനത്ത്. ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിലെ ഗംഭീര പ്രകടനത്തോടെ 831 പോയിന്‍റുമായി ന്യൂസിലന്‍ഡ് താരം ഡെവോണ്‍ കോണ്‍വെ രണ്ടാം സ്ഥാനത്തേക്കെത്തി. ഇന്ത്യയുടെ സൂര്യകുമാര്‍ യാദവ് 828 പോയിന്‍റുമായി മൂന്നാം സ്ഥാനത്തേക്ക് വീഴുകയായിരുന്നു. പാകിസ്ഥാൻ നായകൻ ബാബർ അസം 799 പോയിന്‍റുമായി നാലാം സ്ഥാനത്ത് തുടരുന്നു.

അതേസമയം ബോളർമാരുടെ പട്ടികയിൽ അഫ്‌ഗാനിസ്ഥാൻ താരം റാഷിദ് ഖാൻ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ഓസ്‌ട്രേലിയൻ പേസർ ജോഷ്‌ ഹേസൽവുഡിനെ പിന്തള്ളിയാണ് റാഷിദ് ഖാൻ 702 പോയിന്‍റുമായി ഒന്നാം സ്ഥാനത്തേക്കെത്തിയത്. രണ്ടാം സ്ഥാനത്തുള്ള ഹേസൽവുഡിന് 699 പോയിന്‍റാണുള്ളത്. ദക്ഷിണാഫ്രിക്കൻ സ്‌പിന്നർ തബ്രൈസ് ഷംസിയാണ് മൂന്നാം സ്ഥാനത്ത്.

ലങ്കൻ സ്‌പിന്നർ വനിന്ദു ഹസരങ്ക മൂന്ന് സ്ഥാനങ്ങൾ നഷ്‌ടപ്പെടുത്തി ആറാം സ്ഥാനത്തേക്കിറങ്ങിയപ്പോൾ ഇംഗ്ലണ്ട് പേസർ സാം കറൻ എട്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി എട്ടാം സ്ഥാനത്തേക്കെത്തി. ഇന്ത്യൻ താരം ഭുവനേശ്വർ കുമാർ രണ്ട് സ്ഥാനങ്ങളുയർന്ന് പത്താം സ്ഥാനത്തെത്തി. ഭുവനേശ്വർ കുമാർ മാത്രമാണ് ആദ്യ പത്തിലുള്ള ഏക ഇന്ത്യൻ താരം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.