ETV Bharat / sports

ടി 20 ലോകകപ്പ് : കോലി ഇന്ത്യയുടെ ആറാം ബൗളിങ് ഒപ്ഷന്‍ ; ഓള്‍ റൗണ്ടറായി കാണാമെന്നും ആകാശ് ചോപ്ര

author img

By

Published : Oct 21, 2021, 2:21 PM IST

ഓസ്ട്രേലിയക്കെതിരായ രണ്ടാം സന്നാഹ മത്സരത്തില്‍ കോലി പന്തെടുത്തതിന് പിന്നാലെയാണ് ചോപ്രയുടെ പ്രതികരണം

T20 World Cup  Virat Kohli  Aakash Chopra  ആകാശ് ചോപ്ര  വിരാട് കോലി  ടി20 ലോകകപ്പ്
ടി20 ലോകകപ്പ്: കോലി ഇന്ത്യയുടെ ആറാമത്തെ ബൗളിങ് ഓപ്ഷന്‍; ഓള്‍ റൗണ്ടറായി കാണാമെന്നും ആകാശ് ചോപ്ര

ന്യൂഡല്‍ഹി : ടി20 ലോകകപ്പിൽ ഇന്ത്യയുടെ ഓൾറൗണ്ടറായി ക്യാപ്റ്റന്‍ വിരാട് കോലിയെ കാണുമെന്ന് മുൻ താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര. ഓസ്ട്രേലിയക്കെതിരായ രണ്ടാം സന്നാഹ മത്സരത്തില്‍ കോലി പന്തെടുത്തതിന് പിന്നാലെയാണ് ചോപ്രയുടെ പ്രതികരണം.

'ടൂർണമെന്‍റില്‍ കോലിയെ ഓൾറൗണ്ടറായാവും കാണുക. നമ്മുടെ ആറാമത്തെ ബൗളിങ് ഒപ്ഷനാണ് അദ്ദേഹം'. തന്‍റെ യൂട്യൂബ് ചാനലില്‍ ചോപ്ര പറഞ്ഞു. മത്സരത്തില്‍ ഭുവനേശ്വര്‍ കുമാര്‍ നന്നായി പന്തെറിഞ്ഞതായും പാകിസ്ഥാനെതിരായ പദ്ധതികളില്‍ താരവും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കരുതാമെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.

also read: ടി20 ലോകകപ്പ്: ഒരുക്കം ഗംഭീരമാക്കി ഇന്ത്യ; ഓസീസിനെതിരെയും മിന്നും ജയം

ഓസീസിനെതിരായ മത്സരത്തില്‍ വിരാട് കോലി ടീമിലുണ്ടായിരുന്നെങ്കിലും രോഹിത് ശര്‍മയാണ് ഇന്ത്യയെ നയിച്ചിരുന്നത്. ഓസീസിനെതിരെ രണ്ട് ഓവറുകള്‍ പന്തെറിഞ്ഞ താരം 12 റണ്‍സുകള്‍ മാത്രമാണ് വഴങ്ങിയത്. മത്സരത്തില്‍ ഇന്ത്യ ഒമ്പത് വിക്കറ്റിന് വിജയം പിടിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.