ETV Bharat / sports

ടി20 ലോകകപ്പിന് ശേഷം കോലി വൈറ്റ് ബോള്‍ നായക സ്ഥാനം ഒഴിയും; പകരം രോഹിത് - റിപ്പോര്‍ട്ട്

ബാറ്റിങ്ങില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്‍റെ ഭാഗമായാണ് താരം സ്ഥാനമൊഴിയുന്നതെന്നാണ് ഒരു ദേശീയ മാധ്യമം പുറത്ത് വിട്ട റിപ്പോര്‍ട്ടിലുള്ളത്.

author img

By

Published : Sep 13, 2021, 12:46 PM IST

T20 World Cup  virat kohli  rohit sharma  ടി20 ലോകകപ്പ്  വിരാട് കോലി  രോഹിത് ശര്‍മ
ടി20 ലോകകപ്പിന് ശേഷം കോലി വൈറ്റ് ബോള്‍ നായക സ്ഥാനം ഒഴിയും; പകരം രോഹിത് - റിപ്പോര്‍ട്ട്

മുംബൈ: ടി20 ലോകകപ്പിന് ശേഷം വിരാട് കോലി വൈറ്റ് ബോള്‍ (ഏകദിനം, ടി20 ) ക്രിക്കറ്റിലെ നായക സ്ഥാനം ഒഴിയുമെന്ന് റിപ്പോര്‍ട്ട്. ബാറ്റിങ്ങില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്‍റെ ഭാഗമായാണ് താരം സ്ഥാനമൊഴിയുന്നതെന്നാണ് ഒരു ദേശീയ മാധ്യമം പുറത്ത് വിട്ട റിപ്പോര്‍ട്ടിലുള്ളത്.

ഇതോടെ രോഹിത് ശര്‍മ ടീമിന്‍റെ നായക സ്ഥാനത്തെത്തുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നായകസ്ഥാനം കൈമാറുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ച് മാസങ്ങളായി രോഹിത്തും ടീം മാനേജ്‌മെന്‍റുമായി കോലി ചര്‍ച്ച നടത്തുന്നതായും റിപ്പോര്‍ട്ടിലുണ്ട്.

'വിരാട് കോലി തന്നെ ഇക്കാര്യത്തില്‍ പ്രഖ്യാപനം നടത്തും. ബാറ്റിങ്ങില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും എക്കാലത്തേയും പോലെ, ലോകത്തെ മികച്ച ബാറ്റ്സ്‌മാന്‍റെ ഫോമിലേക്ക് മടങ്ങിയെത്താനുമാണ് അദ്ദേഹത്തിന്‍റെ ആലോചന' ബിസിസിഐയോട് അടുത്ത വൃത്തങ്ങള്‍ പ്രതികരിച്ചു.

ക്യാപ്റ്റന്‍ കോലി

32കാരനായ കോലി 95 ഏകദിനങ്ങളിൽ ഇന്ത്യയെ നയിച്ചിട്ടുണ്ട്. 65 മത്സരങ്ങൾ ജയിച്ചപ്പോൾ 27 മത്സരങ്ങളില്‍ പരാജയപ്പെട്ടു. 45 ടി20 മത്സരങ്ങളില്‍ 29 എണ്ണം വിജയിച്ചപ്പോള്‍ 14 മത്സരങ്ങളിലാണ് തോല്‍വി വഴങ്ങിയത്.

ഐപിഎല്ലില്‍ 132 മത്സരങ്ങളില്‍ ടീമിനെ നയിച്ച കോലിക്ക് 62 വിജയങ്ങളാണ് നേടാനായത്. 66 മത്സരങ്ങളില്‍ തോല്‍വി വഴങ്ങി.

ക്യാപ്റ്റന്‍ രോഹിത്

10 ഏകദിനങ്ങളില്‍ ടീമിനെ നയിച്ച രോഹിത് എട്ട് മത്സരങ്ങളില്‍ വിജയം പിടിച്ചിട്ടുണ്ട്. രണ്ട് മത്സരങ്ങളിലാണ് തോല്‍വി വഴങ്ങിയത്. ടി20യില്‍ 19 മത്സരങ്ങളില്‍ ടീമിനെ നയിച്ചപ്പോള്‍ 15 മത്സരങ്ങളില്‍ വിജയവും നാല് മത്സരങ്ങളില്‍ പരാജയവുമായിരുന്നു ഫലം. ഐപിഎല്ലിലാവട്ടെ 123 മത്സരങ്ങളില്‍ ടീമിനെ നയിച്ച രോഹിതിന് 74 വിജയങ്ങളുണ്ട്. 49 മത്സരങ്ങളാണ് ടീം തോല്‍വി വഴങ്ങിയത്.

also read: യുഎസ് ഓപ്പണ്‍: ചരിത്രം കുറിച്ച് മെദ്‌വെദേവ്; കന്നി ഗ്രാന്‍ഡ് സ്ലാം കിരീടം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.