ETV Bharat / sports

കൊടുങ്കാറ്റായി നോർട്ട്ജെയും റബാഡയും ; ബംഗ്ലാദേശിനെതിരെ ദക്ഷിണാഫ്രിക്കയ്‌ക്ക് 85 റണ്‍സ് വിജയലക്ഷ്യം - south africa vs bangladesh

27 റണ്‍സെടുത്ത മെഹ്ദി ഹസ്സനാണ് ബംഗ്ലാദേശിന്‍റെ ടോപ്പ് സ്‌കോറര്‍

t20 world cup  south africa vs bangladesh  ടി20 ലോകകപ്പ്
കൊടുങ്കാറ്റായി നോർട്ട്ജെയും റബാഡയും; ബംഗ്ലാദേശിനെതിരെ ദക്ഷിണാഫ്രിക്കയ്‌ക്ക് 85 റണ്‍സ് വിജയ ലക്ഷം
author img

By

Published : Nov 2, 2021, 6:03 PM IST

അബുദാബി : ടി20 ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ ദക്ഷിണാഫ്രിക്കയ്‌ക്ക് 85 റണ്‍സ് വിജയ ലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് 18.2 ഓവറില്‍ 84 റണ്‍സെടുക്കുന്നതിനിടെ മുഴുവന്‍ വിക്കറ്റുകളും നഷ്ടമായി. 27 റണ്‍സെടുത്ത മെഹ്ദി ഹസ്സനാണ് ബംഗ്ലാദേശിന്‍റെ ടോപ്പ് സ്‌കോറര്‍.

ലിറ്റണ്‍ ദാസ് 24 റണ്‍സെടുത്തപ്പോള്‍ ഷമീം ഹുസൈന്‍ 11 റണ്‍സെടുത്തു. മറ്റ് ബാറ്റ്‌സ്മാന്‍മാര്‍ക്കൊന്നും രണ്ടക്കം കാണാനായില്ല. തുടക്കം മുതല്‍ ആഞ്ഞടിച്ച ദക്ഷിണാഫ്രിക്കന്‍ പേസര്‍മാരാണ് ബംഗ്ലാദേശിനെ കുറഞ്ഞ സ്കോറിലൊതുക്കിയത്.

ആൻറിച്ച് നോർട്ട്ജെ 3.2 ഓവറില്‍ എട്ട് റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്‌ത്തി. കഗിസോ റബാഡ നാല് ഓവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് സ്വന്തമാക്കി. തബ്രായിസ് ഷംസി രണ്ട് വിക്കറ്റും, ഡ്വെയ്ൻ പ്രിട്ടോറിയസ് ഒരു വിക്കറ്റും നേടി.

മുന്‍ മത്സരങ്ങളിലെ ടീമില്‍ നിന്നും മാറ്റമില്ലാതെയാണ് ദക്ഷിണാഫ്രിക്ക കളത്തിലിറങ്ങിയത്. എന്നാല്‍ ബംഗ്ലാനിരയില്‍ രണ്ട് മാറ്റങ്ങളുണ്ട്. പരിക്കേറ്റ ഷാക്കിബ് അല്‍ ഹസന്‍ കളിക്കാതിരിക്കുമ്പോള്‍ മുസ്‌താഫിസുറിന് വിശ്രമം നല്‍കി.

മൂന്ന് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയമുള്ള ദക്ഷിണാഫ്രിക്കയ്ക്ക് ഇന്നത്തെ ഫലം നിര്‍ണായകമാണ്. കളിച്ച മൂന്ന് കളിയും തോറ്റ ബംഗ്ലാദേശ് സെമി കാണാതെ പുറത്തായിക്കഴിഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.