ഷാർജ : ടി20 ലോകകപ്പിൽ ശ്രീലങ്കക്കെതിരായ മത്സരത്തിൽ സൗത്ത് ആഫ്രിക്കയ്ക്ക് വിജയം. അവസാന ഓവർ വരെ നീണ്ടുനിന്ന ആവേശകരമായ പോരാട്ടത്തിനൊടുവിലാണ് ശ്രീലങ്കയുടെ 142 റണ്‍സ് വിജയ ലക്ഷ്യം ആറ് വിക്കറ്റ് നഷ്ടത്തിൽ സൗത്ത് ആഫ്രിക്ക മറികടന്നത്. 46 റണ്‍സ് നേടിയ ക്യാപ്‌റ്റൻ ടെംബ ബവുമയാണ് ടീമിനെ വിജയത്തിലേക്ക് എത്തിച്ചത്.
-
Miller delivers for South Africa 💪#T20WorldCup | #SAvSL | https://t.co/bJIWWFNtds pic.twitter.com/DGCKu9gskW
— T20 World Cup (@T20WorldCup) October 30, 2021 " class="align-text-top noRightClick twitterSection" data="
">Miller delivers for South Africa 💪#T20WorldCup | #SAvSL | https://t.co/bJIWWFNtds pic.twitter.com/DGCKu9gskW
— T20 World Cup (@T20WorldCup) October 30, 2021Miller delivers for South Africa 💪#T20WorldCup | #SAvSL | https://t.co/bJIWWFNtds pic.twitter.com/DGCKu9gskW
— T20 World Cup (@T20WorldCup) October 30, 2021
ശ്രീലങ്കയുടെ താരതമ്യേന ഭേദപ്പെട്ട സ്കോർ പിന്തുടർന്നിറങ്ങിയ സൗത്ത് ആഫ്രിക്കയുടെ ഓപ്പണിങ് സഖ്യത്തിന് അധികനേരം പിടിച്ചുനിൽക്കാനായില്ല. റീസ ഹെൻഡ്രിക്‌സ് (11), ക്വിന്‍റൻ ഡി കോക്ക്(12) എന്നിവർ വളരെ പെട്ടന്ന് തന്നെ പുറത്തായി. ഒരേ ഓവറിർ ദുഷ്മന്ത ചമീരയാണ് ഇരുവരെയും പുറത്താക്കിയത്. പിന്നാലെയെത്തിയ റസി വാൻ ഡെർ ദസ്സനും(16) അധിക ആയുസ് ഉണ്ടായിരുന്നില്ല.
ഇതോടെ ടീം തകർച്ചയിലേക്ക് നീങ്ങി. എന്നാൽ ക്യാപ്‌റ്റൻ ടെംബ ബവുമ ടീമിന്‍റെ രക്ഷകനായി അവതരിച്ചു. എയ്‌ഡൻ മാർക്രത്തിനെ കൂട്ടുപിടിച്ച് ക്യാപ്‌റ്റൻ ടീം സ്കോർ മെല്ലെ ഉയർത്തി. എന്നാൽ 19 റണ്‍സ് നേടിയ മാർക്രത്തെ 15-ാം ഓവറിലെ അവസാനപന്തിൽ ഹസരംഗ പുറത്താക്കി. പിന്നാലെ ടീം സ്കോർ 100 കടന്നു.
-
Hat-trick for Hasaranga 🔥
— T20 World Cup (@T20WorldCup) October 30, 2021 " class="align-text-top noRightClick twitterSection" data="
Pretorius departs for a 🦆#T20WorldCup | #SAvSL | https://t.co/bJIWWFNtds pic.twitter.com/du7Ck86DvD
">Hat-trick for Hasaranga 🔥
— T20 World Cup (@T20WorldCup) October 30, 2021
Pretorius departs for a 🦆#T20WorldCup | #SAvSL | https://t.co/bJIWWFNtds pic.twitter.com/du7Ck86DvDHat-trick for Hasaranga 🔥
— T20 World Cup (@T20WorldCup) October 30, 2021
Pretorius departs for a 🦆#T20WorldCup | #SAvSL | https://t.co/bJIWWFNtds pic.twitter.com/du7Ck86DvD
എന്നാൽ 17-ാം ഓവറിൽ മികച്ച രീതിയിൽ ബാറ്റ് വീശിക്കൊണ്ടിരുന്ന ടെംബ ബവുമയെയും ഹസരംഗ മടക്കി. തൊട്ടടുത്ത പന്തിൽ ഡ്വെയ്ന്‍ പ്രെറ്റോറിയസിനെയും (0) കൂടാരം കയറ്റി ഹസരങ്ക തന്‍റെ ഹാട്രിക് തികച്ചു. ഇതോടെ സൗത്ത് ആഫ്രിക്ക പ്രതിരോധത്തിലായി. ഇതോടെ അവസാന ഓവറിൽ സൗത്ത് ആഫ്രിക്കയുടെ വിജയ ലക്ഷ്യം 15 റണ്‍സായി ഉയർന്നു.
എന്നാൽ ക്രീസിലെത്തിയ ഡേവിഡ് മില്ലർ ലഹിരു കുമാരയെ രണ്ട് തവണ തുടർച്ചയായി സിക്‌സിന് പറത്തി. വിജയത്തിനടുത്തെത്തിയ സൗത്ത് ആഫ്രിക്കക്കായി കാഗിസോ റബാഡ് ഫോർ നേടി വിജയം ഉറപ്പിച്ചു. ശ്രീലങ്കക്കായി വനിന്ദു ഹസരങ്ക രണ്ട് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ ദുഷ്മാന്ത ചമീര ഒരു വിക്കറ്റ് വീഴ്‌ത്തി.
-
Bavuma goes ☝️
— T20 World Cup (@T20WorldCup) October 30, 2021 " class="align-text-top noRightClick twitterSection" data="
Nissanka leaps in the air and pulls off a stunning catch to bring an end to the South African's knock of 46.#T20WorldCup | #SAvSL | https://t.co/bJIWWFNtds pic.twitter.com/y8ecED4ntc
">Bavuma goes ☝️
— T20 World Cup (@T20WorldCup) October 30, 2021
Nissanka leaps in the air and pulls off a stunning catch to bring an end to the South African's knock of 46.#T20WorldCup | #SAvSL | https://t.co/bJIWWFNtds pic.twitter.com/y8ecED4ntcBavuma goes ☝️
— T20 World Cup (@T20WorldCup) October 30, 2021
Nissanka leaps in the air and pulls off a stunning catch to bring an end to the South African's knock of 46.#T20WorldCup | #SAvSL | https://t.co/bJIWWFNtds pic.twitter.com/y8ecED4ntc
ALSO READ : 'മതത്തിന്‍റെ പേരിൽ ആക്രമിക്കുന്നവർ നട്ടെല്ലില്ലാത്തവർ'; ഷമിയെ തുണച്ച് വിരാട് കോലി
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 20 ഓവറിൽ 142 റണ്‍സിന് ഓൾ ഔട്ട് ആവുകയായിരുന്നു. 72 റണ്‍സ് നേടിയ ഓപ്പണർ പാഥും നിസങ്കയുടെ മികവിലാണ് ലങ്ക ഭേദപ്പെട്ട സ്കോർ നേടിയത്. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ തബ്റൈസ് ഷംസിയും ഡ്വെയ്ന്‍ പ്രെറ്റോറിസുമാണ് ശ്രീലങ്കയെ എറിഞ്ഞിട്ടത്.
-
Nissanka's brilliant knock of 72 comes to an end.
— T20 World Cup (@T20WorldCup) October 30, 2021 " class="align-text-top noRightClick twitterSection" data="
Pretorius, the man to deliver the goods for South Africa again. #T20WorldCup | #SAvSL | https://t.co/bJIWWFNtds pic.twitter.com/h9cDSur0Ou
">Nissanka's brilliant knock of 72 comes to an end.
— T20 World Cup (@T20WorldCup) October 30, 2021
Pretorius, the man to deliver the goods for South Africa again. #T20WorldCup | #SAvSL | https://t.co/bJIWWFNtds pic.twitter.com/h9cDSur0OuNissanka's brilliant knock of 72 comes to an end.
— T20 World Cup (@T20WorldCup) October 30, 2021
Pretorius, the man to deliver the goods for South Africa again. #T20WorldCup | #SAvSL | https://t.co/bJIWWFNtds pic.twitter.com/h9cDSur0Ou
കുശാല്‍ പെരേരയെ (7), ചരിത് അസലങ്ക (21), ഭാനുക രജപക്‌സെ(0), അവിഷ്‌ക ഫെർണാണ്ടോ(3),വാനിന്ദു ഹസരംഗ (4), ക്യാപ്റ്റന്‍ ദസുന്‍ ഷാനക (11) എന്നിവരും പരാജയമായി. ചാമിക കരുണരത്നെ (5), ദുഷ്മാന്ദ ചമീര (3), ലഹിരു കുമാര (0) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.