ന്യൂഡല്‍ഹി: ടി20 ലോകകപ്പിന്‍റെ വേദി ഇന്ത്യയില്‍ നിന്നും മാറ്റുന്നത് സ്ഥിരീകരിച്ച് ബിസിസിഐ സെക്രട്ടറി ജയ് ഷാ. ടി20 ലോകകപ്പ് ഇന്ത്യയില്‍ നിന്നും യുഎഇയിലേക്ക് മാറ്റുന്ന വിവരം ഐസിസിയെ ഇന്ന് തന്നെ അറിയിക്കുമെന്നും ജയ് ഷാ പറഞ്ഞു.
മത്സരത്തിന്‍റെ തിയതികള്‍ ഐസിസിയാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ നിന്നും ടൂര്‍ണമെന്‍റ് മാറ്റുകയാണെങ്കിലും നടത്തിപ്പവകാശം ഇന്ത്യയ്ക്ക് തന്നെയാവുമെന്ന് ഐസിസി നേരത്തെ വ്യക്തമാക്കിയിരുന്നു. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലാണ് ടി20 ലോകകപ്പ് നടക്കാന്‍ തീരുമാനിച്ചിരുന്നത്.
also read: 'ഗോളടിച്ചില്ല' പിന്നാലെ തോല്‍വിയും.. ക്യാപ്‌റ്റന്‍റെ ആംബാന്‍ഡ് വലിച്ചെറിഞ്ഞ് റോണോ
അതേസമയം ഐപിഎല്‍ 14ാം സീസണിലെ ബാക്കിയുള്ള മത്സരങ്ങളും യുഎഇയിലാണ് നടക്കുക. സെപ്റ്റംബര്‍ 19ന് മത്സരങ്ങള്‍ തുടങ്ങി ഒക്ടോബര്‍ അഞ്ചിന് ഫൈനല്‍ മത്സരം നടക്കുന്ന രീതിയിലാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു നേരത്തെ ഐപിഎല്‍ മത്സരങ്ങൾ നിര്‍ത്തിവെച്ചത്.