ബ്രിസ്ബേന്‍: സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുംറയ്‌ക്ക് പകരക്കാരനായാണ് വെറ്ററന്‍ താരം മുഹമ്മദ് ഷമി ടി20 ലോകകപ്പിനായി ഓസ്‌ട്രേലിയയിലേക്ക് പറന്നത്. നേരത്തെ സ്റ്റാന്‍ഡ് ബൈ പട്ടികയില്‍ ഉള്‍പ്പെട്ട ഷമിയെ ബുംറയുടെ പുറത്താവലോടെയാണ് പ്രധാന സ്‌ക്വാഡിലേക്ക് തെരഞ്ഞെടുത്തത്. കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ടി20 ലോകകപ്പിന് ശേഷം ഇന്ത്യയ്‌ക്കായി ഫോര്‍മാറ്റില്‍ ഒരൊറ്റ മത്സരം പോലും കളിച്ചിട്ടില്ല.
നാട്ടില്‍ ഓസ്‌ട്രേലിയയ്‌ക്കും തുടര്‍ന്ന് ദക്ഷിണാഫ്രിക്കയ്‌ക്കും എതിരായ പരമ്പരയ്‌ക്കുള്ള ടീമില്‍ ഇടം നേടിയെങ്കിലും കൊവിഡ് തിരിച്ചടിയായി. ഇതേതുടര്‍ന്ന് ഓസ്‌ട്രേലിയയിലേക്ക് പോകും മുമ്പ് ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്‌നസ് പരിശോധനയും താരത്തിന് നേരിടേണ്ടി വന്നു. എന്നാല്‍ ഓസീസിനെതിരായ സന്നാഹ മത്സരത്തില്‍ മിന്നും പ്രകടനമാണ് ഷമി നടത്തിയത്.
ഒരോവറില്‍ നാല് റണ്‍സ് മാത്രം വഴങ്ങിയ താരം മൂന്ന് വിക്കറ്റുകളാണ് വീഴ്‌ത്തിയത്. ഈ മത്സരത്തിനിറങ്ങും മുമ്പ് താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകള്‍ ശ്രദ്ധേയമാവുകയാണ്. കഠിനാധ്വാനത്തിന്‍റെ പ്രതിഫലമാണ് ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവെന്നാണ് താരം ട്വിറ്ററില്‍ കുറിച്ചത്.
-
It required a lot of hard work, commitment and dedication to be back but the journey to Australia has been thoroughly rewarding. No better feeling than to be back with #TeamIndia and my boys. Looking forward to the World Cup. pic.twitter.com/K539OYAHzn
— Mohammad Shami (@MdShami11) October 17, 2022 " class="align-text-top noRightClick twitterSection" data="
">It required a lot of hard work, commitment and dedication to be back but the journey to Australia has been thoroughly rewarding. No better feeling than to be back with #TeamIndia and my boys. Looking forward to the World Cup. pic.twitter.com/K539OYAHzn
— Mohammad Shami (@MdShami11) October 17, 2022It required a lot of hard work, commitment and dedication to be back but the journey to Australia has been thoroughly rewarding. No better feeling than to be back with #TeamIndia and my boys. Looking forward to the World Cup. pic.twitter.com/K539OYAHzn
— Mohammad Shami (@MdShami11) October 17, 2022
"തിരിച്ചുവരാൻ വളരെയധികം കഠിനാധ്വാനവും പ്രതിബദ്ധതയും അർപ്പണബോധവും ആവശ്യമായിരുന്നു. എന്നാൽ ഓസ്‌ട്രേലിയയിലേക്കുള്ള യാത്ര തികച്ചും പ്രതിഫലദായകമാണ്. ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തുന്നതിനേക്കാള്‍ മികച്ച മറ്റൊരു വികാരമില്ല. ലോകകപ്പിനായി കാത്തിരിക്കുകയാണ്", എന്നായിരുന്നു ഷമി എഴുതിയത്.
ഓസീസ് ഇന്നിങ്‌സിന്‍റെ 20-ാം ഓവറിലാണ് ഷമിക്ക് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പന്ത് നല്‍കിയത്. അത്യന്തം നാടകീയമായിരുന്നു ഈ ഓവര്‍. നാല് വിക്കറ്റ് ശേഷിക്കെ 11 റണ്‍സായിരുന്നു ഈ സമയം ഓസീസിന് വിജയത്തിന് വേണ്ടിയിരുന്നത്.
ഷമിയുടെ ആദ്യ രണ്ട് പന്തുകളില്‍ സ്ട്രൈക്കിലുണ്ടായിരുന്ന പാറ്റ് കമ്മിന്‍സ് ഡബിള്‍ നേടി. മൂന്നാം പന്തില്‍ കമ്മിന്‍സിനെ ലോങ് ഓണില്‍ കോലിയുടെ കയ്യിലെത്തിക്കാന്‍ താരത്തിന് കഴിഞ്ഞു. നാലാം പന്ത് സ്ട്രൈക്കിലുണ്ടായിരുന്ന ആഷ്‌ടൺ ആഗര്‍ക്ക് തൊടാനായില്ല.
എന്നാല്‍ ബൈ റണ്‍സിനായി ശ്രമിച്ച താരത്തെ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തികിനൊപ്പം ചേര്‍ന്ന് ഷമി റണ്ണൗട്ടാക്കി. അടുത്ത പന്തുകളില്‍ ജോഷ് ഇംഗ്ലിസിനേയും കെയ്‌ന്‍ റിച്ചാഡ്‌സണേയും ഷമി ബൗള്‍ഡാക്കിയതോടെ ഓസീസിന്‍റെ പതനം പൂര്‍ത്തിയാവുകയും ഇന്ത്യ ജയമുറപ്പിക്കുകും ചെയ്‌തു.
ഓസീസിനെതിരെ ആറ് റണ്‍സിന്‍റെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ നേടിയത്. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ 20 ഓവറില്‍ 186 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ ഓസീസ് നിശ്ചിത ഓവറില്‍ 180 റണ്‍സിനാണ് ഓള്‍ ഔട്ടായത്.
also read: IND vs AUS: ബുള്ളറ്റ് ത്രോയും ഒറ്റക്കയ്യന്‍ ക്യാച്ചും; കോലിയുടെ തകര്‍പ്പന്‍ ഫീല്‍ഡിങ് കാണാം- വീഡിയോ