ദുബൈ: ടി20 ലോകകപ്പിന്‍റെ കിരീടപ്പോരാട്ടത്തില്‍ ഓസ്ട്രേലിയയും ന്യൂസിലൻഡും ഇന്ന് പോരടിക്കും. ഇന്ത്യന്‍ സമയം രാത്രി 7:30ന് ദുബൈയിലാണ് കലാശപ്പോര് നടക്കുക. കുട്ടിക്രിക്കറ്റില്‍ കന്നി കിരീടമാണ് ഇരുസംഘവും ലക്ഷ്യം വെയ്‌ക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ടാം സ്ഥാനക്കാരായാണ് ഇരു സംഘവും സെമിക്കെത്തിയിരുന്നത്.
കിവീസ് ഇംഗ്ലണ്ടിനേയും ഓസീസ് പാകിസ്ഥാനെയും തോല്‍പ്പിച്ചാണ് കലാശപ്പോരാട്ടത്തിന് ടിക്കറ്റെടുത്തത്. അഞ്ച് വിക്കറ്റിനായിരുന്നു ഇരു സംഘവും വിജയം പിടിച്ചത്.
അത്മവിശ്വാസവും ആശങ്കയും
ഐസിസിയുടെ ടി20 റാങ്കിങ്ങില്‍ നാലാം സ്ഥാനക്കാരാണ് കിവീസ്. അച്ചടക്കമുള്ള ബൗളിങ് യൂണിറ്റാണ് ടീമിന്‍റെ കരുത്ത്. ട്രെൻഡ് ബോൾട്ട്, ടിം സൗത്തി, ആദം മില്‍നെ എന്നിവരുടെ ആദ്യ സ്‌പെല്ലിലെ പ്രകടനം ടീമിന് നിര്‍ണായകമാവും. ബാറ്റിങ്ങില്‍ ഫോമിലുള്ള മാർട്ടിൻ ഗപ്റ്റിലാണ് ടീമിന്‍റെ പ്രതീക്ഷ. കെയ്ൻ വില്യംസണ്‍, ഡാരിൽ മിച്ചൽ, ഗ്ലെൻ ഫിലിപ്സ്, തുടങ്ങിയ താരങ്ങളും മിന്നിയാല്‍ കിവീസിനെ പിടിച്ച് കെട്ടുക എളുപ്പമാവില്ല.
-
Eyes on the prize 🇳🇿#T20WorldCup pic.twitter.com/G2OsXqqqjy
— T20 World Cup (@T20WorldCup) November 14, 2021 " class="align-text-top noRightClick twitterSection" data="
">Eyes on the prize 🇳🇿#T20WorldCup pic.twitter.com/G2OsXqqqjy
— T20 World Cup (@T20WorldCup) November 14, 2021Eyes on the prize 🇳🇿#T20WorldCup pic.twitter.com/G2OsXqqqjy
— T20 World Cup (@T20WorldCup) November 14, 2021
അതേസമയം ഡെവണ്‍ കോണ്‍വെ പരിക്കേറ്റ് പുറത്തായത് ടീമിന് തിരിച്ചടിയാണ്. ഇംഗ്ലണ്ടിനെതിരായ സെമിയില്‍ പുറത്തായതിന്‍റെ ദേശ്യം തീര്‍ക്കാന്‍ ബാറ്റിലടിച്ച് കൈവിരലിന് പരിക്കേറ്റതാണ് കോണ്‍വെയ്‌ക്ക് തിരിച്ചടിയായത്. താരത്തിന് പകരം ടിം സീഫെർട്ട് ടീമിലെത്തും.
ഐസിസിയുടെ ടി20 റാങ്കിങ്ങില്‍ ആറാം സ്ഥാനത്താണ് ഓസീസുള്ളത്. ഡേവിഡ് വാർണര്‍, മിച്ചൽ മാർഷ് എന്നിവര്‍ താളം കണ്ടെത്തിയത് ഓസീസിന് ഏറെ അശ്വാസം നല്‍കുന്ന കാര്യമാണ്. ക്യാപ്റ്റന്‍ അരോണ്‍ ഫിഞ്ച്, സ്റ്റീവ് സ്മിത്ത്, ഗ്ലെൻ മാക്സ്‍വെല്‍ എന്നിവരുടെ പ്രകടനവും നിര്‍ണായകമാവും.
-
One more to go 🇦🇺#T20WorldCup pic.twitter.com/ZrX97moeVH
— T20 World Cup (@T20WorldCup) November 13, 2021 " class="align-text-top noRightClick twitterSection" data="
">One more to go 🇦🇺#T20WorldCup pic.twitter.com/ZrX97moeVH
— T20 World Cup (@T20WorldCup) November 13, 2021One more to go 🇦🇺#T20WorldCup pic.twitter.com/ZrX97moeVH
— T20 World Cup (@T20WorldCup) November 13, 2021
ബൗളിങ് യൂണിറ്റില്‍ ജോഷ് ഹെയ്‌സല്‍വുഡും മിച്ചല്‍ സ്റ്റാര്‍ക്കും ആദം സാംപയും ഫോമിലാണ്. സ്റ്റോയിനിസിന്‍റെ ഓള്‍ റൗണ്ടര്‍ മികവും ടീമിന് ഗുണം ചെയ്യും.
പിച്ച് റിപ്പോര്‍ട്ട്
-
🔥 𝔽𝕚𝕣𝕖𝕡𝕠𝕨𝕖𝕣
— T20 World Cup (@T20WorldCup) November 13, 2021 " class="align-text-top noRightClick twitterSection" data="
Which batting line-up will reign supreme?#T20WorldCup pic.twitter.com/iH6AIKLkc3
">🔥 𝔽𝕚𝕣𝕖𝕡𝕠𝕨𝕖𝕣
— T20 World Cup (@T20WorldCup) November 13, 2021
Which batting line-up will reign supreme?#T20WorldCup pic.twitter.com/iH6AIKLkc3🔥 𝔽𝕚𝕣𝕖𝕡𝕠𝕨𝕖𝕣
— T20 World Cup (@T20WorldCup) November 13, 2021
Which batting line-up will reign supreme?#T20WorldCup pic.twitter.com/iH6AIKLkc3
മഞ്ഞ് വീഴ്‌ച മത്സരത്തില്‍ വലിയ പങ്ക് വഹിക്കും. ഇക്കാരണത്താല്‍ തന്നെ മുന്‍ മത്സരങ്ങളിലെ പോലെ ടോസ് നേടിയ ടീം ഫീല്‍ഡിങ് തെരഞ്ഞെടുക്കാനാണ് സാധ്യത. ഇതോടെ മത്സരത്തില്‍ ടോസ് നിര്‍ണായകമാവും.
നേര്‍ക്ക് നേര്‍
ഓസീസും കിവീസും നേരത്തെ 14 തവണയാണ് കുട്ടിക്രിക്കറ്റില്‍ പോരടിച്ചത്. ഒമ്പത് മത്സരങ്ങളില്‍ ഓസീസ് വിജയം പിടിച്ചപ്പോള്‍ അഞ്ച് തവണയാണ് കിവീസിന് ജയിക്കാനായത്.