ഷാർജ : ടി20 ലോകകപ്പ് സൂപ്പർ 12 പോരാട്ടത്തിൽ ബംഗ്ലാദേശിനെതിരെ അനായാസ വിജയം സ്വന്തമാക്കി ഇംഗ്ലണ്ട്. ബംഗ്ലാദേശിന്‍റെ 125 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ട് 14.1 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു. 38 പന്തിൽ 61 റണ്‍സെടുത്ത ഓപ്പണർ ജേസണ്‍ റോയ് അണ് ഇംഗ്ലണ്ടിന്‍റെ വിജയശിൽപ്പി.
ബംഗ്ലാദേശിന്‍റെ ചെറിയ സ്കോർ പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ടിന് ഓപ്പണർമാരായ ജോസ് ബട്‌ലറും ജേസണ്‍റോയിയും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. എന്നാൽ നാലാം ഓവറിൽ നസും അഹമ്മദ് ബട്‌ലറെ പുറത്താക്കി ഈ കൂട്ടുകെട്ട് പൊളിച്ചു. 11 പന്തിൽ 17 റണ്‍സ് നേടിയ താരം മുഹമ്മദ് നയീമിന് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു.
-
Another day, another sizzling England performance ✨#T20WorldCup | #ENGvBAN | https://t.co/lyuqx0NllZ pic.twitter.com/CljGMLEoVj
— T20 World Cup (@T20WorldCup) October 27, 2021 " class="align-text-top noRightClick twitterSection" data="
">Another day, another sizzling England performance ✨#T20WorldCup | #ENGvBAN | https://t.co/lyuqx0NllZ pic.twitter.com/CljGMLEoVj
— T20 World Cup (@T20WorldCup) October 27, 2021Another day, another sizzling England performance ✨#T20WorldCup | #ENGvBAN | https://t.co/lyuqx0NllZ pic.twitter.com/CljGMLEoVj
— T20 World Cup (@T20WorldCup) October 27, 2021
-
Jason Roy with a swashbuckling half-century 💥#T20WorldCup | #ENGvBAN | https://t.co/lyuqx0NllZ pic.twitter.com/hxQzpGIZDe
— T20 World Cup (@T20WorldCup) October 27, 2021 " class="align-text-top noRightClick twitterSection" data="
">Jason Roy with a swashbuckling half-century 💥#T20WorldCup | #ENGvBAN | https://t.co/lyuqx0NllZ pic.twitter.com/hxQzpGIZDe
— T20 World Cup (@T20WorldCup) October 27, 2021Jason Roy with a swashbuckling half-century 💥#T20WorldCup | #ENGvBAN | https://t.co/lyuqx0NllZ pic.twitter.com/hxQzpGIZDe
— T20 World Cup (@T20WorldCup) October 27, 2021
തുടർന്നെത്തിയ ഡേവിഡ് മലാനും റോയിയോടൊപ്പം തകർത്തടിച്ചു. ഇരുവരും ചേർന്ന് 10 ഓവറിൽ ടീം സ്കോർ 90 കടത്തി. 12-ാം ഓവറിൽ സിക്‌സ് നേടി റോയ് അർധശതകം പൂർത്തിയാക്കി. എന്നാൽ തൊട്ടടുത്ത ഓവറിൽ തന്നെ താരം പുറത്തായി. 38 പന്തിൽ 61 റണ്‍സ് നേടിയ താരം ഷൊരീഫുൾ ഇസ്ലാമിന്‍റെ പന്തിൽ നസും അഹമ്മദിന് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു.
പിന്നാലെയെത്തിയ ജോണി ബെയർസ്റ്റോയെ കൂട്ടുപിടിച്ച് ഡേവിഡ് മലാൻ ടീമിനെ വിജയത്തിലേക്കെത്തിച്ചു. മലാൻ 28 റണ്‍സോടെയും ബെയർസ്റ്റോ എട്ട് റണ്‍സോടെയും പുറത്താകാതെ നിന്നു. ബംഗ്ലാദേശിനായി ഷൊരീഫുള്‍ ഇസ്ലാം, നസും അഹമ്മദ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.
നേരത്തെ ആദ്യം ബാറ്റ് ചെയ്‌ത ബംഗ്ലാദേശ് ബാറ്റർമാരെ എറിഞ്ഞൊതുക്കുന്ന പ്രകടനമാണ് ഇംഗ്ലീഷ് ബോളർമാർ കാഴ്‌ചവച്ചത്. 29 റണ്‍സ് നേടിയ മുഷ്‌ഫിഖുർ റഹീമാണ് ബംഗ്ലാദേശ് നിരയിൽ അൽപമെങ്കിലും പിടിച്ചുനിന്നത്. ഓപ്പണര്‍മാരായ ലിറ്റണ്‍ ദാസിനെയും(9), മുഹമ്മദ് നയീമിനെയും(5) മൊയീന്‍ അലി പുറത്താക്കി.
-
50th IT20 🧢
— England Cricket (@englandcricket) October 27, 2021 " class="align-text-top noRightClick twitterSection" data="
61 off 38 🏏
Player of the Match 🏆
A special day for @JasonRoy20 👏#T20WorldCup | #EnglandCricket pic.twitter.com/3phYt6APQ2
">50th IT20 🧢
— England Cricket (@englandcricket) October 27, 2021
61 off 38 🏏
Player of the Match 🏆
A special day for @JasonRoy20 👏#T20WorldCup | #EnglandCricket pic.twitter.com/3phYt6APQ250th IT20 🧢
— England Cricket (@englandcricket) October 27, 2021
61 off 38 🏏
Player of the Match 🏆
A special day for @JasonRoy20 👏#T20WorldCup | #EnglandCricket pic.twitter.com/3phYt6APQ2
-
2⃣ from 2⃣ 💪
— England Cricket (@englandcricket) October 27, 2021 " class="align-text-top noRightClick twitterSection" data="
Scorecard: https://t.co/hapgbGEiJ8#T20WorldCup | #EnglandCricket pic.twitter.com/3lrfxbnqMA
">2⃣ from 2⃣ 💪
— England Cricket (@englandcricket) October 27, 2021
Scorecard: https://t.co/hapgbGEiJ8#T20WorldCup | #EnglandCricket pic.twitter.com/3lrfxbnqMA2⃣ from 2⃣ 💪
— England Cricket (@englandcricket) October 27, 2021
Scorecard: https://t.co/hapgbGEiJ8#T20WorldCup | #EnglandCricket pic.twitter.com/3lrfxbnqMA
പിന്നാലെ പ്രതീക്ഷയായിരുന്ന ഷാക്കിബ് അല്‍ ഹസനെ(4) മടക്കി ക്രിസ് വോക്സ് ബംഗ്ലാദേശിനെ ഞെട്ടിച്ചു. പിന്നീട് മുഷ്‌ഫിഖുര്‍ റഹീമും ക്യാപ്റ്റന്‍ മെഹമ്മദുള്ളയും ചേര്‍ന്നാണ് ബാംഗ്ലാദേശിനെ 50 കടത്തിയത്. എന്നാല്‍ റഹീമിനെ(30 പന്തില്‍ 29) ലിയാം ലിവിംഗ്സ്റ്റണ്‍ മടക്കി അയച്ചു. മെഹമ്മദുള്ള(19) അൽപനേരം പിടിച്ചുനില്‍ക്കാന്‍ നോക്കിയെങ്കിലും ലിംവിഗ്സ്റ്റണ്‍ തന്നെ മടക്കി.
ALSO READ : ടി20 ലോകകപ്പ് : മാർട്ടിൻ ഗുപ്‌റ്റിലിന് പരിക്ക്, ഇന്ത്യക്കെതിരായ മത്സരത്തിൽ കളിച്ചേക്കില്ല
ആഫിഫ് ഹൊസൈന്‍ റണ്ണൗട്ടാവുകയും ചെയ്തതോടെ ബംഗ്ലാദേശ് 100 കടക്കില്ലെന്ന് തോന്നിച്ചെങ്കിലും വാലറ്റത്ത് നൂറുള്‍ ഹസനും(16), മെഹ്ദി ഹസനും(11), നാസും അഹമ്മദും(9 പന്തില്‍ 19*) ചേര്‍ന്ന് ബംഗ്ലാദേശിനെ 124ല്‍ എത്തിച്ചു. ഇംഗ്ലണ്ടിനായി ടൈമല്‍ മില്‍സ് മൂന്നും മൊയീന്‍ അലി, ലിയാം ലിവിംഗ്‌സ്റ്റണ്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.