ETV Bharat / sports

ടി20 ലോകകപ്പ് : നമീബിയയെ എറിഞ്ഞൊതുക്കി അഫ്‌ഗാനിസ്ഥാൻ ; 62 റണ്‍സിന്‍റെ വിജയം - അസ്‌ഗർ അഫാഗൻ

അഫ്‌ഗാന്‍റെ 161 റണ്‍സ് വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ നമീബിയക്ക് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 98 റണ്‍സേ നേടാനായുള്ളൂ

Afghanistan beat Namibia  നമീബിയയെ എറിഞ്ഞൊതുക്കി അഫ്‌ഗാനിസ്ഥാൻ  ടി20 ലോകകപ്പ്  അഫ്‌ഗാനിസ്ഥാൻ വിജയിച്ചു  ക്രെയ്‌ഗ് വില്യംസ്  അസ്‌ഗർ അഫാഗൻ  റാഷിദ് ഖാൻ
ടി20 ലോകകപ്പ് : നമീബിയയെ എറിഞ്ഞൊതുക്കി അഫ്‌ഗാനിസ്ഥാൻ; 62 റണ്‍സിന്‍റെ വിജയം
author img

By

Published : Oct 31, 2021, 9:11 PM IST

അബുദാബി : ടി20 ലോകകപ്പിൽ നമീബിയക്കെതിരെ 62 റണ്‍സിന്‍റെ കൂറ്റൻ വിജയം സ്വന്തമാക്കി അഫ്‌ഗാനിസ്ഥാൻ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത അഫ്‌ഗാനിസ്ഥാൻ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 160 റണ്‍സ് നേടിയിരുന്നു. എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ നമീബിയക്ക് 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 98 റണ്‍സേ നേടാനായുള്ളൂ.

വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ നമീബിയൻ ബാറ്റ്സ്മാൻമാരെ വരിഞ്ഞുമുറുക്കുന്ന പ്രകടനമാണ് അഫ്‌ഗാൻ ബോളർമാർ കാഴ്‌ചവച്ചത്. ഓപ്പണർമാരായ ക്രെയ്‌ഗ് വില്യംസ് (1), മൈക്കല്‍ വാന്‍ ലിംഗെന്‍ (11) എന്നിവർ വളരെ പെട്ടന്ന് തന്നെ പുറത്തായി. ലോഫി ഈട്ടണ്‍ (14), ജെര്‍ഹാര്‍ഡ് എറാമസ് (12), സെയ്ന്‍ ഗ്രീന്‍ (1) എന്നിവര്‍ക്കൊന്നും തന്നെ അഫ്‌ഗാന്‍ ബൗളിങ്ങിനുമുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. എന്നാൽ പിന്നീടിറങ്ങിയ ഡേവിഡ് വെയ്‌സ് (26) മാത്രമാണ് നമീബിയൻ നിരയിൽ പിടിച്ചുനിന്നത്.

ജെ.ജെ സ്മിത്ത് (0), ജാന്‍ ഫ്രൈലിക് (6), പിക്കി യാ ഫ്രാന്‍സ് (3) എന്നിവരും വളരെ പെട്ടന്നുതന്നെ കൂടാരം കയറി. അഫ്‌ഗാനായി നവീന്‍ ഉള്‍ ഹഖ്‌, ഹമീദ് ഹസൻ എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തിയപ്പോൾ ഗുല്‍ബാദിന്‍ നയ്ബ് രണ്ട് വിക്കറ്റെടുത്തു. റാഷിദ് ഖാൻ ഒരു വിക്കറ്റും നേടി.

ALSO READ : 'പാകിസ്ഥാനെതിരായ തോൽവി ഏറെ വേദനിപ്പിച്ചു', വിരമിക്കൽ കാരണം വ്യക്‌തമാക്കി അസ്‌ഗർ അഫ്‌ഗാൻ

നേരത്തെ ആദ്യം ബാറ്റ് ചെയ്‌ത അഫ്‌ഗാനിസ്ഥാന് ഓപ്പണർമാരായ ഹസ്റത്തുള്ള സാസായിയും(33) മുഹമ്മദ് ഷഹ്‌സാദും(45)ചേർന്ന് മികച്ച തുടക്കമാണ് സമ്മാനിച്ചത്. പിന്നാലെയെത്തിയ റഹ്മാനുള്ള ഗുർബാസും(4), നജിബുള്ള സദ്രാനും(7) വളരെ പെട്ടന്ന് തന്നെ മടങ്ങി.

പിന്നാലെ അവസാന മത്സരം കളിക്കാനായെത്തിയ അസ്‌ഗർ അഫ്‌ഗാന്‍ മികച്ച രീതിയിൽ ബാറ്റ് വീശി. 23 പന്തിൽ നിന്ന് മൂന്ന് ഫോറും ഒരു സിക്‌സുമടക്കം 31 റണ്‍സാണ് താരം സ്വന്തമാക്കിയത്. കൂടാതെ അവസാന ഓവറുകളിൽ തകർത്തടിച്ച മുഹമ്മദ് നബി (17 പന്തിൽ 32 ) ആണ് സ്കോർ 150 കടത്തിയത്. നമീബിയക്കായി റൂബന്‍ ട്രംപെല്‍മാനും ലോഫി ഈട്ടണും രണ്ടുവിക്കറ്റ് വീതം വീഴ്ത്തി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.