ദുബായ്: 2024 ടി20 ലോകകപ്പിനുള്ള ചിത്രം തെളിഞ്ഞു. ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായി 20 ടീമുകളാണ് കുട്ടിക്രിക്കറ്റിന്‍റെ രാജാക്കന്മാരാകാന്‍ പോരിനിറങ്ങുന്നത്. വെസ്റ്റ് ഇന്‍ഡീസും യുഎസ്എയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് വരുന്ന ജൂണിലാണ് നടക്കുന്നത് (ICC Men's T20 World Cup 2024).
ആഫ്രിക്കന്‍ മേഖലയില്‍ നിന്നും ഉഗാണ്ടയാണ് ഇരുപതാമത്തെ ടീമായി ലോകകപ്പ് യോഗ്യത ഉറപ്പാക്കിയത്. ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഉഗാണ്ട ടി20 ലോകകപ്പ് യോഗ്യത നേടുന്നത്. സിംബാബ്‌വെ, കെനിയ ഉള്‍പ്പടെയുള്ള ടീമുകളെ പിന്നിലാക്കിയാണ് ഉഗാണ്ട ലോകകപ്പിലേക്ക് വരവറിയിച്ചത്.
-
Presenting the 2⃣0⃣ teams that will battle for ICC Men's #T20WorldCup 2024 🏆
— T20 World Cup (@T20WorldCup) November 30, 2023 " class="align-text-top noRightClick twitterSection" data="
✍: https://t.co/Oqz5IqMMV4 pic.twitter.com/PdPo5r8Zf4
">Presenting the 2⃣0⃣ teams that will battle for ICC Men's #T20WorldCup 2024 🏆
— T20 World Cup (@T20WorldCup) November 30, 2023
✍: https://t.co/Oqz5IqMMV4 pic.twitter.com/PdPo5r8Zf4Presenting the 2⃣0⃣ teams that will battle for ICC Men's #T20WorldCup 2024 🏆
— T20 World Cup (@T20WorldCup) November 30, 2023
✍: https://t.co/Oqz5IqMMV4 pic.twitter.com/PdPo5r8Zf4
അഞ്ച് മത്സരങ്ങളില്‍ നിന്നും നാല് ജയത്തോടെയാണ് ഉഗാണ്ട ലോകകപ്പ് യോഗ്യത ഉറപ്പിച്ചത്. ഉഗാണ്ടയ്‌ക്കൊപ്പം നമീബിയ ആണ് ആഫ്രിക്കന്‍ മേഖല യോഗ്യത റൗണ്ടില്‍ നിന്നും ലോകകപ്പില്‍ സ്ഥാനം ഉറപ്പിച്ചിരിക്കുന്ന മറ്റൊരു ടീം. യോഗ്യത റൗണ്ടില്‍ കളിച്ച എല്ലാ മത്സരങ്ങളിലും ജയം നേടാന്‍ അവര്‍ക്ക് സാധിച്ചിരുന്നു.
-
The 10 venues for the ICC Men's #T20WorldCup 2024 😍
— T20 World Cup (@T20WorldCup) September 23, 2023 " class="align-text-top noRightClick twitterSection" data="
Details ➡️ https://t.co/bHdQGkig7k pic.twitter.com/eNsEf6h6uX
">The 10 venues for the ICC Men's #T20WorldCup 2024 😍
— T20 World Cup (@T20WorldCup) September 23, 2023
Details ➡️ https://t.co/bHdQGkig7k pic.twitter.com/eNsEf6h6uXThe 10 venues for the ICC Men's #T20WorldCup 2024 😍
— T20 World Cup (@T20WorldCup) September 23, 2023
Details ➡️ https://t.co/bHdQGkig7k pic.twitter.com/eNsEf6h6uX
ആതിഥേയരായ വെസ്റ്റ് ഇന്‍ഡീസിനും യുഎസ്എയ്‌ക്കുമൊപ്പം 2022 ടി20 ലോകകപ്പിലെ ആദ്യ എട്ട് സ്ഥാനക്കാരും ലോകകപ്പിന് നേരിട്ട് യോഗ്യത നേടിയിരുന്നു. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട്, പാകിസ്ഥാന്‍, ഓസ്‌ട്രേലിയ, ഇന്ത്യ, ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, നെതര്‍ലന്‍ഡ്‌സ് ടീമുകളാണ് യോഗ്യത നേരത്തെ ഉറപ്പിച്ചിരുന്ന ടീമുകള്‍. പിന്നാലെ, ഐസിസി ടി20 റാങ്കിങ്ങില്‍ മുന്നിലുണ്ടായിരുന്ന അഫ്‌ഗാനിസ്ഥാന്‍, ബംഗ്ലാദേശ് ടീമുകളും യോഗ്യത ഉറപ്പാക്കി.
യോഗ്യത റൗണ്ട് എന്ന കടമ്പ കടന്നാണ് മറ്റ് ടീമുകള്‍ ലോകകപ്പിലേക്ക് എത്തുന്നത്. അമേരിക്കന്‍ യോഗ്യത റൗണ്ട് കളിച്ച് യോഗ്യത നേടിയ ടീം കാനഡയാണ്. ഏഷ്യയില്‍ നിന്നും നേപ്പാള്‍, ഒമാന്‍ ടീമുകളും ലോകകപ്പ് യോഗ്യത സ്വന്തമാക്കിയിട്ടുണ്ട്.
ഈസ്റ്റ് ഏഷ്യ-പസഫിക് മേഖലയില്‍ നിന്നും പപ്പുവ ന്യൂ ഗിനിയ ആണ് യോഗ്യത നേടിയ ടീം. യൂറോപ്പില്‍ നിന്നും അയര്‍ലന്‍ഡും സ്കോട്‌ലന്‍ഡും ഇക്കുറി ലോകകപ്പിനെത്തുന്നുണ്ട്.
ടി20 ലോകകപ്പ് മത്സരക്രമം ഇങ്ങനെ: ടി20 ലോകകപ്പിന് യോഗ്യത നേടിയ 20 ടീമുകളെയും നാല് ഗ്രൂപ്പുകളിലാക്കിയാണ് ആദ്യ റൗണ്ട് മത്സരങ്ങള്‍ നടക്കുന്നത്. ഓരോ ഗ്രൂപ്പിലും അഞ്ച് ടീമുകള്‍ വീതമുണ്ടാകും. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാരാണ് സൂപ്പര്‍ 8 റൗണ്ടിലേക്ക് മുന്നേറുന്നത്.
സൂപ്പര്‍ 8ല്‍ നാല് ടീമുകളെ ഉള്‍പ്പെടുത്തി രണ്ട് ഗ്രൂപ്പുകളായി തിരിക്കും. ഓരോ ഗ്രൂപ്പിലേയും ആദ്യ രണ്ട് സ്ഥാനക്കാര്‍ സെമി ഫൈനലിന് യോഗ്യത നേടും.