മുംബൈ : വരാനിരിക്കുന്ന ടി20 ലോകകപ്പിന്‍റെ മത്സരക്രമം ഔദ്യോഗികമായി പുറത്തുവിട്ട് ഐസിസി (T20 World Cup 2024 Schedule). എ ഗ്രൂപ്പിലാണ് ലോകകപ്പില്‍ ഇന്ത്യ പോരടിക്കാനിറങ്ങുന്നത്. ഇന്ത്യയ്‌ക്ക് പുറമെ പാകിസ്ഥാന്‍, അയര്‍ലന്‍ഡ്, യുഎസ്എ, കാനഡ എന്നീ ടീമുകളാണ് എ ഗ്രൂപ്പില്‍ ഉള്ളത് (T20 World Cup 2024 Group A).
ലോകകപ്പില്‍ ജൂണ്‍ അഞ്ചിന് അയര്‍ലന്‍ഡിനെയാണ് ഇന്ത്യ ആദ്യ മത്സരത്തില്‍ നേരിടുന്നത് (India vs Ireland T20 WC 2024). നാല് ദിവസങ്ങള്‍ക്ക് ശേഷം പാകിസ്ഥാനെ നേരിടാനും ടീം ഇന്ത്യ ഇറങ്ങും (T20 WC India vs Pakistan). ജൂണ്‍ 12നാണ് ഇന്ത്യയുടെ അടുത്ത മത്സരം.
-
📢 Announced!
— BCCI (@BCCI) January 5, 2024 " class="align-text-top noRightClick twitterSection" data="
Take a look at #TeamIndia's group stage fixtures for the upcoming ICC Men's T20 World Cup 2024 👌👌
India will play all their group matches in the USA 🇺🇸#T20WorldCup pic.twitter.com/zv1xrqr0VZ
">📢 Announced!
— BCCI (@BCCI) January 5, 2024
Take a look at #TeamIndia's group stage fixtures for the upcoming ICC Men's T20 World Cup 2024 👌👌
India will play all their group matches in the USA 🇺🇸#T20WorldCup pic.twitter.com/zv1xrqr0VZ📢 Announced!
— BCCI (@BCCI) January 5, 2024
Take a look at #TeamIndia's group stage fixtures for the upcoming ICC Men's T20 World Cup 2024 👌👌
India will play all their group matches in the USA 🇺🇸#T20WorldCup pic.twitter.com/zv1xrqr0VZ
ലോകകപ്പിന്‍റെ ആതിഥേയരായ യുഎസ്‌എയാണ് മത്സരത്തില്‍ ഇന്ത്യയ്‌ക്കെതിരെ കളിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ കാനഡയേയും ടീം ഇന്ത്യ നേരിടും. ജൂണ്‍ 15നാണ് ഈ മത്സരം.
-
The first-round groups for this year's #T20WorldCup have been revealed 🏏 pic.twitter.com/rYVmA7MVh0
— ESPNcricinfo (@ESPNcricinfo) January 5, 2024 " class="align-text-top noRightClick twitterSection" data="
">The first-round groups for this year's #T20WorldCup have been revealed 🏏 pic.twitter.com/rYVmA7MVh0
— ESPNcricinfo (@ESPNcricinfo) January 5, 2024The first-round groups for this year's #T20WorldCup have been revealed 🏏 pic.twitter.com/rYVmA7MVh0
— ESPNcricinfo (@ESPNcricinfo) January 5, 2024
ജൂണ്‍ 1ന് തുടങ്ങി 29ന് സമാപിക്കുന്ന രീതിയിലാണ് ഇത്തവണ ടി20 ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്നത്. ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ യുഎസ്എ കാനഡയെ ആണ് നേരിടുന്നത്. രണ്ടാം ദിനം ടൂര്‍ണമെന്‍റിന് സഹ ആതിഥേയത്വം വഹിക്കുന്ന വെസ്റ്റ് ഇന്‍ഡീസ് തങ്ങളുടെ ആദ്യ മത്സരത്തില്‍ പപ്പുവ ന്യൂ ഗിനിയയുമായി പോരടിക്കും.
-
India vs Pakistan in the Big Apple 🗽#INDvPAK #T20WorldCup pic.twitter.com/qKwifKStl7
— ESPNcricinfo (@ESPNcricinfo) January 5, 2024 " class="align-text-top noRightClick twitterSection" data="
">India vs Pakistan in the Big Apple 🗽#INDvPAK #T20WorldCup pic.twitter.com/qKwifKStl7
— ESPNcricinfo (@ESPNcricinfo) January 5, 2024India vs Pakistan in the Big Apple 🗽#INDvPAK #T20WorldCup pic.twitter.com/qKwifKStl7
— ESPNcricinfo (@ESPNcricinfo) January 5, 2024
20 ടീമുകളാണ് ഇത്തവണ ലോകകപ്പില്‍ കളിക്കുന്നത്. അഞ്ച് ടീമുകള്‍ വീതമുള്ള നാല് ഗ്രൂപ്പുകളില്‍ ആയിട്ടാണ് ആദ്യ റൗണ്ടിലെ മത്സരങ്ങള്‍. ആദ്യ റൗണ്ടില്‍ ഓരോ ഗ്രൂപ്പിലും കൂടുതല്‍ പോയിന്‍റ് നേടുന്ന രണ്ട് ടീമുകള്‍ സൂപ്പര്‍ എട്ടിലേക്ക് കടക്കും.
ഗ്രൂപ്പ് എ (T20 World Cup 2024 Group A): ഇന്ത്യ, പാകിസ്ഥാന്‍, അയര്‍ലന്‍ഡ്, യുഎസ്എ, കാനഡ
ഗ്രൂപ്പ് ബി (T20 World Cup 2024 Group B): ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, നമീബിയ, സ്കോട്‌ലന്‍ഡ്, ഒമാന്‍
ഗ്രൂപ്പ് സി (T20 World Cup 2024 Group C): ന്യൂസിലന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ്, അഫ്‌ഗാനിസ്ഥാന്‍, ഉഗാണ്ട, പപ്പുവ ന്യൂ ഗിനിയ
ഗ്രൂപ്പ് ഡി (T20 World Cup 2024 Group D): ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ബംഗ്ലാദേശ്, നെതര്‍ലന്‍ഡ്‌സ്, നേപ്പാള്‍
സൂപ്പര്‍ 8ല്‍ നാല് ടീമുകള്‍ വീതമുള്ള രണ്ട് ഗ്രൂപ്പുകളിലായിട്ടാണ് മത്സരങ്ങള്‍ നടക്കുന്നത്. ഓരോ ഗ്രൂപ്പിലും ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്ന ടീമുകള്‍ സെമി ഫൈനലിലേക്ക് മുന്നേറും. ജൂണ്‍ 26, 27 തീയതികളിലാണ് സെമി പോരാട്ടം. 29ന് ബാര്‍ബഡോസില്‍ ആണ് ഫൈനല്‍.
Also Read : ഐസിസിയുടെ മികച്ച പുരുഷ താരമാകാന്‍ കോലിയും ജഡേജയും; മത്സരത്തിന് രണ്ട് ഓസീസ് താരങ്ങളും