ETV Bharat / sports

T20 World Cup 2024 | കുട്ടി ക്രിക്കറ്റ് 'ലോക പൂരം' അടുത്ത വര്‍ഷം ജൂണിലെന്ന് റിപ്പോര്‍ട്ട് - ടി20 ലോകകപ്പ്

20 ടീമുകളാണ് 2024ലെ ടി20 ലോകകപ്പ് ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്നത്.

T20 World Cup 2024  ICC T20 World Cup  World Cup 2024  T20 World Cup  ICC  ഐസിസി ടി20 ലോകകപ്പ്  ടി20 ലോകകപ്പ് 2024  ഐസിസി ടി20 ലോകകപ്പ്  ടി20 ലോകകപ്പ്  ഐസിസി
T20 World Cup
author img

By

Published : Jul 29, 2023, 9:39 AM IST

മുംബൈ: ഐസിസി ടി20 ലോകകപ്പ് 2024 (ICC T20 World Cup), ജൂണ്‍ 4 മുതല്‍ 30 വരെ നടന്നേക്കുമെന്ന് റിപ്പോര്‍ട്ട്. വെസ്റ്റ് ഇന്‍ഡീസിലും (West Indies) യുഎസ്‌എയിലുമായാണ് (USA) ടൂര്‍ണമെന്‍റ് നടക്കുന്നത്. അടുത്ത മാസത്തോടെ ലോകകപ്പ് വേദികള്‍ സംബന്ധിച്ച് ഐസിസി (ICC) ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസുമായും (Cricket West Indies) യുഎസ്എ ക്രിക്കറ്റുമായും (USAC) ചര്‍ച്ച ചെയ്‌ത് അന്തിമ തീരുമാനമെടുക്കുമെന്ന് ഇഎസ്‌പിഎന്‍ ക്രിക്ക്ഇന്‍ഫോ (ESPN Cricinfo) റിപ്പോര്‍ട്ട് ചെയ്‌തു.

ടി20 ലോകകപ്പ് വേദികളുടെ ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ച യുഎസ്എയിലെ സ്ഥലങ്ങളില്‍ ഐസിസി പ്രതിനിധി സംഘം ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സന്ദര്‍ശനം നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോകകപ്പ് ടൂര്‍ണമെന്‍റിലെ പ്രധാന മത്സരങ്ങള്‍ക്ക് വേദിയായേക്കാവുന്ന ഡാളസ് (Dallas), മോറിസ്‌വില്ലെ (Morrisville), ന്യൂയോര്‍ക്ക് (New York) എന്നിവിടങ്ങളിലും സന്നാഹ മത്സരങ്ങള്‍ നടക്കാന്‍ സാധ്യതയുള്ള ഫ്ലോറിഡയിലെ ലോര്‍ഡ്‌ഹില്ലിലുമാണ് പ്രതിനിധി സംഘമെത്തിയത്. നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന മേജര്‍ ലീഗ് ക്രിക്കറ്റ് (Major League Cricket) മത്സരങ്ങള്‍ മോറിസ്‌വില്ലെ, ഡാളസ് എന്നിവിടങ്ങളിലായാണ് നടക്കുന്നത്.

അതേസമയം, ഈ മൈതാനങ്ങള്‍ക്ക് ഇതുവരെയും രാജ്യാന്തര പദവി ലഭിച്ചിട്ടില്ല. ഐസിസി നിയമങ്ങള്‍ അനുസരിച്ച് ലോകകപ്പ് മത്സരങ്ങള്‍ക്ക് വേദിയാകുന്ന സ്റ്റേഡിയങ്ങള്‍ക്ക് രാജ്യാന്തര പദവി ആവശ്യമാണ്. വരുന്ന മാസങ്ങളില്‍, ലോകകപ്പ് വേദിയുള്‍പ്പടെയുള്ള കാര്യങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് സൂചന.

ടീമുകള്‍ കൂടും, മത്സര രീതിയും മാറും: അടിമുടി മാറ്റങ്ങളുമായാണ് അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പ് നടക്കുക. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇക്കുറി മത്സരിക്കുന്ന ടീമുകളുടെ എണ്ണത്തിലും മാറ്റമുണ്ട്. 2022ലെ ലോകകപ്പില്‍ 12 ടീമുകളായിരുന്നു മത്സരിച്ചിരുന്നതെങ്കില്‍ അടുത്ത വര്‍ഷം 20 ടീമുകളാണ് ലോക കിരീടത്തിനായി പോരടിക്കുക.

അഞ്ച് ടീമുകള്‍ വീതമുള്ള നാല് ഗ്രൂപ്പുകളായി തിരിഞ്ഞായിരിക്കും 2024ലെ ടി20 ലോകകപ്പ് മത്സരങ്ങള്‍ നടക്കുക. പ്രാഥമിക റൗണ്ടിന് ശേഷം ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാര്‍ സൂപ്പര്‍ 8-ലേക്ക് മുന്നേറും. ഈ എട്ട് ടീമുകളെ രണ്ട് ഗ്രൂപ്പുകളിലാക്കിയാണ് അടുത്ത മത്സരങ്ങള്‍. ഇതില്‍, രണ്ട് ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാര്‍ സെമി ഫൈനലിലേക്ക് മുന്നേറും.

നിലവില്‍ 15 ടീമുകളാണ് ടി20 ലോകകപ്പ് യോഗ്യത നേടിയിട്ടുള്ളത്. അയര്‍ലന്‍ഡ്, സ്‌കോട്‌ലന്‍ഡ് ടീമുകള്‍ യൂറോപ്പില്‍ നിന്നും പപ്പുവ ന്യൂ ഗിനിയ കിഴക്കന്‍ ഏഷ്യ പസഫിക് മേഖലയില്‍ നിന്നുമാണ് അവസാനമായി ലോകകപ്പ് യോഗ്യത സ്വന്തമാക്കിയത്. അമേരിക്കന്‍ മേഖലയില്‍ നിന്നുള്ള ഒരു സ്ഥാനത്തിനും ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളില്‍ നിന്നുമുള്ള രണ്ട് വീതം ടീമുകള്‍ക്കുമാണ് ഇനി ലോകകപ്പില്‍ സ്ഥാനം.

യോഗ്യത റൗണ്ട് മത്സരങ്ങള്‍ക്ക് മുന്‍പ് തന്നെ 12 ടീമുകള്‍ ലോകകപ്പില്‍ സ്ഥാനം ഉറപ്പിച്ചിരുന്നു. മുന്‍ ചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസ്, യുഎസ്എ (USA) ടീമുകള്‍ ആതിഥേയ രാഷ്‌ട്രങ്ങളെന്ന നിലയ്‌ക്ക് നേരിട്ടാണ് ലോകകപ്പ് യോഗ്യത ഉറപ്പാക്കിയത്. കഴിഞ്ഞ ലോകകപ്പിലെ ആദ്യ എട്ട് സ്ഥാനക്കാരായ ഇംഗ്ലണ്ട് (നിലവിലെ ചാമ്പ്യന്‍മാര്‍), പാകിസ്ഥാന്‍, ഇന്ത്യ, ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ, സൗത്ത് ആഫ്രിക്ക, ശ്രീലങ്ക, നെതര്‍ലന്‍ഡ്‌സ് ടീമുകളും റാങ്കിങ് അടിസ്ഥാനത്തില്‍ ബംഗ്ലാദേശ്, അഫ്‌ഗാനിസ്ഥാന്‍ ടീമുകളുമാണ് ടി20 ലോകകപ്പ് യോഗ്യത നേരത്തെ തന്നെ ഉറപ്പാക്കിയത്.

Also Read : Kuldeep Yadav |'കുല്‍ചയോ കുല്‍ജയോ', ലോകകപ്പ് നേടാൻ ഇന്ത്യയുടെ 'കറക്കുകമ്പനിക്കാർ' ആരൊക്കെ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.