ETV Bharat / sports

ടി20 ലോകകപ്പിലും ഇന്ത്യ-പാക് പോരാട്ടം ; ഇരുവര്‍ക്കും കുതിപ്പ് 'ഈസി'യാകും, മത്സരക്രമം ചോര്‍ന്നു - IND vs PAK WCT20 2024

T20 WC Schedule Leaked : ടി20 ലോകകപ്പ് മത്സരക്രമം ചോര്‍ന്നു. ഇന്ത്യയും പാകിസ്ഥാനും ഒരു ഗ്രൂപ്പില്‍ പോരടിക്കും.

T20 WC 2024 Schedule  Leaked T20 WC Schedule  IND vs PAK WCT20 2024  ഇന്ത്യ പാകിസ്ഥാന്‍
T20 WC Schedule Leaked
author img

By ETV Bharat Kerala Team

Published : Jan 4, 2024, 1:08 PM IST

മുംബൈ : വരാനിരിക്കുന്ന ടി20 ലോകകപ്പിലെ ഇന്ത്യ പാകിസ്ഥാന്‍ പോരാട്ടം ജൂണ്‍ 9ന് നടക്കുമെന്ന് സൂചന (T20 World Cup 2024 India vs Pakistan). ഒരു പ്രമുഖ കായിക മാധ്യമം പുറത്തുവിട്ട ലോകകപ്പിലെ ഇന്ത്യയുടെ സാധ്യത ഷെഡ്യൂള്‍ സംബന്ധിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചിരിക്കുന്നത്. പുറത്തുവന്ന മത്സരക്രമത്തെ കുറിച്ച് ഐസിസി ഇതുവരെയും ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഒന്നും നടത്തിയിട്ടില്ല (T20 World Cup 2024 Schedule Leaked).

അമേരിക്കയും വെസ്റ്റ് ഇന്‍ഡീസും വേദിയാകുന്ന 2024ലെ ടി20 ലോകകപ്പില്‍ 20 ടീമുകളാണ് പങ്കെടുക്കുന്നത്. ജൂണ്‍ നാലിനാണ് ടൂര്‍ണമെന്‍റ് തുടങ്ങുന്നത്. അഞ്ച് ടീമുകള്‍ വീതമുള്ള നാല് ഗ്രൂപ്പുകളിലായാണ് പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ നടക്കുന്നത്. നിലവില്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ യാഥാര്‍ഥ്യമാകുമെങ്കില്‍ ഇന്ത്യയും പാകിസ്ഥാനും ഉള്‍പ്പെടുന്ന ഗ്രൂപ്പില്‍ അയര്‍ലന്‍ഡ്, യുഎസ്എ, കാനഡ എന്നീ ടീമുകള്‍ ആയിരിക്കും ഉണ്ടാവുക.

ടി20 ലോകകപ്പില്‍ ജൂണ്‍ അഞ്ചിന് ഇന്ത്യ ആദ്യ മത്സരത്തിന് ഇറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡിനെയാകും ഈ കളിയില്‍ ടീം ഇന്ത്യ നേരിടുക. പിന്നാലെയാണ് ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ പാക് പോരാട്ടം.

ജൂണ്‍ 12ന് ഇന്ത്യ ആതിഥേയരായ യുഎസ്എയെ മൂന്നാം മത്സരത്തില്‍ നേരിടും. കാനഡയ്‌ക്കെതിരായ മത്സരം ജൂണ്‍ 15ന് നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ പുറത്തുവന്ന റിപ്പോര്‍ട്ട് ശരിയാണെങ്കില്‍ അനായാസം തന്നെ ഇന്ത്യയ്ക്ക് സൂപ്പര്‍ എട്ടിലേക്ക് കടക്കാം.

Also Read : കേപ്‌ടൗണില്‍ ഒറ്റ ദിവസം വീണത് 23 വിക്കറ്റുകള്‍ ; 'ഞെട്ടലോടെ' സച്ചിന്‍ ടെണ്ടുല്‍ക്കറും

സൂപ്പര്‍ എട്ടിലേക്ക് കടന്നാല്‍ ജൂണ്‍ 20ന് ബാര്‍ബഡോസില്‍വച്ചായിരിക്കും ടീം ഇന്ത്യയുടെ ആദ്യ മത്സരം. ഈ ഘട്ടത്തില്‍ ഇന്ത്യന്‍ ടീം എല്ലാ മത്സരങ്ങളും വെസ്റ്റ് ഇന്‍ഡീസില്‍ ആയിരിക്കും കളിക്കുക. ജൂണ്‍ 30ന് ടി20 ലോകകപ്പിന്‍റെ ഫൈനലിനും ബാര്‍ബഡോസ് തന്നെ വേദിയായേക്കുമെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

ബിസിസിഐ പരിഗണനയില്‍ 30 പേര്‍ : ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് 30 താരങ്ങളാണ് ബിസിസിഐ സെലക്‌ടര്‍മാരുടെ പരിഗണനയില്‍. സീനിയര്‍ താരങ്ങളായ വിരാട് കോലിയും രോഹിത് ശര്‍മയും ടി20 ലോകകപ്പ് കളിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. 2022ലെ ടി20 ലോകകപ്പിന്‍റെ സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് ശേഷം ഇരുവരും ടി2 മത്സരങ്ങള്‍ ഒന്നും കളിച്ചിട്ടില്ല. 2024 ഐപിഎല്ലിലെ പ്രകടനം ആശ്രയിച്ചായിരിക്കും ടീം സെലക്ഷന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.