മെല്‍ബണ്‍: ടി20 ലോകകപ്പ് സൂപ്പര്‍ 12ല്‍ സിംബാബ്‌വെയ്‌ക്കെതിരായ ഇന്ത്യയുടെ മിന്നും വിജയത്തില്‍ മുഖ്യ പങ്കാണ് ബാറ്റര്‍ സൂര്യകുമാര്‍ യാദവിനുള്ളത്. വെടിക്കെട്ടു പ്രകടനവുമായി കളം നിറഞ്ഞ സൂര്യ 25 പന്തില്‍ 61 റണ്‍സുമായി പുറത്താകാതെ നിന്നതോടെയാണ് ഇന്ത്യ മികച്ച ടോട്ടല്‍ കണ്ടെത്തിയത്. മൈതാനത്തിന്‍റെ നാലുവശത്തേക്കും അനായാസമാണ് സൂര്യ പന്തടിച്ചത്.
-
Superb Surya!
— ICC (@ICC) November 6, 2022 " class="align-text-top noRightClick twitterSection" data="
Iconic moments like this from every game will be available as officially licensed ICC digital collectibles with @0xfancraze.
Visit https://t.co/8TpUHbQikC today to see if this could be a Crictos of the Game. pic.twitter.com/EMo1LVMxKv
">Superb Surya!
— ICC (@ICC) November 6, 2022
Iconic moments like this from every game will be available as officially licensed ICC digital collectibles with @0xfancraze.
Visit https://t.co/8TpUHbQikC today to see if this could be a Crictos of the Game. pic.twitter.com/EMo1LVMxKvSuperb Surya!
— ICC (@ICC) November 6, 2022
Iconic moments like this from every game will be available as officially licensed ICC digital collectibles with @0xfancraze.
Visit https://t.co/8TpUHbQikC today to see if this could be a Crictos of the Game. pic.twitter.com/EMo1LVMxKv
ഒരു ഫുള്‍ ടോസ് ഡെലിവറിയില്‍ ഫൈൻ ലെഗിന് മുകളിലൂടെ സിക്‌സര്‍ പറത്തിയ താരത്തിന്‍റെ സ്കൂപ്പ് ഷോട്ട് ഏറെ മികച്ചുനില്‍ക്കുന്ന ഒന്നായിരുന്നു. ഇതടക്കം നാല് സിക്സും ആറ് ഫോറും സൂര്യയുടെ ഇന്നിങ്സിന് അഴകായി. താരത്തിന്‍റെ ഈ പ്രകടനത്തെ ഏറെ പുകഴ്‌ത്തുകയാണ് ക്രിക്കറ്റ് ലോകം.
സൂര്യ മറ്റേതോ ഗ്രഹത്തില്‍ നിന്നും വന്നതാണെന്നാണ് പാക് ഇതിഹാസം വസീം അക്രം പറയുന്നത്. ടെലിവിഷന്‍ ചര്‍ച്ചയില്‍ സൂര്യയുടെ സിക്സറുകള്‍ റീപ്ലേ കാണിച്ചപ്പോഴാണ് അക്രത്തിന്‍റെ പ്രതികരണം. "എനിക്ക് തോന്നുന്നത് അയാള്‍ മറ്റേതോ ഗ്രഹത്തില്‍ നിന്നാണ് വന്നതെന്നാണ്.
മറ്റേതൊരാളേക്കാളും അയാള്‍ തീര്‍ത്തും വ്യത്യസ്തനാണ്. അയാള്‍ അത്രത്തോളം റണ്‍സാണ് അടിച്ച് കൂട്ടുന്നത്. സിംബാബ്‌വെക്കെതിരെ മാത്രമല്ല, ലോകത്തിലെ ഏറ്റവും മികച്ച ബൗളിങ് നിരയ്‌ക്കെതിരെ പോലുമുള്ള അയാളുടെ ബാറ്റിങ് കാഴ്‌ചയ്‌ക്ക് വിരുന്നാകും." അക്രം പറഞ്ഞു.
തന്ത്രങ്ങൾ പോലും പ്രയാസം: സൂര്യയെപ്പോലെയുള്ള ഒരു ബാറ്റര്‍ക്കെതിരെ തന്ത്രങ്ങള്‍ മെനയാന്‍ പ്രയാസമാണെന്ന് ചര്‍ച്ചയുടെ ഭാഗമായിരുന്ന പാക് മുന്‍ പേസര്‍ വഖാര്‍ യൂനിസ് അഭിപ്രായപ്പെട്ടു. "ടി20 ക്രിക്കറ്റില്‍ എങ്ങനെയാണ് ഇത്തരം ഒരു ബാറ്റര്‍ക്കെതിരെ തന്ത്രങ്ങള്‍ മെനയുക?, ഏകദിനത്തിലും ടെസ്റ്റിലും അതിന് സാധിച്ചേക്കും. എന്നാല്‍ ടി20യില്‍ മത്സരം ആരംഭിക്കുമ്പോള്‍ തന്നെ ബോളര്‍മാര്‍ പ്രതിരോധത്തിലാണ്". വഖാര്‍ യൂനിസ് പറഞ്ഞു.
also read: T20 World Cup: സിംബാബ്‌വെയ്‌ക്ക് എതിരെ വെടിക്കെട്ട്; സൂര്യകുമാറിന് പുത്തന്‍ റെക്കോഡ്