ETV Bharat / sports

ഷമിയുടെ മാജിക് ഓവർ; ഓസീസിനെതിരെ ജയം പിടിച്ചെടുത്ത് ഇന്ത്യ - മുഹമ്മദ് ഷമി

സന്നാഹ മത്സരത്തില്‍ ഓസീസിനെതിരെ ഒരോവറില്‍ നാല് റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ മുഹമ്മദ് ഷമി ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായി.

T20 world cup warm up match  T20 world cup 2022  india vs australia highlights  india vs australia  ടി20 ലോകകപ്പ്  ഇന്ത്യ vs ഓസ്‌ട്രേലിയ  ടി20 ലോകകപ്പ് സന്നാഹ മത്സരം  മുഹമ്മദ് ഷമി  mohammed shami
മാജിക് ഓവറുമായി മുഹമ്മദ് ഷമി; ഓസീസിനെതിരെ ജയം പിടിച്ചെടുത്ത് ഇന്ത്യ
author img

By

Published : Oct 17, 2022, 1:41 PM IST

ബ്രിസ്ബേന്‍: ടി20 ലോകകപ്പിന് മുന്നോടിയായുള്ള സാന്നാഹ മത്സരത്തില്‍ ഇന്ത്യയ്‌ക്ക് ത്രസിപ്പിക്കുന്ന വിജയം. ഗാബയില്‍ ഓസീസിനെതിരെ ആറ് റണ്‍സിന്‍റെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ നേടിയത്. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നിശ്ചിത ഓവറില്‍ 186 റണ്‍സാണ് നേടിയത്.

മറുപടിക്കിറങ്ങിയ ഓസീസ് നിശ്ചിത ഓവറില്‍ 180 റണ്‍സിന് ഓള്‍ ഔട്ടായി. വിജയത്തിന്‍റെ വക്കില്‍ നിന്നും അപ്രതീക്ഷിതമായാണ് ഓസീസ് തകര്‍ന്നത്. ഒരോവറില്‍ നാല് റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ മുഹമ്മദ് ഷമിയുടെ മാരക പ്രകടനം ഇന്ത്യയ്‌ക്ക് നിര്‍ണായകമായി.

അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചാണ് ഓസീസിന്‍റെ ടോസ് സ്‌കോറര്‍. 54 പന്തില്‍ 79 റണ്‍സാണ് താരം അടിച്ചെടുത്തത്. തകര്‍പ്പന്‍ തുടക്കമാണ് ഓസീസിന് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ 5.4 ഓവറില്‍ 64 റണ്‍സാണ് ഓപ്പണര്‍മാരായ ആരോണ്‍ ഫിഞ്ചും മിച്ചല്‍ മാര്‍ഷും കൂട്ടിച്ചേര്‍ത്തത്.

മാര്‍ഷിന്‍റെ കുറ്റി തെറിപ്പിച്ച് ഭുവനേശ്വര്‍ കുമാറാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 18 പന്തില്‍ 35 റണ്‍സാണ് മാര്‍ഷിന്‍റെ സമ്പാദ്യം. തുടര്‍ന്നെത്തിയ സ്റ്റീവ് സ്മിത്ത് (11), ഗ്ലെൻ മാക്‌സ്‌വെൽ (23), മാർക്കസ് സ്റ്റോയ്‌നിസ് (7) എന്നിവര്‍ വൈകാതെ മടങ്ങിയെങ്കിലും ഒരറ്റത്ത് ഫിഞ്ച് അടി തുടര്‍ന്നു. 19ാം ഓവറിലെ ആദ്യ പന്തില്‍ ഫിഞ്ചിനെ ഹര്‍ഷല്‍ പട്ടേല്‍ പുറത്താക്കിയത് ഇന്ത്യയ്‌ക്ക് നിര്‍ണായകമായി.

ഏഴ്‌ ഫോറുകളും മൂന്ന് സിക്‌സുമടങ്ങുന്നതായിരുന്നു താരത്തിന്‍റെ ഇന്നിങ്സ്. തൊട്ടടുത്ത പന്തില്‍ ടിം ഡേവിഡിനെ (5) വിരാട് കോലി റണ്ണൗട്ടാക്കി. ഈ ഓവറില്‍ വെറും അഞ്ച് റണ്‍സ് മാത്രമാണ് ഹര്‍ഷല്‍ വഴങ്ങിയത്. അവസാന ഓവറില്‍ നാല് വിക്കറ്റ് ശേഷിക്കെ 11 റണ്‍സായിരുന്നു ഓസീസിന് ജയിക്കാന്‍ വേണ്ടിയിരുന്നത്.

ഷമിയെറിഞ്ഞ ഓവറിലെ ആദ്യ രണ്ട് പന്തുകളില്‍ സ്ട്രൈക്കിലുണ്ടായിരുന്ന പാറ്റ് കമ്മിന്‍സ് ഡബിള്‍ നേടി. മൂന്നാം പന്തില്‍ ഒരു തകര്‍പ്പന്‍ ക്യാച്ചിലൂടെ വിരാട് കോലി കമ്മിന്‍സിനെ ( 7) തിരിച്ച് കയറ്റി.

നാലാം പന്തില്‍ ആഷ്ടൺ ആഗര്‍ റണ്ണൗട്ടായി. അടുത്ത പന്തുകളില്‍ ജോഷ് ഇംഗ്ലിസിനേയും കെയ്‌ന്‍ റിച്ചാഡ്‌സണേയും ഷമി ബൗള്‍ഡാക്കിയതോടെ ഇന്ത്യ വിജയം പിടിച്ചെടുക്കുകയായിരുന്നു. ഇന്ത്യയ്‌ക്കായി ഭുവനേശ്വര്‍ കുമാര്‍ രണ്ടും അര്‍ഷ്‌ദീപ് സിങ്, ഹര്‍ഷല്‍ പട്ടേല്‍, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും സ്വന്തമാക്കി.

അർധസെഞ്ച്വറിയുമായി രാഹുലും സൂര്യകുമാറും: നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യയ്‌ക്ക് അര്‍ധ സെഞ്ചുറിയുമായി തിളങ്ങിയ കെഎല്‍ രാഹുലിന്‍റെയും സൂര്യകുമാര്‍ യാദവിന്‍റെയും പ്രകടനമാണ് ഇന്ത്യയ്‌ക്ക് നിര്‍ണായകമായത്. മികച്ച തുടക്കമാണ് ഇന്ത്യയ്‌ക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ കെഎല്‍ രോഹുലും രോഹിത് ശര്‍മയും ചേര്‍ന്ന് 78 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തി.

രോഹിത് ശര്‍മയെ ഒരറ്റത്ത് നിര്‍ത്തിയ കെഎല്‍ രാഹുല്‍ തുടക്കം തൊട്ട് നിറഞ്ഞാടുകയായിരുന്നു. 33 പന്തില്‍ 57 റണ്‍സെടുത്ത രാഹുലിനെ പുറത്താക്കി മാക്‌സ്‌വെലാണ് ഓസീസിന് ബ്രേക് ത്രൂ നല്‍കിയത്. തൊട്ടടുത്ത ഓവറില്‍ രോഹിത്തും തിരിച്ച് കയറി. 14 പന്തില്‍ 15 റണ്‍സാണ് താരം നേടിയത്.

പിന്നാലെ ഒന്നിച്ച കോലിയും സൂര്യയും കരുതലോടെയാണ് തുടങ്ങിയത്. എന്നാല്‍ 13 പന്തില്‍ 19 റണ്‍സെടുത്ത കോലി സ്റ്റാര്‍ക്കിന് മുന്നില്‍ വീണു. തുടര്‍ന്നെത്തിയ ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് അഞ്ച് പന്ത് മാത്രമായിരുന്നു ആയുസ്. രണ്ട് റണ്‍സ് നേടിയ ഹാര്‍ദിക് പുറത്താവുമ്പോള്‍ 13.4 ഓവറില്‍ 127 റണ്‍സാണ് ഇന്ത്യന്‍ ടോട്ടലിലുണ്ടായിരുന്നത്.

നിയുക്ത ഫിനിഷറായ ദിനേഷ്‌ കാര്‍ത്തികിനും കാര്യമായ പ്രകടനം നടത്താന്‍ കഴിഞ്ഞില്ല.14 പന്തില്‍ 20 റണ്‍സുമായാണ് ഡികെ മടങ്ങിയത്. അവസാന ഓവറിലെ മൂന്നാം പന്തില്‍ സെഞ്ചുറി തികച്ച സൂര്യകുമാര്‍ യാദവ് നാലാം പന്തില്‍ പുറത്തായി. 33 പന്തില്‍ 50 റണ്‍സാണ് താരത്തിന്‍റെ സമ്പാദ്യം.

ആര്‍ അശ്വിനാണ് പുറത്തായ മറ്റൊരു താരം. രണ്ട് പന്തില്‍ 6 റണ്‍സാണ് അശ്വിന്‍ നേടിയത്. അക്‌സര്‍ പട്ടേല്‍ 6 പന്തില്‍ 6 റണ്‍സുമായി പുറത്താകാതെ നിന്നു. ഓസീസിനായി കെയ്‌ന്‍ റിച്ചാര്‍ഡ്‌സണ്‍ നാല് വിക്കറ്റ് വീഴ്‌ത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.