ETV Bharat / sports

T20 World Cup: 'മാറി നിന്നേ പറ്റൂ'; ബാബറിനെ ഉപദേശിച്ച് ഷാഹിദ് അഫ്രീദി - മുഹമ്മദ് ഹാരിസ്

പാക് ക്യാപ്റ്റന്‍ ഓപ്പണര്‍ സ്ഥാനത്ത് നിന്നും മാറണമെന്ന് മുന്‍ താരം ഷാഹിദ് അഫ്രീദി.

T20 World Cup 2022  T20 World Cup  Shahid Afridi on Pakistan batting order  Shahid Afridi  Babar Azam  Shahid Afridi twitter  Muhammad Haris  Shadab Khan  ഷാഹിദ് അഫ്രീദി  ബാബര്‍ അസം  ടി20 ലോകകപ്പ്  മുഹമ്മദ് ഹാരിസ്  ഷദാബ് ഖാന്‍
T20 World Cup: 'മാറി നിന്നേ പറ്റൂ'; ബാബറിനെ ഉപദേശിച്ച് ഷാഹിദ് അഫ്രീദി
author img

By

Published : Nov 6, 2022, 4:30 PM IST

കറാച്ചി: ടി20 ലോകകപ്പില്‍ പുറത്താവലിന്‍റെ വക്കില്‍ നിന്നുമാണ് പാകിസ്ഥാന്‍ സെമി ഫൈനലിലെത്തിയത്. സൂപ്പര്‍ 12ലെ അവസാന മത്സരത്തില്‍ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയാണ് ടീമിന്‍റെ മുന്നേറ്റം. എന്നാല്‍ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ നെതര്‍ലന്‍ഡ്‌സ് അട്ടിമറിച്ചതാണ് പാക് പടയ്‌ക്ക് മുന്നോട്ടുള്ള വഴിയൊരുക്കിയത്.

ടീമിന്‍റെ സെമി പ്രവേശനത്തിന് പിന്നാലെ ക്യാപ്റ്റന്‍ ബാബര്‍ അസമിന് ഉപദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് പാക് മുന്‍ താരം ഷാഹിദ് അഫ്രീദി. ടോപ് ഓര്‍ഡര്‍ ബാറ്റിങ്ങില്‍ കൂടുതല്‍ ആക്രമണം ആവശ്യമാണ്. ഇക്കാരണത്താല്‍ പാകിസ്ഥാന്‍റെ ബാറ്റിങ് ഓര്‍ഡറില്‍ മാറ്റം വേണമെന്ന് അഫ്രീദി ട്വീറ്റ് ചെയ്‌തു.

ഇക്കാര്യം ചൂണ്ടിക്കാട്ടി ബാബറിനെ മെന്‍ഷന്‍ ചെയ്‌താണ് അഫ്രീദിയുടെ ട്വീറ്റ്. ഓപ്പണിങ്ങില്‍ മുഹമ്മദ് റിസ്‌വാനൊപ്പം കൂടുതല്‍ ആക്രമിച്ച് കളിക്കുന്ന മറ്റൊരു താരത്തെ ഇറക്കണം. മുഹമ്മദ് ഹാരിസ്, ഷദാബ് ഖാന്‍ എന്നിവരെപ്പോലെയുള്ള താരങ്ങള്‍ക്ക് അതിന് കഴിയും.

ഹാരിസിനെ റിസ്‌വാനൊപ്പം ഓപ്പണരായി ഇറക്കി ബാബര്‍ അസം വണ്‍ ഡൗണായി കളിക്കണമെന്നും അഫ്രീദി നിര്‍ദേശിച്ചു. ടീമിന്‍റെ വിജയത്തിനായി സന്തുലിതമായ ബാറ്റിങ് വേണമെന്നും മുന്‍ താരം ഓര്‍മ്മിപ്പിച്ചു.

  • @babarazam258 we need fire power at the top with batters who are showing clear intent like Haris and Shahdab. Plz consider Haris opening with Riz and you one down followed by ur next best hitter. You should be rigid on winning the match and flexible on a balanced batting line up

    — Shahid Afridi (@SAfridiOfficial) November 6, 2022 " class="align-text-top noRightClick twitterSection" data=" ">

അതേസമയം ബം​ഗ്ലാദേശിനെതിരായ നിര്‍ണായക മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് പാകിസ്ഥാന്‍ ജയം പിടിച്ചത്. ആദ്യം ബാറ്റ് ചെയ്‌ത ബംഗ്ലാദേശ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 127 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ പാകിസ്ഥാന്‍ 18.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 128 റണ്‍സെടുത്തു.

also read: T20 world cup: ബം​ഗ്ലാദേശിനെ വീഴ്‌ത്തി; ഇന്ത്യയ്‌ക്ക് പിന്നാലെ പാകിസ്ഥാനും സെമിയില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.