ETV Bharat / sports

ടി20 ലോകകപ്പ്: വിന്‍ഡീസിനെ അട്ടിമറിച്ച് സ്‌കോട്‌ലന്‍ഡ്; മുന്‍ ചാമ്പ്യന്മാര്‍ക്ക് തോല്‍വിത്തുടക്കം

ടി20 ലോകകപ്പ് യോഗ്യത റൗണ്ടിലെ ആദ്യ മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ വെസ്റ്റ്‌ ഇന്‍ഡീസിനെ 42 റണ്‍സിന് കീഴടക്കി സ്‌കോട്‌ലന്‍ഡ്.

T20 world cup 2022  T20 world cup  Scotland vs west indies highlights  Scotland vs west indies  ടി20 ലോകകപ്പ്  സ്‌കോട്‌ലന്‍ഡ്  സ്‌കോട്‌ലന്‍ഡ് vs വെസ്‌റ്റ്‌ഇന്‍ഡിസ്
ടി20 ലോകകപ്പ്: വിന്‍ഡീസിനെ അട്ടിമറിച്ച് സ്‌കോട്‌ലന്‍ഡ്; മുന്‍ ചാമ്പ്യന്മാര്‍ക്ക് തോല്‍വിത്തുടക്കം
author img

By

Published : Oct 17, 2022, 3:46 PM IST

ഹൊബാര്‍ട്ട്: ടി20 ക്രിക്കറ്റ് ലോകകപ്പില്‍ മുന്‍ ചാമ്പ്യന്മാരായ വെസ്‌റ്റ്‌ ഇന്‍ഡിസിനും തോല്‍വിത്തുടക്കം. ഗ്രൂപ്പ് ബിയില്‍ സ്‌കോട്‌ലന്‍ഡാണ് വിന്‍ഡീസിനെ 42 റണ്‍സിന് കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്‌ത സ്‌കോട്‌ലന്‍ഡ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 160 റണ്‍സാണ് നേടിയത്.

മറുപടിക്കിറങ്ങിയ വിന്‍ഡീസ് 18.3 ഓവറില്‍ 118 റണ്‍സിന് പുറത്തായി. 33 പന്തില്‍ 38 റണ്‍സെടുത്ത ജേസന്‍ ഹോള്‍ഡറാണ് വിന്‍ഡീസിന്‍റെ ടോപ്‌ സ്‌കോറര്‍. കെയ്‌ല്‍ മെയേഴ്‌സ്(13 പന്തില്‍ 20), എലിന്‍ ലെവിസ്(13 പന്തില്‍ 14), ബ്രാണ്ടന്‍ കിങ്‌ (15 പന്തില്‍ 17) എന്നിവര്‍ മാത്രമാണ് രണ്ടക്കം തൊട്ട മറ്റ് താരങ്ങള്‍.

സ്‌കോട്ട്‌ലന്‍ഡിനായി നാല് ഓവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ മാര്‍ക് വാട്ട് തിളങ്ങി. ബ്രാഡ് വീല്‍, മൈക്കല്‍ ലീസ്‌ക്ക് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ ജോഷ് ദെവേ, സഫ്‌യാന്‍ ഷരീഫ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതവും സ്വന്തമാക്കി.

ടോസ് നഷ്‌ടപ്പെട്ട് ബാറ്റുചെയ്യാനിറങ്ങിയ സ്‌കോട്‌ലന്‍ഡിന് അര്‍ധ സെഞ്ച്വറി നേടിയ ജോര്‍ജ് മന്‍സിയുടെ പ്രകടനമാണ് തുണയായത്. 53 പന്തില്‍ 66 റണ്‍സാണ് താരം നേടിയത്. മൈക്കല്‍ ജോണ്‍സ് (17 പന്തില്‍ 20), ക്യാപ്റ്റന്‍ റിച്ചി ബെറിങ്‌ടണ്‍ (14 പന്തില്‍ 16) കാലും മക്‌ലിയോഡ് (14 പന്തില്‍ 23), മാത്യൂ ക്രോസ് (5 പന്തില്‍ 3), മൈക്കല്‍ ലീസ്‌ക്ക് (6 പന്തില്‍ 4) എന്നിങ്ങനെയാണ് പുറത്തായ മറ്റ് താരങ്ങളുടെ സംഭാവന.

11 പന്തില്‍ 16 റണ്‍സോടെ ക്രിസ് ഗ്രീവ്‌സ് പുറത്താവാതെ നിന്നു. വിന്‍ഡീസിനായി അല്‍സാരി ജോസഫ്, ജേസന്‍ ഹോള്‍ഡര്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്‌ത്തി. ഒഡിയന്‍ സ്‌മിത്തിന് ഒരു വിക്കറ്റുണ്ട്. യോഗ്യത റൗണ്ടിലെ ആദ്യ മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ ശ്രീലങ്ക നമീബിയയോടും തോറ്റിരുന്നു.

also read: ടി20 ലോകകപ്പ്: രസകരമായ കാര്യങ്ങളും റെക്കോഡുകളുമറിയാം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.