ലണ്ടന്‍: ടി20 ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരായ സെമി ഫൈനല്‍ മത്സരത്തിനൊരുങ്ങുന്ന ഇംഗ്ലണ്ട് താരങ്ങള്‍ക്ക് കടുത്ത മുന്നറിയിപ്പുമായി മുന്‍ നായകന്‍ നാസര്‍ ഹുസൈന്‍. ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവിനെ കരുതിയിരിക്കണമെന്നാണ് ഹുസൈന്‍റെ മുന്നറിയിപ്പ്. ഡെയ്‌ലി മെയ്‌ലിലെ തന്‍റെ കോളത്തിലാണ് ഹുസൈന്‍ ഇക്കാര്യം എഴുതിയത്.
"സൂര്യകുമാര്‍ യാദവ് ഒരു വിചിത്ര പ്രതിഭയാണ്. ഒരു 360 ഡിഗ്രി പ്ലെയർ' എന്ന വിശേഷണം അമിതമായി ഉപയോഗിക്കാമെങ്കിലും സൂര്യയുടെ കാര്യത്തിൽ അത് ശരിയാണ്. ഓഫ് സ്റ്റംപിന് പുറത്ത് നിന്നുള്ള പന്ത് ഡീപ് സ്ക്വയര്‍ ലെഗിന് മുകളിലൂടെ സിക്‌സടിക്കാന്‍ അവന് കഴിയും.
അവിശ്വസനീയമാംവിധം അസാധാരണമായ സ്ഥലങ്ങളിൽ കൈക്കുഴ ഉപയോഗിച്ച് പന്തടിക്കും. ശക്തിയും ബാറ്റിന്‍റെ വേഗതയുമടക്കം ആധുനിക വൈറ്റ് ബോൾ കളിക്കാരന് ആവശ്യമായ എല്ലാ കാര്യങ്ങളും അവനുണ്ട്. സൂര്യയുടെ എന്തെങ്കിലും പോരായ്‌മ കണ്ടെത്തുക പ്രയാസമാണ്.
ലെഫ്റ്റ്-ആം സ്‌പിന്നര്‍മാര്‍ക്കെതിരായ പ്രകടനം മാത്രമാണ് ഒരല്‍പം മോശം", നാസര്‍ ഹുസൈന്‍ എഴുതി. നിലവില്‍ ടി20 ക്രിക്കറ്റില്‍ ഒന്നാം നമ്പര്‍ ബാറ്ററായ സൂര്യ ടി20 ലോകകപ്പില്‍ ഇന്ത്യയ്‌ക്ക് ഏറെ നിര്‍ണായകമാണ്. സൂപ്പര്‍ 12ലെ അഞ്ച് മത്സരങ്ങളില്‍ ഒരു അര്‍ധ സെഞ്ച്വറിയടക്കം 225 റണ്‍സാണ് താരം അടിച്ച് കൂട്ടിയത്.
അതേസമയം നാളെയാണ് ഇന്ത്യ-ഇംഗ്ലണ്ട് പോരാട്ടം നടക്കുന്നത്. അഡ്‌ലെയ്‌ഡില്‍ ഇന്ത്യന്‍ സമയം ഉച്ചക്ക് 1.30നാണ് മത്സരം ആരംഭിക്കുക. ഗ്രൂപ്പ് രണ്ടില്‍ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ സെമിയുറപ്പിച്ചത്. ഗ്രൂപ്പ് രണ്ടില്‍ രണ്ടാം സ്ഥാനക്കാരായിരുന്നു ഇംഗ്ലണ്ട്.
Also read: ഇന്ത്യ-പാക് ഫൈനലിന് സാധ്യതയില്ല, സെമി ജയിച്ചാൽ കപ്പ് ഇന്ത്യക്ക്; പ്രവചനവുമായി എബി ഡിവില്ലിയേഴ്‌സ്