അഡ്‌ലെയ്‌ഡ്: ടി20 ലോകകപ്പ് ഇന്ത്യ ഇംഗ്ലണ്ട് സെമി പോരാട്ടത്തിന് ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. ഇരു ടീമുകളും കഴിഞ്ഞ ദിവസം തന്നെ പരിശീലനം പൂര്‍ത്തിയാക്കിയിരുന്നു. ഇന്ന് ഇന്ത്യന്‍ സമയം ഉച്ചയ്‌ക്ക് ഒന്നര മുതലാണ് മത്സരം ആരംഭിക്കുന്നത്.
മുന്‍ കണക്കുകളില്‍ ഇംഗ്ലണ്ടിനെതിരെ വ്യക്തമായ ആധിപത്യം ഇന്ത്യക്കുണ്ട്. ലോകവേദിയില്‍ ഇരു ടീമും നേര്‍ക്കുനേര്‍ വരുന്ന നാലാമത്തെ മത്സരമാണ് ഇന്നത്തേത്. നേരത്തെ കളിച്ച മത്സരങ്ങളില്‍ രണ്ടെണ്ണം ഇന്ത്യയും ഒന്നില്‍ ഇംഗ്ലണ്ടുമാണ് വിജയിച്ചിട്ടുള്ളത്.
2012ല്‍ ശ്രീലങ്കയില്‍ നടന്ന ടി20 ലോകകപ്പിലായിരുന്നു ഇന്ത്യയും ഇംഗ്ലണ്ടും അവസാനമായി പരസ്പരം ഏറ്റുമുട്ടിയത്. അന്ന് 90 റണ്‍സിന്‍റെ വിജയം ഇന്ത്യ നേടി. അവസാനം ഏറ്റുമുട്ടിയ ഇംഗ്ലണ്ടിനെതിരായ നാല് പരമ്പരയും ഇന്ത്യ സ്വന്തമാക്കിയിരുന്നു.
എന്നാല്‍ നിലവില്‍ ലോകക്രിക്കറ്റില്‍ അപകടകാരികളായ ഇംഗ്ലീഷ് നിരയെ എഴുതി തള്ളാന്‍ സാധിക്കില്ല. ടി20 ക്രിക്കറ്റില്‍ നിമിഷനേരം കൊണ്ട് മത്സരഫലം മാറ്റാന്‍ കെല്‍പ്പുള്ളവരാണ് ജോസ് ബട്‌ലറും സംഘവും. അലക്സ് ഹെയ്‌ല്‍സ്, ലിയാം ലിവിങ്സ്റ്റണ്‍, ബെന്‍ സ്റ്റോക്സ്, മൊയീന്‍ അലി, സാം കറന്‍ തുടങ്ങി ഒറ്റയ്‌ക്ക് കളിയെ മാറ്റിമറിക്കാന്‍ കഴിവുള്ള താരനിര തന്നെ ഇംഗ്ലണ്ടിനുണ്ട്.
Also Read: ടി20 ലോകകപ്പ്: പാകിസ്ഥാന്‍റെ എതിരാളികളെ ഇന്നറിയാം, ഇന്ത്യ - ഇംഗ്ലണ്ട് സെമി പോരാട്ടം ഉച്ചയ്‌ക്ക്