മെല്‍ബണ്‍: ടി20 ലോകകപ്പ് സൂപ്പര്‍ 12ലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യയ്ക്കെതിരെ സിംബാബ്വെയ്ക്ക് ഫീല്‍ഡിങ്. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങുന്നത്.
വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേശ് കാര്‍ത്തികിന് പകരം റിഷഭ് പന്ത് പ്ലേയിങ് ഇലവനിലെത്തി. ടൂര്‍ണമെന്റില്‍ ഇതേവരെ കളിക്കാത്ത പന്തിന് അവസരം നല്‍കാനാണ് ടീമില്‍ മാറ്റം വരുത്തിയതെന്ന് രോഹിത് ശര്‍മ വ്യക്തമാക്കി. മറുവശത്ത് സിംബാബ്വെ നിരയിലും മാറ്റങ്ങളുള്ളതായി ക്യാപ്റ്റന്‍ ക്രെയ്ഗ് എർവിൻ അറിയിച്ചു.
ഇന്ത്യ (പ്ലേയിംഗ് ഇലവൻ): കെ എൽ രാഹുൽ, രോഹിത് ശർമ (സി), വിരാട് കോലി, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, റിഷഭ് പന്ത് (ഡബ്ല്യു), അക്സർ പട്ടേൽ, രവിചന്ദ്രൻ അശ്വിൻ, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി, അർഷ്ദീപ് സിങ്.
സിംബാബ്വെ (പ്ലേയിംഗ് ഇലവൻ): വെസ്ലി മധേവെരെ, ക്രെയ്ഗ് എർവിൻ (സി), റെജിസ് ചകബ്വ (ഡബ്ല്യു), സീൻ വില്യംസ്, സിക്കന്ദർ റാസ, ടോണി മുൻയോംഗ, റയാൻ ബേള്‍, ടെൻഡായി ചതാര, റിച്ചാർഡ് നഗാരവ, വെല്ലിങ്ടണ്‍ മസകാഡ്സ, ബ്ലെസിങ് മുസരബാനി.