മുംബൈ: കഴിഞ്ഞ ഐപിഎല്ലിലെ മിന്നും പ്രകടനത്തോടെയാണ് ഇന്ത്യയുടെ ഫിനിഷര്‍ റോളിലേക്ക് വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേശ് കാര്‍ത്തിക് എത്തുന്നത്. എന്നാല്‍ ഓസ്‌ട്രേലിയയില്‍ പുരോഗമിക്കുന്ന ടി20 ലോകകപ്പില്‍ പ്രതീക്ഷിച്ച ഫോമിലേക്ക് ഉയരാന്‍ ദിനേശ് കാര്‍ത്തികിന് കഴിഞ്ഞിട്ടില്ല. ഇതോടെ ഓസ്‌ട്രേലിയന്‍ സാഹചര്യങ്ങളില്‍ കളിച്ച് പരിചയമുള്ള റിഷഭ് പന്തിനെ പുറത്തിരുത്തി ഡികെയ്‌ക്ക് അവസരം നല്‍കുന്നത് ചോദ്യം ചെയ്‌ത് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.
എന്നാല്‍ പ്ലേയിങ് ഇലവനില്‍ കാര്‍ത്തിക് തുടരണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. കാർത്തിക്കിനെപ്പോലെ പന്ത് ഒരു ഫിനിഷർ അല്ലെന്നാണ് ഹര്‍ഭജന്‍ പറയുന്നത്. കാര്‍ത്തികിന്‍റെ അതേ റോളോ, സ്ഥാനമോ വഹിക്കാൻ പന്തിന് കഴിയില്ല. ഐപിഎല്ലിലും സമീപമാസങ്ങളില്‍ ഇന്ത്യയ്‌ക്കായും മികച്ച പ്രകടനം നടത്തിയ കാര്‍ത്തികിന് കൂടുതല്‍ സമയം നല്‍കണമെന്നും ഹര്‍ഭജന്‍ പറഞ്ഞു.
"കാർത്തിക്ക് പരിക്കേറ്റപ്പോൾ, പന്തിനെ തിരികെ കൊണ്ടുവരണമെന്ന് ഞാൻ പറഞ്ഞു. എന്നാൽ അവൻ ഫിറ്റ്നാണെങ്കിൽ, കാർത്തിക്കിന് മുൻഗണന നൽകണം. കാരണം നിങ്ങൾ അവനെ ഒരു ഫിനിഷറായാണ് ടീമിൽ എത്തിച്ചത്. നിങ്ങൾക്ക് ആ സ്ഥാനത്ത് പന്തിനെ കളിപ്പിക്കാന്‍ കഴിയില്ല" ഹർഭജൻ അഭിപ്രായപ്പെട്ടു. ടി20 ലോകകപ്പിൽ ഇതുവരെ മികച്ച പ്രകടനം നടത്താത്ത മറ്റ് ചില സീനിയര്‍ താരങ്ങളുണ്ട്. എന്നാല്‍ അവരുടെ കഴിവിനാലാണ് ആളുകൾ ഇതേക്കുറിച്ച് സംസാരിക്കാത്തതെന്നും ഹർഭജൻ കൂട്ടിച്ചേര്‍ത്തു.
"പരാജയപ്പെട്ട വേറെയും കളിക്കാരുണ്ട്. പക്ഷേ അവരുടെ കഴിവിനാലാണ് ആളുകൾ ഇതേക്കുറിച്ച് സംസാരിക്കാത്തത്. ദിനേശ് കാർത്തിക്കിന്‍റെ ബാറ്റിങ് പൊസിഷൻ പ്രയാസമേറിയതാണ്. യുവരാജ് സിങ്ങും എംഎസ് ധോണിയും അവിടെ ഈ പൊസിഷനില്‍ മികച്ച പ്രകടനം നടത്തിയിരുന്നു. അവർക്ക് ശേഷം ഹാര്‍ദിക് പാണ്ഡ്യ മാത്രമായിരുന്നു ഫിനിഷറുടെ റോളില്‍ കഴിവ് കാണിച്ചത്. ഇപ്പോൾ കാർത്തിക് കൂടിയുണ്ട്. അവന് കൂടുതല്‍ സമയവും അവസരവും നല്‍കണം." ഹർഭജൻ സിങ് പറഞ്ഞു.
Also read: 'അങ്ങനെയെങ്കില്‍ ഇന്ത്യയ്ക്ക് സെമി കളിക്കാന്‍ യോഗ്യതയില്ല'; തുറന്നടിച്ച് ഇര്‍ഫാന്‍ പഠാന്‍