ETV Bharat / sports

അബുദാബിയില്‍ തകർത്തടിച്ച് ഇന്ത്യ, അഫ്‌ഗാന് ജയിക്കാൻ 211 റൺസ് - രോഹിത് ശര്‍മ

അര്‍ധസെഞ്ചുറി നേടി മിന്നിത്തിളങ്ങിയ ഓപ്പണിങ് സഖ്യമാണ് ഇന്ത്യയ്‌ക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്. ടി20 ലോകകപ്പിലെ ഇന്ത്യൻ ഓപ്പണിങ് സഖ്യത്തിന്‍റെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടാണ് രാഹുലും രോഹിതും ചേർന്ന് അബുബാബിയില്‍ സൃഷ്ടിച്ചത്.

t20-world-cup  india-vs-afghanistan  ടി20 ലോകകപ്പ്  ഇന്ത്യ- അഫ്‌ഗാന്‍  രോഹിത് ശര്‍മ  കെഎല്‍ രാഹുല്‍
മിന്നിത്തിളങ്ങി രോഹിത്തും രാഹുലും; അഫ്‌ഗാനെതിരെ ഇന്ത്യയ്‌ക്ക് കൂറ്റന്‍ സ്കോര്‍
author img

By

Published : Nov 3, 2021, 9:34 PM IST

അബുദാബി: ടി20 ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരെ അഫ്‌ഗാനിസ്ഥാന് 211 റണ്‍സ് വിജയ ലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റുചെയ്യാനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തിയാണ് 210 റണ്‍സെടുത്തത്. അര്‍ധസെഞ്ചുറി നേടി മിന്നിത്തിളങ്ങിയ ഓപ്പണിങ് സഖ്യമാണ് ഇന്ത്യയ്‌ക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്.

അവസാന ഓവറുകളില്‍ ആളിക്കത്തി പുറത്താവാതെ നിന്ന ഹര്‍ദിക് പാണ്ഡ്യയുടെയും റിഷഭ് പന്തിന്‍റേയും പ്രകടനവും നിര്‍മായകമായി. രോഹിത് ശര്‍മ എട്ട് ഫോറുകളുടേയും മൂന്ന് സിക്‌സുകളുടേയും അകമ്പടിയോടെ 47 പന്തില്‍ 74 റണ്‍സെടുത്തു. ആറ് ഫോറുകളും രണ്ട് സിക്സും പായിച്ച കെഎല്‍ രാഹുല്‍ 48 പന്തില്‍ 69 റണ്‍സും കണ്ടെത്തി.

ടി20 ലോകകപ്പിലെ ഇന്ത്യൻ ഓപ്പണിങ് സഖ്യത്തിന്‍റെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടാണ് രാഹുലും രോഹിതും ചേർന്ന് അബുബാബിയില്‍ സൃഷ്ടിച്ചത്.

ഹര്‍ദിക് പാണ്ഡ്യ 13 പന്തില്‍ 35 റണ്‍സെടുത്തു. 13 പന്തില്‍ 27 റണ്‍സാണ് റിഷഭ് പന്തിന്‍റെ സമ്പാദ്യം. ഇരുവരും 22 പന്തില്‍ 63 റൺസാണ് അടിച്ചു കൂട്ടിയത്

ഇന്ത്യന്‍ ടോട്ടല്‍ 140ല്‍ നില്‍ക്കെ 15ാം ഓവറിന്‍റെ നാലാം പന്തിലാണ് ഓപ്പണിങ് സഖ്യത്തെ പിരിക്കാന്‍ അഫ്‌ഗാനായത്. രോഹിത്തിനെ പുറത്താക്കി കരിം ജനാത്താണ് അഫ്‌ഗാന് ബ്രേക്ക് ത്രൂ നല്‍കിയത്. രോഹിതിനെ താരം മുഹമ്മദ് നബിയുടെ കൈകളിലെത്തിക്കുകയായിരുന്നു. ഗുല്‍ബാദിന്‍ നൈബിന്‍റെ പന്തില്‍ കുറ്റി തെറിച്ചാണ് രാഹുല്‍ തിരിച്ച് കയറിയത്.

നാല് ഓവറില്‍ 59 റണ്‍സ് വഴങ്ങിയ നവീന്‍ ഉള്‍ ഹഖിന്‍റെ സ്‌പെല്‍ അഫ്‌ഗാന് ചിലവേറിയതായി. റാഷിദ് ഖാന്‍ 36 റണ്‍സും ഗുല്‍ബാദിന്‍ 39 റണ്‍സും ഹമിദ് ഹസന്‍ 34 റണ്‍സും വഴങ്ങി. ഷറഫുദീന്‍ അഷ്‌റഫ് രണ്ട് ഓവറില്‍ 25 റണ്‍സും വിട്ടുകൊടുത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.