സിഡ്‌നി: ബിഗ് ബ്ലാഷ് ലീഗല്‍ തുടര്‍ച്ചയായി രണ്ടാമത്തെ തവണയും സിഡ്‌നി സിക്‌സേഴ്‌സിന് കിരീടം. പെര്‍ത്ത് സ്‌കോച്ചേഴ്‌സിനെതിരായ ഫൈനല്‍ പോരാട്ടത്തില്‍ 27 റണ്‍സിന്‍റെ ജയമാണ് സിഡ്‌നി സിക്‌സേഴ്‌സ് സ്വന്തമാക്കിയത്. സിഡ്‌നി സിക്‌സേഴ്‌സ് ഉയര്‍ത്തിയ 188 റണ്‍സിന്‍റെ വിജയ ലക്ഷ്യം പിന്തുടര്‍ന്ന് മറുപടി ബാറ്റിങ് ആരംഭിച്ച ആസ്റ്റണ്‍ ട്യുണറിന്‍റെ നേതൃത്വത്തിലുള്ള പെര്‍ത്ത് സിക്‌സേഴ്‌സിന് നിശ്ചിത 20 ഓവറില്‍ 161 റണ്‍സ് എടുക്കാനെ സാധിച്ചുള്ളു.
-
Soak it up, @SixersBBL fans 🏆🏆 #BBL10 | #BBLFinals pic.twitter.com/UkmmMtsZFF
— KFC Big Bash League (@BBL) February 6, 2021 " class="align-text-top noRightClick twitterSection" data="
">Soak it up, @SixersBBL fans 🏆🏆 #BBL10 | #BBLFinals pic.twitter.com/UkmmMtsZFF
— KFC Big Bash League (@BBL) February 6, 2021Soak it up, @SixersBBL fans 🏆🏆 #BBL10 | #BBLFinals pic.twitter.com/UkmmMtsZFF
— KFC Big Bash League (@BBL) February 6, 2021
സിഡ്‌നി സിക്‌സേഴ്‌സിന് വേണ്ടി 45 റണ്‍സെടുത്ത ഓപ്പണര്‍ ലിയാം ലിവിങ്സ്‌റ്റണാണ് ടോപ്പ് സ്‌കോറര്‍. ജോഷ് ഇന്‍ഗ്ലിഷ്(22), മിച്ചല്‍ മാര്‍ഷ്(11), ആസ്റ്റണ്‍ ട്യുണര്‍(11), ആരോണ്‍ ഹാര്‍ഡി(26), ഓപ്പണര്‍ കാമറോണ്‍ ബാന്‍ക്രോഫ്‌റ്റ്(30) എന്നിവര്‍ രണ്ടക്കം കടന്നു. സിഡ്‌നി സിക്‌സേഴ്‌സിന് വേണ്ടി ബെന്‍ ഡ്വാര്‍സ്വിസ് മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ ജാക്‌സണ്‍ ബേര്‍ഡ്, സീന്‍ അബോട്ട്, ഡാനിയേല്‍ ക്രിസ്റ്റണ്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.
നേരത്തെ ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത പെര്‍ത്ത് സ്‌കോച്ചേഴ്‌സിനെതിരെ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത ഓപ്പണര്‍ ജെയിംസ് വിന്‍സിന്‍റെ നേതൃത്വത്തിലാണ് സിഡ്‌നി സിക്‌സേഴ്‌സ് വമ്പന്‍ സ്‌കോര്‍ സ്വന്തമാക്കിയത്. 60 പന്തില്‍ മൂന്ന് സിക്‌സും 10 ബൗണ്ടറിയും ഉള്‍പ്പെടെ 95 റണ്‍സാണ് വിന്‍സ് സ്വന്തമാക്കിയത്. സ്‌കോര്‍ 140 എത്തിയപ്പോഴാണ് വിന്‍സ് പവലിയനിലേക്ക് മടങ്ങിയത്. പെര്‍ത്ത് സ്‌കോച്ചേഴ്‌സിന് വേണ്ടി റിച്ചാര്‍ഡ്‌സണ്‍, ആന്‍ഡ്രു ടൈ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തിയപ്പോള്‍ ഫവാദ് അഹമ്മദ് ഒരു വിക്കറ്റും സ്വന്തമാക്കി.