ഹെെദരാബാദ്: യുവതാരം ടി നടരാജന് ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര നഷ്ടമായേക്കും. കാല്‍മുട്ടിനും തോളിനും ഏറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായത്. നാഷണല്‍ ക്രിക്കറ്റ് അക്കാദമി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ ഓസീസിനെതിരായ പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ നടരാജന് കഴിഞ്ഞിരുന്നു. ടി20 ലോക കപ്പിന് മുന്നോടിയായുള്ള പരമ്പര ടീം ഇന്ത്യയ്ക്കും നിര്‍ണ്ണായകമാണ്.
ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലാണ് ലോകകപ്പ് നടക്കുക. അതേസമയം ഫിറ്റ്നസ് ടെസ്റ്റില്‍ പരാജയപ്പെട്ട സ്പിന്നര്‍ വരുൺ ചക്രവർത്തിക്ക് പകരം രാഹുല്‍ ചഹാറിന് ടീമില്‍ അവസരം ലഭിക്കാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ ടെസ്റ്റ് പരമ്പരയ്ക്കുള്ള റിസര്‍വ് ടീമിലും രാഹുൽ ഉള്‍പ്പെട്ടിരുന്നു. ഐപിഎല്ലില്‍ മുംബെെ ഇന്ത്യന്‍സ് അംഗമായ താരം നേരത്തെ വെസ്റ്റിന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ കളിച്ചിട്ടുണ്ട്.