ETV Bharat / sports

വീണ്ടും സച്ചിന്‍, വീരു സഖ്യം; ഇന്ത്യന്‍ ലെജന്‍ഡ്‌സിന് 10 വിക്കറ്റ് ജയം

author img

By

Published : Mar 5, 2021, 10:44 PM IST

ബംഗ്ലാദേശ് ലെജന്‍ഡ്‌സിനെതിരായ റോഡ്‌ സേഫ്‌റ്റി വേള്‍ഡ് സിരീസില്‍ തകര്‍പ്പന്‍ ബാറ്റിങ്ങുമായി നിറഞ്ഞ് നിന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വീരേന്ദ്ര സേവാഗ് സഖ്യമാണ് 10 വിക്കറ്റിന്‍റെ ജയം സ്വന്തമാക്കിയത്

സേവാഗ് വീണ്ടും ക്രീസില്‍ വാര്‍ത്ത  സേവാഗ്, സച്ചിന്‍ സഖ്യം വാര്‍ത്ത  sehwag and sachin news  sehwag again in creas news
സേവാഗ്, സച്ചിന്‍

മുംബൈ: ഇന്ത്യന്‍ ഇതിഹാസങ്ങള്‍ വീണ്ടും ബാറ്റേന്തിയപ്പോള്‍ ബംഗ്ലാദേശ് ലെജന്‍ഡ്‌സിനെതിരെ അനായാസ ജയം. റായ്‌പൂരില്‍ പ്രായത്തെ തോല്‍പ്പിച്ച് തകര്‍പ്പന്‍ ബാറ്റിങ്ങുമായി വീരേന്ദ്ര സേവാഗും സച്ചിനും തിളങ്ങി.

സേവാഗ് അര്‍ദ്ധസെഞ്ച്വറിയോടെ 80 റണ്‍സെടുത്തപ്പോള്‍ 10 വിക്കറ്റിന്‍റെ ജയമാണ് ഇന്ത്യന്‍ ലെജന്‍ഡ്‌സ് സ്വന്തമാക്കിയത്‌. റോഡ്‌ സേഫ്‌റ്റി വേള്‍ഡ് സിരീസിന്‍റെ ഉദ്‌ഘാടന മത്സരത്തിലാണ് സച്ചിനൊപ്പം സേവാഗ് ക്രീസില്‍ നിറഞ്ഞാടിയത്. ടി20 ക്രിക്കറ്റില്‍ ഇരുവരും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 35 പന്തില്‍ അഞ്ച് സിക്‌സും 10 ബൗണ്ടറിയും ഉള്‍പ്പെടുന്നതായിരുന്നു സേവാഗിന്‍റെ ഇന്നിങ്സ്. സച്ചിന്‍ 26 പന്തില്‍ 33 റണ്‍സെടുത്തു.

Virender Sehwag led India’s opening charge against the toughest attacks. He is padding up once again for the 2021 @Unacademy Road Safety World Series. #YehJungHaiLegendary

Watch the series LIVE only on @Colors_Cineplex, #RishteyCineplex and for free on @justvoot pic.twitter.com/WZ7rwYaQUa

— India Legends (@IndiaLegends1) March 4, 2021 ">

കൂടുതല്‍ വായനക്ക്: ഇതിഹാസങ്ങള്‍ വീണ്ടും ക്രീസിലേക്ക്; റോഡ്‌ സേഫ്‌റ്റി സീരിസ് അടുത്ത മാസം അഞ്ചിന്

നേരത്തെ ടോസ് നേടിയ ബംഗ്ലാദേശ് 109 റണ്‍സെടുത്ത് പുറത്തായി. 49 റണ്‍സെടുത്ത നസിമുദ്ദീനാണ് ബംഗ്ലാദേശ് ലെജന്‍ഡ്‌സിന്‍റെ ടോപ്പ് സ്‌കോറര്‍. വിനയ്‌ കുമാര്‍, പ്രാഗ്യാന്‍ ഓജ, യുവരാജ് സിങ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തിയപ്പോള്‍ യുസുഫ്‌ പത്താന്‍ ഒരു വിക്കറ്റും സ്വന്തമാക്കി. വെസ്റ്റ് ഇന്‍ഡീസ് ലെജന്‍ഡ്‌സുമായാണ് ലീഗില്‍ ഇന്ത്യയുടെ അടുത്ത മത്സരം. ഇന്ന് ആരംഭിച്ച പരമ്പരയിലെ സെമി ഫൈനല്‍ പോരാട്ടങ്ങള്‍ മാര്‍ച്ച് 17, 18 തിയതികളിലും ഫൈനല്‍ മാര്‍ച്ച് 21നും നടക്കും.

മുംബൈ: ഇന്ത്യന്‍ ഇതിഹാസങ്ങള്‍ വീണ്ടും ബാറ്റേന്തിയപ്പോള്‍ ബംഗ്ലാദേശ് ലെജന്‍ഡ്‌സിനെതിരെ അനായാസ ജയം. റായ്‌പൂരില്‍ പ്രായത്തെ തോല്‍പ്പിച്ച് തകര്‍പ്പന്‍ ബാറ്റിങ്ങുമായി വീരേന്ദ്ര സേവാഗും സച്ചിനും തിളങ്ങി.

സേവാഗ് അര്‍ദ്ധസെഞ്ച്വറിയോടെ 80 റണ്‍സെടുത്തപ്പോള്‍ 10 വിക്കറ്റിന്‍റെ ജയമാണ് ഇന്ത്യന്‍ ലെജന്‍ഡ്‌സ് സ്വന്തമാക്കിയത്‌. റോഡ്‌ സേഫ്‌റ്റി വേള്‍ഡ് സിരീസിന്‍റെ ഉദ്‌ഘാടന മത്സരത്തിലാണ് സച്ചിനൊപ്പം സേവാഗ് ക്രീസില്‍ നിറഞ്ഞാടിയത്. ടി20 ക്രിക്കറ്റില്‍ ഇരുവരും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 35 പന്തില്‍ അഞ്ച് സിക്‌സും 10 ബൗണ്ടറിയും ഉള്‍പ്പെടുന്നതായിരുന്നു സേവാഗിന്‍റെ ഇന്നിങ്സ്. സച്ചിന്‍ 26 പന്തില്‍ 33 റണ്‍സെടുത്തു.

കൂടുതല്‍ വായനക്ക്: ഇതിഹാസങ്ങള്‍ വീണ്ടും ക്രീസിലേക്ക്; റോഡ്‌ സേഫ്‌റ്റി സീരിസ് അടുത്ത മാസം അഞ്ചിന്

നേരത്തെ ടോസ് നേടിയ ബംഗ്ലാദേശ് 109 റണ്‍സെടുത്ത് പുറത്തായി. 49 റണ്‍സെടുത്ത നസിമുദ്ദീനാണ് ബംഗ്ലാദേശ് ലെജന്‍ഡ്‌സിന്‍റെ ടോപ്പ് സ്‌കോറര്‍. വിനയ്‌ കുമാര്‍, പ്രാഗ്യാന്‍ ഓജ, യുവരാജ് സിങ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തിയപ്പോള്‍ യുസുഫ്‌ പത്താന്‍ ഒരു വിക്കറ്റും സ്വന്തമാക്കി. വെസ്റ്റ് ഇന്‍ഡീസ് ലെജന്‍ഡ്‌സുമായാണ് ലീഗില്‍ ഇന്ത്യയുടെ അടുത്ത മത്സരം. ഇന്ന് ആരംഭിച്ച പരമ്പരയിലെ സെമി ഫൈനല്‍ പോരാട്ടങ്ങള്‍ മാര്‍ച്ച് 17, 18 തിയതികളിലും ഫൈനല്‍ മാര്‍ച്ച് 21നും നടക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.