ടി20 ക്രിക്കറ്റില്‍ നിര്‍ണായക നാഴിക കല്ല് പിന്നിട്ട് വെസ്റ്റിന്‍ഡീസ് ഓള്‍റൗണ്ടര്‍ കീറണ്‍ പൊള്ളാര്‍ഡ്. കുട്ടിക്രിക്കറ്റില്‍ 11000 റണ്‍സ് തികയ്ക്കുന്ന രണ്ടാമത്തെ താരമെന്ന റെക്കോഡാണ് പൊള്ളാര്‍ഡ് സ്വന്തമാക്കിയത്.
കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ (സിപിഎല്‍) സെന്‍റ് ലൂസിയ കിങ്‌സിനെതിരെ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സിന് വേണ്ടി 41 റണ്‍സ് നേടിയതോടെയാണ് 34കാരനായ താരം പുതിയ നേട്ടം സ്വന്തമാക്കിയത്.
29 പന്തുകളില്‍ നിന്നും നാല് ഫോറുകളുടേയും ഒരു സിക്സിന്‍റേയും അമ്പടിയോടെയാണ് താരം 41 റണ്‍സ് കണ്ടെത്തിയത്. മത്സരത്തില്‍ ട്രിന്‍ബാഗോ 27 റണ്‍സിന് വിജയം സ്വന്തമാക്കുകയും ചെയ്‌തു.
മത്സരത്തിലെ നേട്ടത്തോടെ 554 മത്സരങ്ങളില്‍ നിന്നായി താരത്തിന്‍റെ അക്കൗണ്ടില്‍ 11,008 റണ്‍സായി. അന്താരാഷ്ട്ര മത്സരങ്ങളും ആഭ്യന്തര മത്സരങ്ങളും വിവിധ ലീഗുകളുമെല്ലാം ഇതില്‍ ഉള്‍പ്പെടും. ടി20 ക്രിക്കറ്റില്‍ 297 വിക്കറ്റുകളും താരം വീഴ്ത്തിയിട്ടുണ്ട്.
also read: ഇംഗ്ലീഷ് താരങ്ങള്‍ക്ക് പകരം വിന്‍ഡീസ് പടക്കുതിരകള്‍; പകരക്കാരെ പ്രഖ്യാപിച്ച് രാജസ്ഥാന്‍
അതേസമയം വിന്‍ഡീസിന്‍റെ തന്നെ ക്രിസ് ഗെയ്‌ലാണ് ടി20 ക്രിക്കറ്റില്‍ 11000 റണ്‍സ് പിന്നിട്ട ആദ്യ താരം. വിവിധ ടി20 മത്സരങ്ങളില്‍ നിന്നായി 14108 റണ്‍സാണ് ഗെയ്‌ലിന്‍റെ അക്കൗണ്ടില്‍ നിലവിലുള്ളത്. കുട്ടിക്രിക്കറ്റിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ പാകിസ്ഥാന്‍റെ ഷൊഹൈബ് മാലിക്ക്, ഓസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍ എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളിലുള്ളത്.