ETV Bharat / sports

Syed Mushtaq Ali Trophy : ആദ്യം സഞ്‌ജുവിന്‍റെ വെടിക്കെട്ട്, പിന്നെ കറക്ക് കമ്പനിയായി ജലജും ശ്രേയസും; ഒഡിഷയേയും തകര്‍ത്ത് കേരളത്തിന്‍റെ വിജയക്കുതിപ്പ് - ജലജ് സക്സേന

സയ്യിദ് മുഷ്‌താഖ് അലി ട്രോഫിയില്‍ ഒഡിഷയെ 50 റണ്‍സിന് തകര്‍ത്ത് കേരളം (Syed Mushtaq Ali Trophy Kerala vs Odisha highlights)

സയ്യിദ് മുഷ്‌താഖ് അലി ട്രോഫി  കേരളം vs ഒഡിഷ  സഞ്‌ജു സാംസണ്‍  Syed Mushtaq Ali Trophy  Kerala vs Odisha highlights  Sanju Samson  Jalaj saxena  ജലജ് സക്സേന  Shreyas Gopal
Syed Mushtaq Ali Trophy Kerala vs Odisha highlights
author img

By ETV Bharat Kerala Team

Published : Oct 25, 2023, 8:19 PM IST

മുംബൈ: സയ്യിദ് മുഷ്‌താഖ് അലി ട്രോഫി (Syed Mushtaq Ali Trophy) ടി20 ടൂര്‍ണമെന്‍റില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് കേരളം. ഒഡിഷക്കെതിരെ 50 റണ്‍സിന്‍റെ മിന്നും വിജയം നേടിയ ടീം നോക്കൗട്ട് പ്രതീക്ഷകള്‍ ഉറപ്പിച്ചു (Syed Mushtaq Ali Trophy Kerala vs Odisha highlights). ടോസ് നഷ്‌ടമായി ആദ്യം ബാറ്റ് ചെയ്‌ത കേരളം ഉയര്‍ത്തിയ 184 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഒഡിഷയയ്‌ക്ക് 18.1 ഓവറില്‍ 10 വിക്കറ്റ് നഷ്‌ടത്തില്‍ 133 റണ്‍സാണ് നേടാന്‍ സാധിച്ചത്.

അഞ്ച് വിക്കറ്റ് നേടിയ ജലജ് സക്സേനയും (Jalaj saxena) നാലു വിക്കറ്റെടുത്ത ശ്രേയസ് ഗോപാലും (Shreyas Gopal) ചേര്‍ന്നാണ് ഒഡിഷയെ കറക്കിയിട്ടത്. 23 പന്തുകളില്‍ 37 റണ്‍സെടുത്ത സുബ്രാന്‍ഷു സേനാപതിയാണ് ഒഡിഷയുടെ ടോപ് സ്കോറര്‍. ലക്ഷ്യം പിന്തുടര്‍ന്ന ഒഡിഷയ്‌ക്ക് തുടക്കം തന്നെയേറ്റ തിരിച്ചടിയില്‍ നിന്നും കരകയറാനാവാതെ വരുകയായിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ ഒരു റണ്‍സ് മാത്രം നില്‍ക്കെ ആദ്യ ഓവറിന്‍റെ അഞ്ചാം പന്തില്‍ ഓപ്പണര്‍ പ്രയാഷ് സിങിനെ (3 പന്തില്‍ 0) ബേസില്‍ തമ്പി തിരിച്ചയച്ചു.

തുടര്‍ന്ന് ഒന്നിച്ച സന്ദീപ് പട്നായിക്കും സുബ്രാന്‍ഷു സേനാപതിയും ചെറുത്ത് നില്‍പ്പിന് ശ്രമിച്ചു. ഏഴാം ഓവറിന്‍റെ മൂന്നാം പന്തില്‍ സന്ദീപ് പട്നായിക്കിനെ (18 പന്തില്‍ 10) ശ്രേയസ് ഗോപാല്‍ വിക്കറ്റിന് മുന്നില്‍ കുരുക്കുമ്പോള്‍ 42 റണ്‍സായിരുന്നു ഒഡിഷയ്‌ക്ക് നേടാന്‍ കഴിഞ്ഞത്. തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ ഗോവിന്ദ് പോഡാര്‍ (20 പന്തില്‍ 27), രാജേഷ് ധുപെര്‍, അഭിഷേക് യാദവ് (8 പന്തില്‍ 14) എന്നിവര്‍ മാത്രമാണ് രണ്ടക്കം തൊട്ടത്.

അര്‍ധ സെഞ്ചുറിയുമായി സഞ്ജു: നേരത്തെ ക്യാപ്റ്റന്‍ ക്യാപ്റ്റൻ സഞ്ജു സാംസണിന്‍റെ (Sanju Samson) വെടിക്കെട്ട് അര്‍ധ സെഞ്ചുറിയുടെ മികവില്‍ നിശ്ചിത 20 ഓവറില്‍ 4 വിക്കറ്റ് നഷ്‌ടത്തിലാണ് കേരളം 183 റണ്‍സിലേക്ക് എത്തിയത്. 31 പന്തുകളില്‍ 4 സിക്‌സറുകളും 4 ബൗണ്ടറികളും സഹിതം പുറത്താവാതെ 55 റണ്‍സാണ് സഞ്‌ജു അടിച്ച് കൂട്ടിയത്.

ഓപ്പണർ വരുൺ നായനാർ, വിഷ്ണു വിനോദ് എന്നിവരുടെ പ്രകടനവും കേരളത്തിന് നിര്‍ണായകമായി. കഴിഞ്ഞ മത്സരത്തില്‍ സെഞ്ചുറി നേടിയ ഓപ്പണര്‍ രോഹന്‍ കുന്നുമ്മലിനെ (12 പന്തില്‍ 16) തുടക്കം തന്നെ കേരളത്തിന് നഷ്‌ടമായിരുന്നു. എന്നാല്‍ രണ്ടാം വിക്കറ്റില്‍ 60 റണ്‍സ് ചേര്‍ത്ത് വരുണ്‍ നായനാരും വിഷ്ണു വിനോദും ടീമിനെ ട്രാക്കിലാക്കി.

12-ാം ഓവറിന്‍റെ ആദ്യ പന്തില്‍ വരുണ്‍ നായനാരെ (38 പന്തില്‍ 48) അഭിഷേക് യാദവ് മടക്കിയതിന് പിന്നാലെയാണ് സഞ്‌ജു സാംസണ്‍ ക്രീസിലെത്തുന്നത്. വിഷ്ണു വിനോദിനൊപ്പം 65 റണ്‍സാണ് സഞ്‌ജു കൂട്ടിച്ചേത്തത്. 19-ാം ഓവറിന്‍റെ ആദ്യ പന്തില്‍ വിഷ്ണു വിനോദും (33 പന്തില്‍ 35) അഞ്ചാം പന്തില്‍ അബ്ദുള്‍ ബാസിത്തും (3 പന്തില്‍ 5) തിരിച്ച് കയറി.

സഞ്‌ജുവിനൊപ്പം സല്‍മാന്‍ നിസാറും (4 പന്തില്‍ 11) പുറത്താവാതെ നിന്നു. ഗ്രൂപ്പ് ബിയില്‍ കളിച്ച ആറില്‍ ആറും വിജയിച്ച കേരളം പോയിന്‍റ് പട്ടികയില്‍ തലപ്പത്ത് തുടരുകയാണ്. 24 പോയിന്‍റാണ് സഞ്‌ജുവിന്‍റെ സംഘത്തിനുള്ളത്.

ALSO READ: Virat Kohli ICC ODI Rankings രോഹിത്തിനെ മറികടന്ന് കോലി; ബാബറിന് തൊട്ടടുത്ത് ഗില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.