ETV Bharat / sports

എത്തിയത് വെറും രണ്ടുപേര്‍, ക്യാപ്‌റ്റനായുള്ള ആദ്യ വാര്‍ത്താസമ്മേളനത്തില്‍ സൂര്യകുമാര്‍ യാദവിനോട് അനാദരവെന്ന് പരാതി

Suryakumar Yadav's First Press Conference : ഇന്ത്യ ഓസ്‌ട്രേലിയ ഒന്നാം ടി20യ്‌ക്ക് മുന്‍പ് നടന്ന വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത് രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ മാത്രം.

Suryakumar Yadav First Press Conference  India vs Australia 1st T20I  Suryakumar Yadav Press Conference Vishakhapatnam  India vs Australia T20I Series  INDvAUS 1st T20I Suryakumar Yadav Press Conference  ഇന്ത്യ ഓസ്‌ട്രേലിയ ഒന്നാം ടി20  ഇന്ത്യ ഓസ്‌ട്രേലിയ ടി20 പരമ്പര  സൂര്യകുമാര്‍ യാദവ്  സൂര്യകുമാര്‍ യാദവ് വാര്‍ത്ത സമ്മേളനം  സൂര്യകുമാര്‍ യാദവ് ഇന്ത്യ ഓസ്‌ട്രേലിയ ഒന്നാം ടി20
Suryakumar Yadav First Press Conference
author img

By ETV Bharat Kerala Team

Published : Nov 23, 2023, 2:05 PM IST

വിശാഖപട്ടണം : ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ തോല്‍വിക്ക് ശേഷമുള്ള ആദ്യ മത്സരത്തിനായി ടീം ഇന്ത്യ ഇന്നാണ് ഇറങ്ങുന്നത്. ലോകകപ്പ് കലാശപ്പോരാട്ടത്തില്‍ ടീം ഇന്ത്യയെ കരയിപ്പിച്ച ഓസ്‌ട്രേലിയ തന്നെയാണ് ഇവിടെയും എതിരാളികള്‍. അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയാണ് ഇന്ത്യ ഓസീസിനെതിരെ കളിക്കുന്നത് (India vs Australia T20I Series).

വിശാഖപട്ടണത്താണ് പരമ്പരയിലെ ഒന്നാം ടി20. ഹാര്‍ദിക് പാണ്ഡ്യയുടെ അഭാവത്തില്‍ സൂര്യകുമാര്‍ യാദവിന്‍റെ നേതൃത്വത്തിലുള്ള യുവനിരയാണ് പരമ്പരയില്‍ ഇന്ത്യയ്‌ക്ക് വേണ്ടി കളത്തിലിറങ്ങുന്നത്. ഇന്ത്യന്‍ സീനിയര്‍ ടീമിന്‍റെ നായകനായി സൂര്യകുമാര്‍ യാദവ് കളിക്കാനെത്തുന്ന ആദ്യ പരമ്പര കൂടിയാണ് ഇത്.

നായകനായുള്ള അരങ്ങേറ്റത്തില്‍ അത്ര ഊഷ്‌മളമായ സ്വീകരണമല്ല സൂര്യകുമാര്‍ യാദവിന് മാധ്യമപ്രവര്‍ത്തകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടി20യ്‌ക്ക് മുന്‍പായി വിശാഖപട്ടണത്ത് സൂര്യകുമാര്‍ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. ഇതില്‍ രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ മാത്രമാണ് പങ്കെടുക്കാനെത്തിയത്.

  • From 200 odd media people (during World Cup) to just two in press conference in India is
    staggering!

    SKY wouldn’t have imagined this in his firstPC as captain.

    Is this a record with fewest attendance in a press conference in India?
    I would imagine so. pic.twitter.com/O41WbIUKla

    — Vimal कुमार (@Vimalwa) November 22, 2023 " class="align-text-top noRightClick twitterSection" data=" ">

ലോകകപ്പിനിടെ 200ലധികം പേരായിരുന്നു ഓരോ മത്സരങ്ങളിലും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തിരുന്നത്. ഇതിന്‍റെ സ്ഥാനത്താണ് സൂര്യകുമാര്‍ യാദവിന്‍റെ ആദ്യ പ്രസ് മീറ്റില്‍ ആവശ്യത്തിന് ആളില്ലാതെ വന്നത്. മുതിര്‍ന്ന ക്രിക്കറ്റ് ജേണലിസ്റ്റായ വിമല്‍ കുമാര്‍ ഇക്കാര്യം എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ പങ്കുവയ്ക്കുകയും ചെയ്‌തു.

അതേസമയം, താരങ്ങളോട് പേടിയില്ലാതെ സ്വതസിദ്ധമായ ശൈലിയില്‍ തന്നെ ഓസ്ട്രേലിയന്‍ ടീമിനെ നേരിടണമെന്ന നിര്‍ദേശമാണ് താന്‍ നല്‍കിയിരിക്കുന്നതെന്ന് സൂര്യകുമാര്‍ യാദവ് പറഞ്ഞു. ലോകകിരീടം നേടാന്‍ സാധിക്കാത്തതില്‍ നിരാശയുണ്ട്. എങ്കിലും ലോകകപ്പില്‍ ഉടനീളം മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കാന്‍ ടീം ഇന്ത്യയ്‌ക്ക് സാധിച്ചെന്നും സൂര്യ കൂട്ടിച്ചേര്‍ത്തു.

Read More: 'ഇനി പുതിയ കളികള്‍...' കങ്കാരുപ്പടയെ നേരിടാന്‍ ഇന്ത്യന്‍ യുവനിര, ആദ്യ ടി20 ഇന്ന്

പരമ്പരയില്‍ ഇന്ത്യയ്‌ക്ക് വേണ്ടി യുവതാരനിരയാണ് അണിനിരക്കുന്നത്. സ്കൈയ്‌ക്ക് പുറമെ ലോകകപ്പ് സ്ക്വാഡില്‍ ഉണ്ടായിരുന്ന ഇഷാന്‍ കിഷന്‍, പ്രസിദ്ധ് കൃഷ്‌ണ എന്നിവരും ഇന്ത്യന്‍ ടീമിനൊപ്പമുണ്ട്. കൂടാതെ, പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങള്‍ക്കായി ശ്രേയസ് അയ്യരും ഇന്ത്യന്‍ സ്ക്വാഡിനൊപ്പം ചേരും.

ഓസ്‌ട്രേലിയക്കെതിരായ ഇന്ത്യയുടെ ടി20 സ്ക്വാഡ് (India T20I Squad Against Australia): യശസ്വി ജയ്‌സ്വാള്‍, റിതുരാജ് ഗെയ്‌ക്‌വാദ്, തിലക് വര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ് (ക്യാപ്‌റ്റന്‍), റിങ്കു സിങ്, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയ്, അര്‍ഷ്‌ദീപ് സിങ്, പ്രസിദ്ധ് കൃഷ്‌ണ, ആവേശ് ഖാന്‍, മുകേഷ് കുമാര്‍, ശ്രേയസ് അയ്യര്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.