ETV Bharat / sports

'അയാളെ നേരിടുന്ന താരങ്ങളുടെ ഗതി ചിലപ്പോള്‍ ഇതു തന്നെ'; സൂര്യയെ പിന്തുണച്ച് ദിനേശ് കാര്‍ത്തിക് - Dinesh Karthik on Mitchell Starc

ക്രീസിലെത്തുമ്പോള്‍ നേരിടേണ്ടി വരുന്ന ആദ്യ പന്ത് തന്നെ മിച്ചല്‍ സ്റ്റാര്‍ക്കിന്‍റേതാവുന്നത് ഏറെ പ്രയാസകരമെന്ന് ഇന്ത്യയുടെ വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേശ് കാര്‍ത്തിക്.

Dinesh Karthik  Dinesh Karthik on Suryakumar Yadav Twin Ducks  Suryakumar Yadav  india vs australia  ഇന്ത്യ vs ഓസ്‌ട്രേലിയ  ദിനേശ് കാര്‍ത്തിക്  സൂര്യകുമാര്‍ യാദവ്  മിച്ചല്‍ സ്റ്റാര്‍ക്ക്  Dinesh Karthik on Mitchell Starc  Mitchell Starc
സൂര്യയെ പിന്തുണച്ച് ദിനേശ് കാര്‍ത്തിക്
author img

By

Published : Mar 20, 2023, 3:46 PM IST

വിശാഖപട്ടണം: ടി20 ക്രിക്കറ്റില്‍ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റര്‍മാരിലൊരാളായി വാഴ്ത്തപ്പെടുന്ന താരമാണ് ഇന്ത്യയുടെ സൂര്യകുമാര്‍ യാദവ്. പക്ഷെ ഏകദിന ഫോര്‍മാറ്റില്‍ കാര്യമായ പ്രകടനം നടത്താന്‍ 32കാരനായ സൂര്യകുമാര്‍ യാദവിന് കഴിഞ്ഞിട്ടില്ല. ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ആദ്യ രണ്ട് ഏകദിനങ്ങളിലും ഗോള്‍ഡന്‍ ഡക്കായാണ് താരം പുറത്തായത്.

Dinesh Karthik  Dinesh Karthik on Suryakumar Yadav Twin Ducks  Suryakumar Yadav  india vs australia  ഇന്ത്യ vs ഓസ്‌ട്രേലിയ  ദിനേശ് കാര്‍ത്തിക്  സൂര്യകുമാര്‍ യാദവ്  മിച്ചല്‍ സ്റ്റാര്‍ക്ക്  Dinesh Karthik on Mitchell Starc  Mitchell Starc
മിച്ചല്‍ സ്റ്റാര്‍ക്ക്

ഏറെക്കുറെ സാമാനമായ രീതിയില്‍ ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കാണ് രണ്ട് തവണയും സൂര്യയ്‌ക്ക് പുറത്തേക്കുള്ള വഴികാട്ടിയത്. ഇതിന് പിന്നാലെ ഏകദിനത്തിലെ സൂര്യയുടെ ഫോം ആരാധകർക്കും വിദഗ്ധർക്കും ഇടയില്‍ വലിയ ചര്‍ച്ച വിഷയമായും മാറി. ഇന്ത്യയുടെ ഏകദിന ടീമില്‍ സൂര്യയുടെ സ്ഥാനം പരിശോധിക്കണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളുമായി ഇക്കൂട്ടരില്‍ ചിലര്‍ രംഗത്തെത്തുകയും ചെയ്‌തിരുന്നു.

സൂര്യകുമാര്‍ യാദവ്

ഇപ്പോഴിതാ ഇക്കാര്യത്തില്‍ തന്‍റെ അഭിപ്രായവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യയുടെ വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേശ് കാര്‍ത്തിക്. ഇന്ത്യയുടെ ഏകദിന ടീമില്‍ സൂര്യയുടെ സ്ഥാനം ചോദ്യം ചെയ്യപ്പെടേണ്ടതില്ലെന്നാണ് കാര്‍ത്തിക് വിശ്വസിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച വൈറ്റ് ബോള്‍ പേസറായ മിച്ചല്‍ സ്റ്റാര്‍ക്കിന് മുന്നിലാണ് സൂര്യകുമാര്‍ വീണതെന്നും ക്രീസിലെത്തുമ്പോള്‍ തന്നെ സ്റ്റാര്‍ക്കിനെപ്പോലെ ഒരു താരത്തെ നേരിടുന്നത് പ്രയാസകരമാണെന്നുമാണ് ദിനേശ് കാര്‍ത്തിക് പറയുന്നത്.

ദിനേശ് കാര്‍ത്തിക്

"ഓസ്‌ട്രേലിയയ്‌ക്ക് എതിരെ നടന്ന രണ്ട് ഏകദിനങ്ങളിലും സൂര്യകുമാര്‍ യാദവ് നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായത് സങ്കടകരമായ കാര്യമാണ്. അവന്‍ തന്‍റെ അവസരങ്ങള്‍ ഉപയോഗപ്പെടുത്തുന്നില്ലെന്ന് നിരവധി ആളുകള്‍ പറയാന്‍ തുടങ്ങിയെന്ന് എനിക്ക് ഉറപ്പാണ്. ആദ്യ പന്തില്‍ പുറത്താവുക എന്നത് അര്‍ഥമാക്കുന്നത് നിങ്ങള്‍ക്ക് സെറ്റ് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ലെന്നാണ്. എതൊരു താരത്തിനും സംഭവിക്കാവുന്ന കാര്യമാണിത്". കാര്‍ത്തിക് ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തിലെ ചര്‍ച്ചയ്‌ക്കിടെ പറഞ്ഞു.

ലോകത്തിലെ മികച്ച പേസര്‍: "ഇപ്പോൾ ലോകത്തിലെ ഏറ്റവും മികച്ച വൈറ്റ് ബോൾ പേസറാണ് മിച്ചല്‍ സ്റ്റാർക്ക്. ക്രീസിലെത്തി നേരിടുന്ന ആദ്യ ബോള്‍ തന്നെ സ്റ്റാര്‍ക്കിന്‍റെതാവുന്നത് ഏറെ പ്രയാസമാണ്.

ലോകത്തിലെ ഏത് ബാറ്ററായാലും കാര്യങ്ങള്‍ ഇങ്ങനെയൊക്കെ തന്നെയാവും. ഏറെ നിലവാരമുള്ള ഇടങ്കയ്യന്‍ പേസര്‍മാരെ നേരിടും മുമ്പ് ബാറ്റര്‍മാര്‍ക്ക് അല്‍പം സാവകാശം നല്‍കേണ്ടതുണ്ട്". കാര്‍ത്തിക് പറഞ്ഞു നിര്‍ത്തി.

തിളങ്ങാന്‍ കഴിയാതെ സൂര്യ: ഓസീസിനെതിരായ രണ്ടാം ഏകദിനത്തില്‍ സ്റ്റാര്‍ക്കിന്‍റെ ഇൻസ്വിങ്ങറില്‍ ഡ്രൈവ് ഷോട്ട് കളിക്കാനുള്ള ശ്രമം പരാജപ്പെട്ടതോടെ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് സൂര്യ പുറത്തായത്. മുംബൈയില്‍ നടന്ന ആദ്യ ഏകദിനത്തിലും സമാന തന്ത്രം തന്നെയായിരുന്നു സൂര്യയ്‌ക്കെതിരെ സ്റ്റാര്‍ക്ക് പയറ്റിയത്.

അതേസമയം ഏകദിനത്തില്‍ ഇതേവരെ 20 ഇന്നിങ്‌സുകള്‍ കളിച്ച സൂര്യകുമാര്‍ യാദവ് 25.47 ശരാശരിയിൽ 433 റൺസ് മാത്രമാണ് നേടിയിട്ടുള്ളത്. രണ്ട് അര്‍ധ സെഞ്ചുറികള്‍ മാത്രമാണ് താരത്തിന് നേടന്‍ കഴിഞ്ഞത്. 64 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. തന്‍റെ അവസാന ഇന്നിങ്‌സുകളിലാവട്ടെ ഒരിക്കല്‍ മാത്രമാണ് സൂര്യകുമാര്‍ യാദവിന് രണ്ടക്കം തൊടാന്‍ കഴിഞ്ഞത്.

ALSO READ: WATCH: 'വില്‍ യു മാരി മീ'; ആരാധകന് റോസാപ്പൂ നല്‍കി രോഹിത്തിന്‍റെ പ്രൊപ്പോസല്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.