ETV Bharat / sports

പ്രോട്ടീസിനെ, പ്രത്യേകിച്ച് പേസര്‍മാരെ തല്ലാനാണ് സൂര്യയ്‌ക്ക് ഇഷ്‌ടം; ഒന്നാം ടി20യില്‍ മിന്നിയാല്‍ കോലിയുടെ റെക്കോഡിനൊപ്പവും പിടിക്കാം...

Suryakumar Yadav Eyes on Virat Kohli T20I Record: അന്താരാഷ്‌ട്ര ടി20യില്‍ ഏറ്റവും വേഗത്തില്‍ 2000 റണ്‍സ് നേടിയ ഇന്ത്യന്‍ താരമെന്ന വിരാട് കോലിയുടെ റെക്കോഡിനൊപ്പമെത്താന്‍ സൂര്യയ്‌ക്ക് വേണ്ടത് വെറും 16 റണ്‍സ്.

Suryakumar Yadav Against South Africa  Suryakumar Yadav Eyes on Virat Kohli T20I Record  Suryakumar Yadav  India vs South Africa  സൂര്യകുമാര്‍ യാദവ്  ഇന്ത്യ vs ദക്ഷിണാഫ്രിക്ക  വിരാട് കോലിയുടെ റെക്കോഡ് സൂര്യകുമാര്‍ യാദവ്  സൂര്യകുമാര്‍ യാദവ് ടി20 റണ്‍സ്  Suryakumar Yadav T20 Runs
Suryakumar Yadav Eyes on Virat Kohli T20I Record in India vs South Africa
author img

By ETV Bharat Kerala Team

Published : Dec 10, 2023, 5:48 PM IST

ഡെര്‍ബന്‍ : ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിന് ഇന്ത്യ ഇറങ്ങാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രമാണുള്ളത്. ഇന്ത്യന്‍ സമയം രാത്രി 7.30ന് ഡര്‍ബനിലെ കിംഗ്‌സ്‌മീഡിലാണ് ആദ്യ മത്സരം നടക്കുക. മത്സരത്തിനിറങ്ങുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന് അന്താരാഷ്‌ട്ര ടി20യില്‍ വിരാട് കോലി തീര്‍ത്ത ഒരു തകര്‍പ്പന്‍ റെക്കോഡിനൊപ്പമെത്താന്‍ അവസരമുണ്ട് (Suryakumar Yadav Eyes on Virat Kohli T20I Record in India vs South Africa).

അന്താരാഷ്‌ട്ര ടി20യില്‍ ഏറ്റവും വേഗത്തില്‍ 2000 റണ്‍സ് നേടിയ ഇന്ത്യന്‍ താരമെന്ന കോലിയുടെ റെക്കോഡിനൊപ്പമെത്താന്‍ സൂര്യയ്‌ക്ക് ഇനി വെറും 15 റണ്‍സിന്‍റെ ദൂരമാണുള്ളത്. 56 ഇന്നിങ്‌സുകളിലാണ് വിരാട് കോലി അന്താരാഷ്‌ട്ര ടി20യില്‍ 2000 റണ്‍സിലേക്ക് എത്തിയത്. നിലവില്‍ 55 ഇന്നിങ്‌സുകളില്‍ നിന്നായി 1985 റണ്‍സാണ് സൂര്യയുടെ അക്കൗണ്ടിലുള്ളത് (Suryakumar Yadav T20 Runs).

ALSO READ: എസ്‌ സജ്‌ന, ഈ പേര് ഓർത്തുവെച്ചോളൂ... കാശ്‌വീ ഗൗതവും അനബെല്ലയും കോടിത്തിളക്കത്തില്‍

58 ഇന്നിങ്‌സുകളില്‍ നിന്നായി കെഎല്‍ രാഹുലും 77 ഇന്നിങ്‌സുകളില്‍ നിന്നും രോഹിത് ശര്‍മയുമാണ് അന്താരാഷ്‌ട്ര ടി20യില്‍ 2000 റണ്‍സ് പിന്നിട്ട മറ്റ് ഇന്ത്യന്‍ താരങ്ങള്‍. മൊത്തത്തിലുള്ള പട്ടികയില്‍ പാകിസ്ഥാന്‍റെ ബാബര്‍ അസം, മുഹമ്മദ് റിസ്‌വാന്‍ എന്നിവരാണ് ഏറ്റവും വേഗത്തില്‍ 2000 ടി20 റണ്‍സ് നേടിയതിന്‍റെ റെക്കോഡ് നിലവില്‍ കയ്യടക്കി വച്ചിരിക്കുന്നത്.

ALSO READ: ടി20 ലോകകപ്പില്‍ രോഹിത് ക്യാപ്റ്റനാവുമോ? പ്രതികരണവുമായി ജയ്‌ ഷാ

52 ഇന്നിങ്‌സുകളില്‍ നിന്നാണ് ഇരുവരും പ്രസ്‌തുത നേട്ടത്തിലേക്ക് എത്തിയത്. ബാബർ, റിസ്‌വാൻ, കോലി എന്നിവരുമായി താരതമ്യപ്പെടുത്തുമ്പോൾ, ശ്രദ്ധിക്കേണ്ട ഏറ്റവും രസകരമായ കാര്യമെന്തെന്നാല്‍ സൂര്യകുമാറിന്‍റെ ബാറ്റിങ്‌ പൊസിഷൻ മധ്യനിരയിലാണെന്നതാണ്. ഇതേവരെ സൂര്യകുമാര്‍ നേടിയ റണ്ണുകളുടെ 59 ശതമാനവും (1171/1985) മിഡിൽ ഓവറുകളില്‍ നിന്നുമാണ് വന്നത്. 165 സ്‌ട്രൈക്ക് റേറ്റിലാണ് താരത്തിന്‍റെ പ്രകടനം. ഈ ഘട്ടത്തിൽ കുറഞ്ഞത് 500 റൺസ് നേടിയിട്ടുള്ള ബാറ്റര്‍മാരില്‍ 160ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റുള്ള ഒരേയൊരു ബാറ്റർ സൂര്യ മാത്രമാണ്.

ALSO READ: യുവരാജിനെക്കുറിച്ച് ഇപ്പോള്‍ ആരും സംസാരിക്കാത്തതെന്ത്? ബ്രോഡ്‌കാസ്റ്റർമാർ പിആര്‍ പണിയെടുക്കരുത്; ഒളിയമ്പുമായി ഗംഭീര്‍

അതേസമയം പ്രോട്ടീസിനെതിരെ മികച്ച റെക്കോഡുള്ള താരമാണ് സൂര്യകുമാര്‍. നാല് ഇന്നിങ്‌സുകളില്‍ നിന്നും മൂന്ന് അര്‍ധ സെഞ്ചുറി നേടിയ താരത്തിന്‍റെ സ്‌ട്രൈക്ക് റേറ്റ് 185 ആണ്. പ്രോട്ടീസ് പേസര്‍മാര്‍ക്കെതിരെയാവട്ടെ 203 സ്‌ട്രൈക്ക് റേറ്റാണ് സൂര്യയ്‌ക്കുള്ളത്. കുറഞ്ഞത് മൂന്ന് ഇന്നിങ്‌സുകളെങ്കിലും കളിച്ച ഏതൊരു പേസ് നിരയ്‌ക്ക് എതിരെയുമുള്ള സൂര്യയുടെ ഏറ്റവും മികച്ച രണ്ടാമത്തെ സ്‌ട്രൈക്ക് റേറ്റാണിത് (Suryakumar Yadav Against South Africa).

ALSO READ: ഗില്ലിന് ആര് വഴിയൊരുക്കും?; ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ആദ്യ ടി20 ഇന്ന്, ഇന്ത്യയുടെ സാധ്യത ഇലവന്‍ അറിയാം...

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.