ഗുവാഹത്തി : ഇന്ത്യ- ഓസ്‌ട്രേലിയ (India vs Australia 3rd T20I) മൂന്നാം ടി20യ്‌ക്ക് ഇനി ഏതാനും മണിക്കൂറുകള്‍ മാത്രമാണ് ശേഷിക്കുന്നത്. ഗുവാഹത്തിയിലെ ബർസാപര സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുക. മത്സരത്തില്‍ തിളങ്ങാന്‍ കഴിഞ്ഞാല്‍ ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവിന് ഒരു വമ്പന്‍ നേട്ടം സ്വന്തമാക്കാം.
അന്താരാഷ്‌ട്ര ടി20യില്‍ ഏറ്റവും വേഗത്തില്‍ 2000 റണ്‍സ് നേടിയ ഇന്ത്യന്‍ താരമെന്ന റെക്കോഡാണ് ഗുവാഹത്തിയില്‍ സൂര്യകുമാര്‍ യാദവിനെ കാത്തിരിക്കുന്നത്. സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയുടെ റെക്കോഡാണ് സൂര്യ പൊളിച്ചെഴുതുക(Suryakumar Yadav Eyes on Virat Kohli T20I Record in IND vs AUS 3rd T20I).
ഈ നാഴികക്കല്ലിലേക്ക് 60 റൺസിന്‍റെ ദൂരം മാത്രമാണ് സൂര്യയ്‌ക്കുള്ളത്. നിലവില്‍ 52 ടി20 ഇന്നിങ്‌സുകളിൽ നിന്നായി 1940 റൺസാണ് താരത്തിന്‍റെ അക്കൗണ്ടില്‍. 56-ാം ഇന്നിങ്‌സുകളില്‍ നിന്നാണ് വിരാട് കോലി 2000 ടി20 റണ്‍സ് നേടിയത്. കെഎല്‍ രാഹുല്‍ (58 ഇന്നിങ്‌സുകള്‍), രോഹിത് ശര്‍മ (77 ഇന്നിങ്‌സ്) എന്നിവരാണ് ഇതേവരെ അന്താരാഷ്‌ട്ര ടി20യില്‍ 2000 റണ്‍സ് പിന്നിട്ട മറ്റ് ഇന്ത്യക്കാര്‍.
ഇതോടൊപ്പം അന്താരാഷ്‌ട്ര തലത്തില്‍ ഏറ്റവും വേഗത്തില്‍ 2000 റണ്‍സടിച്ച താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനക്കാരനാവാനും സൂര്യയ്‌ക്ക് കഴിയും. പാകിസ്ഥാന്‍റെ ബാബർ അസം, മുഹമ്മദ് റിസ്‌വാന്‍ എന്നിവരാണ് ഏറ്റവും വേഗത്തില്‍ 2000 ടി20 റണ്‍സ് തികച്ച താരങ്ങള്‍. 52 ഇന്നിങ്‌സുകളില്‍ നിന്നാണ് ഇരുവരും ലോക റെക്കോഡ് പ്രകടനം നടത്തിയത്.
അതേസമയം മത്സരത്തില്‍ വിജയിക്കാന്‍ കഴിഞ്ഞാല്‍ ഇന്ത്യയ്ക്ക് ഒരു വമ്പന്‍ റെക്കോഡും സ്വന്തമാക്കാം. അന്താരാഷ്‌ട്ര ടി20യില്‍ ഏറ്റവും കൂടുതല്‍ വിജയങ്ങളെന്ന ലോക റെക്കോഡാണ് ഇന്ത്യയ്‌ക്ക് നേടാന്‍ കഴിയുക. 135 വിജയങ്ങളുമായി പ്രസ്‌തുത റെക്കോഡ് അയല്‍ക്കാരായ പാകിസ്ഥാനൊപ്പം നിലവില്‍ പങ്കിടുകയാണ് ഇന്ത്യ.
ALSO READ: 'പണി വാങ്ങിക്കൂട്ടി പാകിസ്ഥാൻ', 2025ലെ ചാമ്പ്യൻസ് ട്രോഫി വേദിയും നഷ്‌ടമായേക്കും
(India eyes on Pakistan's World Record). 211 മത്സരങ്ങളില്‍ നിന്നുമാണ് ഇന്ത്യ 135 വിജയങ്ങള്‍ നേടിയത് (India Cricket Team T20I Wins). പാകിസ്ഥാന് 226 മത്സരങ്ങളാണ് ഇത്രയും വിജയങ്ങള്‍ നേടാന്‍ വേണ്ടി വന്നത് (Pakistan Cricket Team T20I Wins). 200 കളികളില്‍ നിന്നും 102 വിജയം നേടിയ ന്യൂസിലന്‍ഡ്, 171 കളികളില്‍ 95 എണ്ണം പിടിച്ച ദക്ഷിണാഫ്രിക്ക, 179 മത്സരങ്ങളില്‍ 94 വിജയം നേടിയ ഓസ്‌ട്രേലിയ, 177 കളികളില്‍ 92 വിജയം നേടിയ ഇംഗ്ലണ്ട് എന്നിവരാണ് പിന്നിലുള്ളത്.