ETV Bharat / sports

വിൻഡീസിനെതിരായ പ്രകടനം : ടി20 റാങ്കിങ്ങിൽ മുന്നേറി സൂര്യകുമാർ യാദവ്, മുന്നിൽ ബാബർ അസം മാത്രം - ടി20 റാങ്കിങ്ങിൽ മുന്നേറി ഇന്ത്യൻ ബാറ്റർ സൂര്യകുമാർ യാദവ്

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ടി20യിലെ തകർപ്പൻ പ്രകടനത്തിലൂടെ കരിയറിലെ തന്നെ ഏറ്റവും ഉയർന്ന റാങ്കിങ്ങിലേക്കാണ് സൂര്യകുമാർ എത്തിയിരിക്കുന്നത്

Etv BharatSuryakumar moves up to second spot in ICC T20 rankings  ICC T20 rankings  Suryakumar Yadav news  india vs wi  icc latest rankings  ഐസിസി ടി20 റാങ്കിങ്  സൂര്യകുമാർ യാദവ്  ടി20 റാങ്കിങ്ങിൽ സൂര്യകുമാർ യാദവ് രണ്ടാം സ്ഥാനത്തേക്ക്  ടി20 റാങ്കിങ്ങിൽ മുന്നേറി ഇന്ത്യൻ ബാറ്റർ സൂര്യകുമാർ യാദവ്  ഇന്ത്യൻ ക്രിക്കറ്റ് ടീം
Etv Bharatവിൻഡീസിനെതിരായ പ്രകടനം; ടി20 റാങ്കിങ്ങിൽ മുന്നേറി സൂര്യകുമാർ യാദവ്, മുന്നിൽ ബാബർ അസം മാത്രം
author img

By

Published : Aug 3, 2022, 5:33 PM IST

ദുബായ്‌ : വിൻഡീസിനെതിരായ ടി20 മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെ ഐസിസിയുടെ ടി20 റാങ്കിങ്ങിൽ മുന്നേറി ഇന്ത്യൻ ബാറ്റർ സൂര്യകുമാർ യാദവ്. ബാറ്റർമാരുടെ പട്ടികയിൽ രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്തേക്കാണ് സൂര്യകൂമാർ കുതിച്ചത്. താരത്തിന്‍റെ കരിയറിലെ തന്നെ ഏറ്റവും ഉയർന്ന റാങ്കാണിത്.

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ടി20യിലെ തകർപ്പൻ പ്രകടനമാണ് സൂര്യകുമാറിനെ റാങ്കിങ്ങിൽ മുന്നേറ്റമുണ്ടാക്കാൻ സഹായിച്ചത്. മത്സരത്തിൽ 44 പന്തുകളിൽ നിന്ന് 76 റണ്‍സായിരുന്നു താരം അടിച്ചുകൂട്ടിയത്. സൂര്യകുമാറിന്‍റെ ബാറ്റിങ് മികവിലാണ് നിർണായക മത്സരം ഇന്ത്യ അനായാസം പിടിച്ചെടുത്തത്.

  • 🔹 Suryakumar's rapid rise
    🔹 Hosein makes big gains
    🔹 Markram breaks into the top 🔟

    Some big movements in the @MRFWorldwide ICC Men's T20I Player Rankings 📈

    — ICC (@ICC) August 3, 2022 " class="align-text-top noRightClick twitterSection" data=" ">

പാകിസ്ഥാന്‍റെ സൂപ്പർ താരം ബാബർ അസം ആണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. അതേസമയം സൂര്യകുമാർ ഒഴികെ മറ്റൊരു ഇന്ത്യൻ താരത്തിനും ബാറ്റർമാരുടെ പട്ടികയിൽ ആദ്യ പത്തിൽ ഇടം നേടാൻ സാധിച്ചിട്ടില്ല. 14-ാം സ്ഥാനത്തുള്ള ഇഷാൻ കിഷൻ മാത്രമാണ് ആദ്യ 15ൽ ഉൾപ്പെട്ട മറ്റൊരു ഇന്ത്യൻ താരം.

ടി20 ബോളർമാരുടെ പട്ടികയിൽ 8-ാം സ്ഥാനത്തുള്ള ഭുവനേശ്വർ കുമാറാണ് ആദ്യ പത്തിൽ ഇടം നേടിയിട്ടുള്ള ഏക ഇന്ത്യൻ താരം. ഓൾ റൗണ്ടർമാരുടെ പട്ടികയിൽ ആദ്യ പത്തിൽ ഇന്ത്യൻ താരങ്ങൾ ആരും തന്നെ ഇടം നേടിയിട്ടില്ല. രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ഹാർദിക് പാണ്ഡ്യ 13-ാം സ്ഥാനത്തേക്ക് എത്തിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.