ദുബായ്: ലിമിറ്റഡ് ഓവർ ക്രിക്കറ്റില്‍ ഇന്ത്യ സമ്മാനിച്ച എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ് സുരേഷ് റെയ്‌ന. 2020 ഓഗസ്റ്റ് 15ന് അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച റെയ്‌ന 2022 സെപ്‌റ്റംബർ ആറിന് ഐപിഎല്ലും മതിയാക്കിയിരുന്നു. ഇപ്പോൾ വീണ്ടും ക്രിക്കറ്റിൽ സജ്ജീവ സാന്നിധ്യമാകാൻ ഒരുങ്ങുകയാണ് മിസ്റ്റർ ഐപിഎൽ കൂടിയായ റെയ്‌ന.
-
World Cup winner @ImRaina has signed for the @TeamDGladiators 🙌🇮🇳
— T10 League (@T10League) November 1, 2022 " class="align-text-top noRightClick twitterSection" data="
One of India's all time finest white-ball players, Raina will line up in the #AbuDhabiT10 for the first time and we can't wait 🔥#InAbuDhabi #CricketsFastestFormat pic.twitter.com/7FGP5TWk89
">World Cup winner @ImRaina has signed for the @TeamDGladiators 🙌🇮🇳
— T10 League (@T10League) November 1, 2022
One of India's all time finest white-ball players, Raina will line up in the #AbuDhabiT10 for the first time and we can't wait 🔥#InAbuDhabi #CricketsFastestFormat pic.twitter.com/7FGP5TWk89World Cup winner @ImRaina has signed for the @TeamDGladiators 🙌🇮🇳
— T10 League (@T10League) November 1, 2022
One of India's all time finest white-ball players, Raina will line up in the #AbuDhabiT10 for the first time and we can't wait 🔥#InAbuDhabi #CricketsFastestFormat pic.twitter.com/7FGP5TWk89
അബുദാബി ടി10 ലീഗിൽ ഡെക്കാൻ ഗ്ലാഡിയേറ്റേഴ്‌സുമായാണ് റെയ്‌ന കരാർ ഒപ്പുവെച്ചിരിക്കുന്നത്. റെയ്‌ന ടീമിന്‍റെ ഭാഗമായ വിവരം ഡെക്കാൻ ഗ്ലാഡിയേറ്റേർ തന്നെയാണ് ഔദ്യോഗിക ട്വിറ്റർ പേജിലൂടെ അറിയിച്ചത്. 'ലോകകപ്പ് ജേതാവ് റെയ്‌ന ഞങ്ങളുടെ ടീമിനായി കരാറിൽ ഒപ്പുവെച്ചു.
ഇന്ത്യയുടെ എക്കാലത്തെയും മികച്ച വൈറ്റ് ബോൾ ക്രിക്കറ്ററിൽ ഒരാളായ റെയ്‌ന ആദ്യമായി അബുദാബി ടി10 ലീഗിൽ അണിനിരക്കും. ഞങ്ങൾക്ക് കാത്തിരിക്കാനാവില്ല.' ഡെക്കാൻ ഗ്ലാഡിയേറ്റേർ കുറിച്ചു. നിക്കോളാസ് പുരാന്‍, ആന്ദ്രെ റസല്‍, ജേസണ്‍ റോയ്, ഓഡിന്‍ സ്‌മിത്ത്, തസ്‌കിന്‍ അഹമ്മദ് തുടങ്ങിയ മികച്ച താരനിരയാണ് ഡെക്കാൻ ഗ്ലാഡിയേറ്റേറിൽ റെയ്‌നക്കൊപ്പം അണിനിരക്കുന്നത്.
ഇന്ത്യന്‍ ലെജന്‍സിനുവേണ്ടി അടുത്തിടെ നടന്ന റോഡ് സേഫ്റ്റി വേള്‍ഡ് സീരിസിലും താരം കളിച്ചിരുന്നു. 13 വർഷം നീണ്ട അന്താരാഷ്‌ട്ര കരിയറിൽ 18 ടെസ്റ്റുകളിലും, 226 ഏകദിനങ്ങളിലും, 78 ടി20കളിലുമാണ് റെയ്‌ന കളിച്ചിട്ടുള്ളത്. 226 ഏകദിനങ്ങളിൽ നിന്ന് 35.31 ശരാശരിയിൽ 5615 റൺസാണ് റെയ്‌ന നേടിയത്. അഞ്ച് സെഞ്ച്വറികളും, 36 അർധ സെഞ്ച്വറികളും താരം സ്വന്തമാക്കി.
78 ടി20കളിൽ നിന്ന് 29.18 ശരാശരിയിൽ 1605 റണ്‍സാണ് താരം സ്വന്തമാക്കിയത്. ടി20യിൽ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ താരം കൂടിയാണ് റെയ്‌ന. 18 ടെസ്റ്റുകളിലെ 31 ഇന്നിങ്‌സുകളിൽ നിന്ന് 26.48 ശരാശരിയിൽ 768 റണ്‍സും റെയ്‌ന നേടിയിട്ടുണ്ട്.
ഐപിഎല്ലിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ് റെയ്‌ന. കരിയറിൽ ഭൂരിഭാഗവും ചെന്നൈ സൂപ്പർ കിങ്‌സിന് വേണ്ടിയാണ് റെയ്‌ന ബാറ്റ് വീശിയിട്ടുള്ളത്. ഐപിഎല്ലിൽ 205 മത്സരങ്ങളിൽ നിന്ന് ഒരു സെഞ്ച്വറിയും 39 അർധസെഞ്ച്വറിയും ഉൾപ്പെടെ 5,528 റണ്‍സാണ് റെയ്‌ന അടിച്ചുകൂട്ടിയത്. ഐപിഎല്ലിലെ എക്കാലത്തെയും റണ്‍വേട്ടക്കാരിൽ അഞ്ചാം സ്ഥാനത്താണ് റെയ്‌ന.