ETV Bharat / sports

ബ്രാഹ്മണനായതുകൊണ്ട് തമിഴ് സംസ്കാരം ഇഷ്ടപ്പെടുന്നുവെന്ന് റെയ്ന; സ്വയം ലജ്ജിക്കണമെന്ന് സോഷ്യല്‍ മീഡിയ - സുരേഷ് റെയ്ന

തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ ലൈക്ക കോവയ് കിങ്‌സും സേലം സ്പാര്‍ടാന്‍സും തമ്മിലുള്ള ഉദ്ഘാടന മത്സരത്തിനിടെയാണ് റെയ്ന വിവാദ പരാമര്‍ശം നടത്തിയത്.

Suresh Raina  Brahmin  TNPL  സോഷ്യല്‍ മീഡിയ  സുരേഷ് റെയ്ന  ചെന്നൈ സൂപ്പര്‍ കിങ്സ്
ബ്രാഹ്മണനായതുകൊണ്ട് തമിഴ് സംസ്കാരം ഇഷ്ടപ്പെടുന്നുവെന്ന് റെയ്ന; സ്വയം ലജ്ജിക്കണമെന്ന് സോഷ്യല്‍ മീഡിയ
author img

By

Published : Jul 21, 2021, 12:55 AM IST

ചെന്നൈ: തമിഴ്‌നാട് പ്രീമിയര്‍ ലീഗിനിടെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌നയ്ക്കെതിരെ സോഷ്യല്‍ മീഡിയ. താനൊരു ബ്രാഹ്മണനായതുകൊണ്ട് ചെന്നൈയുടെ സംസ്കാരം ഇഷ്ടപ്പെടുന്നുവെന്നായിരുന്നു മത്സരത്തില്‍ കമന്‍ററി പറയുന്നതിനിടെ റെയ്ന പറഞ്ഞത്.

പ്രസ്താവനയില്‍ 'നിങ്ങൾ' സ്വയം ലജ്ജിക്കണമെന്നും, ചെന്നൈയുടെ സംസ്കാരത്തെക്കുറിച്ച് റെയ്നക്ക് ഒന്നും അറിയില്ല എന്നതിന് തെളിവാണ് പരാമര്‍ശമെന്നുമാണ് സോഷ്യല്‍ മീഡിയ പറയുന്നത്. അതേസമയം പ്രീമിയര്‍ ലീഗില്‍ ലൈക്ക കോവയ് കിങ്‌സും സേലം സ്പാര്‍ടാന്‍സും തമ്മിലുള്ള ഉദ്ഘാടന മത്സരത്തിനിടെയാണ് റെയ്ന വിവാദ പരാമര്‍ശം നടത്തിയത്.

മത്സരത്തില്‍ അതിഥിയായി എത്തിയ താരത്തോട് ദക്ഷിണേന്ത്യന്‍ സംസ്‌കാരത്തെ എങ്ങനെ സ്വീകരിക്കുന്ന് കമന്‍റേറ്റര്‍ ചോദിച്ചിരുന്നു. ഇതിന് മറുപടിയായാണ് താന്‍ ബ്രാഹ്മണനാണെന്നും ചെന്നൈയുടെ സംസ്‌കാരം ഇഷ്ടപ്പെടുന്നുവെന്നും റെയ്‌ന പറഞ്ഞത്.

''ഞാനും ബ്രാഹ്മണനാണ്, 2004 മുതല്‍ ചെന്നൈക്കായി ഞാന്‍ കളിക്കുന്നുണ്ട്. ഈ സംസ്‌കാരം ഞാന്‍ ഇഷ്ടപ്പെടുന്നു. സഹതാരങ്ങളെയെല്ലാം എനിക്കിഷ്ടമാണ്. അനിരുദ്ധ് ശ്രീകാന്ത്, സുബ്രമണ്യന്‍ ബദ്രിനാഥ്, ലക്ഷ്മിപതി ബാലാജി എന്നിവരോടൊപ്പം ഞാന്‍ കളിച്ചിട്ടുണ്ട്.

  • @ImRaina you should be ashamed yourself.

    It seems that you have never experienced real Chennai culture though you have been playing many years for Chennai team. https://t.co/ZICLRr0ZLh

    — Suresh (@suresh010690) July 19, 2021 " class="align-text-top noRightClick twitterSection" data=" ">

ഇവിടെ നിന്ന് ഒരുപാട് നല്ല കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. ചെന്നൈ സൂപ്പര്‍ കിങ്സിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഭാഗ്യമുണ്ട്. ഇനിയും കൂടുതല്‍ മത്സരങ്ങള്‍ ഇവിടെ കളിക്കാനാകുമെന്നാണ് പ്രതീക്ഷ'' എന്നായിരുന്നു റെയ്നയുടെ പ്രതികരണം.

also read: ലോക ചെസ് വേൾഡ് കപ്പ്; ഇന്ത്യൻ ഗ്രാന്‍റ്മാസ്റ്റർ ആർ പ്രാഗ്നാനന്ദ നാലാം റൗണ്ടിലേക്ക്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.