ചെന്നൈ: ഐപിഎൽ ടീം ചെന്നൈ സൂപ്പർ കിംഗ്‌സ് ചെന്നൈയിലും സേലത്തുമായി ആരംഭിച്ച സമ്മർ ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പിന് ഏപ്രിൽ 6 ന് തുടക്കം. ചെന്നൈയില്‍ സബർബൻ തൊറൈപാക്കത്തും, സേലത്ത് സേലം ക്രിക്കറ്റ് ഫൗണ്ടേഷനിലുമായിട്ടാണ് ക്യാമ്പുകൾ നടക്കുകയെന്ന് ഫ്രാഞ്ചൈസി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. വരും തലമുറയിലെ ക്രിക്കറ്റ് താരങ്ങളെ വളർത്തിയെടുക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് അക്കാദമികൾ സ്ഥാപിക്കുന്നതെന്ന് ചെന്നൈ സൂപ്പർ കിങ്സ് സിഇഒ കെ.എസ് വിശ്വനാഥൻ പറഞ്ഞു.
രജിസ്ട്രേഷനായി സന്ദർശിക്കുക; www.superkingsacademy.com.
ALSO READ:IPL 2022 | ഐപിഎല്ലില്‍ ആദ്യ ജയം ലക്ഷ്യമിട്ട് ചെന്നൈയും ലഖ്‌നൗവും ഇന്ന് നേർക്കുനേർ