ന്യൂഡൽഹി: ക്രിക്കറ്റ് താരങ്ങളുടെ വളർച്ച ത്വരിതപ്പെടുത്തുന്നതിന് നേതൃത്വപരമായ പങ്ക് സഹായിക്കുമെന്നതിനാൽ ഐപിഎൽ പോലുള്ള ഒരു ടൂർണമെന്‍റിൽ ഇന്ത്യൻ താരങ്ങൾ ക്യാപ്റ്റൻമാരായി കഴിവ് തെളിയിക്കുന്നത് ആത്യന്തികമായി ദേശീയ ടീമിന് ഗുണം ചെയ്യുമെന്ന് മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ്. ഹാർദിക് പാണ്ഡ്യ ഗുജറാത്ത് ടൈറ്റൻസിനെ കന്നി സീസണിൽ തന്നെ കിരീടത്തിലേക്ക് നയിച്ചപ്പോൾ കെ എൽ രാഹുൽ, ശ്രേയസ് അയ്യർ, സഞ്ജു സാംസൺ എന്നിവരും ഐപിഎല്ലിൽ പ്രശംസനീയമായ പ്രകടനം നടത്തി. പുതിയ ടീമായ ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സിനെ അവരുടെ കന്നി സീസണിൽ പ്ലേ ഓഫിലേക്ക് നയിച്ച രാഹുൽ, ഈ സീസണിൽ രാജസ്ഥാൻ റോയൽസിനെ രണ്ടാമതെത്തിക്കുന്നതിൽ സഞ്ജുവിന്‍റെ ക്യാപ്‌റ്റൻസി മുഖ്യപങ്കാണ് വഹിച്ചത്.
'ഒരുപാട് ഇന്ത്യൻ ക്യാപ്‌റ്റൻമാർ മികച്ച പ്രകടനം കാഴ്‌ച വയ്ക്കുന്നത് വളരെ വലിയ കാര്യമാണ്. അവരിലൊരാളാണ് ഗുജറാത്തിനെ കിരീടത്തിലെത്തിച്ച മിടുക്കനായ ഹാർദിക്. രാഹുൽ ലഖ്‌നൗവിലും സഞ്ജു രാജസ്‌ഥാനിലും കൊൽക്കത്തയിൽ ശ്രേയസും മികച്ച പ്രകടനം കാഴ്‌ചവച്ചു.' യുവ ബാറ്റർമാർ ടീമിനെ നയിക്കുന്നത് കാണുന്നതിൽ സന്തോഷമുണ്ട്.' രാഹുൽ ദ്രാവിഡ് പറഞ്ഞു.
'ഇത് ആളുകളെ കളിക്കാരായി വളരാനും വികസിപ്പിക്കാനും സഹായിക്കുന്നു, തീരുമാനങ്ങൾ എടുക്കുന്നതിൽ മികവ് കാണിക്കാൻ ടീമുകളെ നയിക്കേണ്ടതുണ്ട്. ഒരു വ്യക്തിയെന്ന നിലയിലും കളിക്കാരനെന്ന നിലയിലും വളരാൻ നിങ്ങളെ സഹായിക്കും. ഞങ്ങളുടെ കാഴ്‌ചപ്പാടിൽ ഇത് വളരെ മികച്ചതാണ്. യുവ ഇന്ത്യൻ താരങ്ങൾ ഐപിഎല്ലിൽ മികച്ച രീതിയിൽ മുന്നേറുന്നുണ്ടെന്നും ദ്രാവിഡ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നാളെ ആരംഭിക്കുന്ന ടി-20 പരമ്പരയ്‌ക്കുള്ള ഒരുക്കത്തിലാണ് ഇന്ത്യ. യുവപേസർ ഉമ്രാൻ മാലിക്കടക്കം നിരവധി പുതുമുഖങ്ങൾ ഇന്ത്യൻ ടീമിൽ ഇടംപിടിച്ചിട്ടുണ്ട്. ഐപിഎല്ലിൽ തകർപ്പൻ സീസണിന് ശേഷം തിരിച്ചുവരവിനൊരുങ്ങുന്ന ഹാർദിക് പാണ്ഡ്യയും ദിനേശ് കാർത്തിക്കും ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ടി-20 ലോകകപ്പിൽ നിന്ന് ഗ്രൂപ്പ് റൗണ്ടിൽ ഇന്ത്യ പുറത്തായതിന് പിന്നാലെ നട്ടെല്ലിനേറ്റ പരിക്കിനാൽ ബുദ്ധിമുട്ടുകയും പിന്നാലെ ടീമിൽ നിന്ന് സ്ഥാനം നഷ്‌ടപ്പെട്ടതിന് ശേഷമാണ് പാണ്ഡ്യയുടെ തിരിച്ചുവരവ്.
ALSO READ: IND vs SA: പ്രോട്ടീസിനെതിരെ തിളങ്ങാന്‍ ചഹല്‍; കണ്ണ് അശ്വിന്‍റെ ഈ റെക്കോഡില്‍
"അദ്ദേഹത്തെ തിരിച്ചുകിട്ടിയത് ശരിക്കും സന്തോഷകരമാണ്. ബാറ്റും പന്തും കൊണ്ട് ഒരു മികച്ച ക്രിക്കറ്റ് കളിക്കാരനാണ് ഹാർദിക്. വൈറ്റ്-ബോൾ ക്രിക്കറ്റിൽ അദ്ദേഹം വളരെ വിജയിച്ചിട്ടുണ്ട്, കൂടാതെ ഈ ഐപിഎല്ലിലും അദ്ദേഹം മികച്ച പ്രകടനം കാഴ്‌ചവെച്ചിട്ടുണ്ട്," ഹാർദികിന്‍റെ തിരിച്ചുവരവിനെ കുറിച്ച് ദ്രാവിഡ് പറഞ്ഞു. ടീമിന്‍റെ ഭാഗത്ത് നിന്ന് നോക്കുമ്പോൾ അദ്ദേഹം വീണ്ടും ബൗൾ ചെയ്യാൻ തുടങ്ങിയത് ഒരു പോസിറ്റീവായ കാര്യമാണ്. സംഭാവനകളുടെ കാര്യത്തിൽ ഒരു ക്രിക്കറ്റ് കളിക്കാരനെന്ന നിലയിൽ നമുക്ക് അവനിൽ നിന്ന് മികച്ചത് നേടാനാകുമെന്ന് ഉറപ്പാക്കുകയാണ് ഇത്.