സിഡ്‌നി: ഓസ്‌ട്രേലിയൻ മുൻ ക്രിക്കറ്റ് താരം സ്റ്റുവർട്ട് മാക്ഗിലിനെ കഴിഞ്ഞ മാസം തട്ടിക്കൊണ്ടുപോയി വിട്ടയച്ചതായി മാധ്യമ റിപ്പോർട്ടുകൾ. ഏപ്രിൽ 14ന് നടന്ന സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 27,29,42,46 വയസ് പ്രായമുള്ള നാല് പേരെയാണ് പൊലീസ് പിടികൂടിയതെന്നാണ് ലഭിക്കുന്ന വിവരം.
read more: കൊവിഡ് വാക്‌സിന്‍റെ കാലി കുപ്പി വിറ്റു; പ്രതി കസ്റ്റഡിയിൽ
ബുധനാഴ്ച സിഡ്നിയിലുടനീളം നടത്തിയ റെയ്ഡിന് ശേഷമാണ് പ്രതികള്‍ വലയിലായത്. എന്നാല്‍ സംഭവം നടന്ന് ഏകദേശം ഒരുമാസം പിന്നിടുമ്പോഴാണ് പ്രതികളെ പിടികൂടാനായത്. ഏപ്രിൽ 14ന് രാത്രി ക്രെമോണിൽ വെച്ചാണ് സ്റ്റുവർട്ട് മാക്ഗിലിനെ ഒരു സംഘം ആളുകള്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയത്.
read more: കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 17 ലക്ഷത്തിന്‍റെ സ്വർണം പിടികൂടി
തുടര്‍ന്ന് ഏകദേശം ഒരു മണിക്കുറിന് ശേഷം ബെൽമോർ പ്രദേശത്ത് ഉപേക്ഷിച്ച സംഘം കടന്ന് കളയുകയായിരുന്നു. ഇതിനിടെ താരത്തിന് മര്‍ദ്ദനമേറ്റതായും റിപ്പോര്‍ട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അതേസമയം ഓസ്ട്രേലിയക്ക് വേണ്ടി 44 ടെസ്റ്റും മൂന്ന് ഏകദിനത്തിലും മക്ഗിൽ കളിച്ചിട്ടുണ്ട്. 1998 ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തിയ താരം 2008ലാണ് വിരമിച്ചത്.