ETV Bharat / sports

IPL: ബെന്‍ സ്റ്റോക്‌സ് ഐപിഎല്ലിനുണ്ടാവില്ലെന്ന് റിപ്പോര്‍ട്ട് - ഐപിഎല്‍

കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ ഭാഗമയിരുന്ന താരത്തെ സ്റ്റോക്‌സിനെ ടീം നിലനിര്‍ത്തിയിരുന്നില്ല.

Stokes to give IPL 2022 a miss, set to sit out of mega auction: Report  England all-rounder Ben Stokes is all set to miss the Indian Premier League  Ben Stokes  ബെന്‍ സ്റ്റോക്‌സ് ഐപിഎല്ലിനുണ്ടാവില്ലെന്ന് റിപ്പോര്‍ട്ട്  ബെന്‍ സ്റ്റോക്‌സ്  ഐപിഎല്‍  ben stokes ipl
IPL: ബെന്‍ സ്റ്റോക്‌സ് ഐപിഎല്ലിനുണ്ടാവില്ലെന്ന് റിപ്പോര്‍ട്ട്
author img

By

Published : Jan 18, 2022, 11:01 AM IST

ലണ്ടന്‍: ഐപിഎല്ലിന്‍റെ താര ലേലത്തില്‍ നിന്നും ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സ് വിട്ടുനില്‍ക്കുമെന്ന് റിപ്പോര്‍ട്ട്. ദേശീയ ടീമിന്‍റെ സമ്മർ സീസണിലെ മത്സരങ്ങള്‍ക്ക് വേണ്ടി തയ്യാറാവുന്നതിന്‍റെ ഭാഗമായാണ് താരം ഐപിഎല്ലില്‍ നിന്നും മാറി നില്‍ക്കുന്നതെന്നാണ് ഈവനിങ് സ്റ്റാൻഡേർഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ ഭാഗമയിരുന്ന താരത്തെ സ്റ്റോക്‌സിനെ ടീം നിലനിര്‍ത്തിയിരുന്നില്ല. മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് ക്രിക്കറ്റില്‍ നിന്നും വിട്ടുനിന്നതിനെ തുടര്‍ന്ന് യുഎയില്‍ നടന്ന ഐപില്ലിന്‍റെ രണ്ടാം പാദത്തിന് താരം എത്തിയിരുന്നില്ല. ഇക്കഴിഞ്ഞ ആഷസ് പരമ്പരയില്‍ 236 റണ്‍സെടത്ത താരം നാല് വിക്കറ്റുകളും വീഴ്‌ത്തിയിരുന്നു.

അതേസമയം ലേലത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യില്ലെന്ന് ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടും നേരത്തെ അറിയിച്ചിരുന്നു. ആഷസിലെ കനത്ത തോല്‍വിയുടെ ആഘതത്തിലുള്ള ടീമിനെ ശക്തിപ്പെടുത്തുന്നതിനായാണ് താരം ലേലത്തില്‍ പങ്കെടുക്കാതിരിക്കുന്നത്.

also read: സയ്യിദ് മോദി ഇന്‍റർനാഷണൽ: ലക്ഷ്യ സെന്നും ശ്രീകാന്തും പിന്മാറി; സിന്ധു ഇറങ്ങും

2018ലെ ലേലത്തിൽ റൂട്ട് രജിസ്റ്റര്‍ ചെയ്തെങ്കിലും ഒരു ടീമും വിളിച്ചിരുന്നില്ല. തുടര്‍ന്ന് 2022ലെ മെഗാ ലേലത്തിൽ പേര് രജിസ്റ്റര്‍ ചെയ്യാനുള്ള ശ്രമങ്ങള്‍ റൂട്ട് ആരംഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ടൂര്‍ണമെന്‍റില്‍ പുതിയ രണ്ട് ടീമുകളെ കൂടി ഉള്‍പ്പെടുത്തിയതോടെ വിദേശ താരങ്ങള്‍ക്ക് അധികം ലഭിച്ച 16 സ്ലോട്ടുകളിലൊന്നിലായിരുന്നു താരം കണ്ണ് വെച്ചിരുന്നത്.

അതേസമയം ഫെബ്രുവരി 12-13 തിയതികളില്‍ ബെംഗളൂരുവിലാണ് ലേലം നടക്കുക. അഹമ്മദാബാദ്- ലഖ്‌നൗ ഫ്രാഞ്ചൈസികൾക്ക് ബിസിസിഐയുടെ ഔപചാരിക അനുമതി ലഭിച്ചുവെന്നും അദ്ദേഹം അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.