ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജുമായിരിക്കും തങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണിയായി മാറുകയെന്ന് ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ബാറ്റര്‍ സ്റ്റീവ് സ്‌മിത്ത്. ഡ്യൂക്ക് ബോളില്‍ ശ്രദ്ധയോടെ ഇന്ത്യയെ നേരിട്ടില്ലെങ്കില്‍ കളി കൈവിട്ടുപോകാന്‍ സാധ്യതയുണ്ടെന്നും സ്‌മിത്ത് കൂട്ടിച്ചേര്‍ത്തു. കലാശപ്പോരാട്ടത്തിന് മുന്നോടിയായി മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു സ്‌മിത്തിന്‍റെ പ്രതികരണം.
'മികച്ച പേസ് നിരയാണ് ഇന്ത്യക്കുള്ളത്. മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് ഇവര്‍ രണ്ടുപേരുമാണ് അവരുടെ വജ്രായുധം. ഏത് സാഹചര്യത്തിലും മികച്ച രീതിയില്‍ തന്നെ പന്തെറിയാന്‍ കെല്‍പ്പുള്ളവരാണ് അവര്‍.
ഡ്യൂക്ക് ബോളുകള്‍ അവര്‍ക്ക് നല്ലതുപോലെ വഴങ്ങുമെന്നാണ് ഞാന്‍ കരുതുന്നത്. അവരുടെ സ്‌പിന്നര്‍മാരും മികച്ച രീതിയില്‍ തന്നെ പന്തെറിയുന്നവരാണ്. അതുകൊണ്ട് തന്നെ അവര്‍ക്ക് മികച്ച ബൗളിങ്ങ് ആക്രമണം നടത്താനാകുമെന്നാണ് ഞാന്‍ കരുതുന്നത്. അതുകൊണ്ട് തന്നെ ഏറ്റവും മികച്ച പ്രകടനം ഞങ്ങള്‍ക്ക് നടത്തേണ്ടതുണ്ട്'- സ്റ്റീവ് സ്‌മിത്ത് പറഞ്ഞു.
നാളെയാണ് (ജൂണ്‍ 7) ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് തുടക്കമാകുന്നത്. ഓവല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകുന്നേരം മൂന്ന് മണിക്കാണ് മത്സരം ആരംഭിക്കുന്നത്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ തനിക്കും ഓസ്‌ട്രേലിയന്‍ ടീമിനും എത്രത്തോളം പ്രാധാന്യമുള്ളതാണ് എന്നതിനെ കുറിച്ചും സ്റ്റീവ് സ്‌മിത്ത് സംസാരിച്ചിരുന്നു.
'ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍, ഏറ്റവും മികച്ച രണ്ട് ടീമുകളാണ് കലാശപ്പോരാട്ടത്തില്‍ ഏറ്റുമുട്ടുന്നത്. അതുകൊണ്ട് തന്നെ ഏറ്റവും മികച്ച ഒരു മത്സരം തന്നെയുണ്ടാകുമെന്നാണ് ഞാന്‍ കരുതുന്നത്.
ഈ മത്സരം ടെസ്റ്റ് ക്രിക്കറ്റിന് കുറച്ചുകൂടി പ്രാധാന്യം നല്‍കുമെന്നാണ് എനിക്ക് തോനുന്നത്. കഴിഞ്ഞ കുറച്ചുകാലങ്ങളായി ഇതിന് വേണ്ടിയുള്ള ശ്രമങ്ങളാണ് എല്ലാവരും നടത്തുന്നതും. ഈ വരുന്ന കുറച്ച് ദിവസങ്ങള്‍ വളരെ ആവേശഭരിതമായിരിക്കും'- മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ കൂട്ടിച്ചേര്‍ത്തു.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഓസ്‌ട്രേലിയ തങ്ങളുടെ ആദ്യത്തെ ഫൈനലിനാണ് നാളെ ഇറങ്ങുന്നത്. ടൂര്‍ണമെന്‍റില്‍ ഉടനീളം വ്യക്തമായ ആധിപത്യം പുലര്‍ത്താന്‍ കങ്കാരുപ്പടയ്‌ക്കായിരുന്നു. പോയിന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായിട്ടായിരുന്നു ഓസീസ് ഫൈനലിന് യോഗ്യത നേടിയത്.
19 മത്സരങ്ങളില്‍ നിന്നും 11 ജയമാണ് ഓസ്‌ട്രേലിയ സ്വന്തമാക്കിയത്. അഞ്ച് മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചപ്പോള്‍ മൂന്ന് കളികളില്‍ ഓസ്‌ട്രേലിയ സമനില വഴങ്ങുകയാണുണ്ടായത്. ശക്തമായ ടീമുമായാണ് ഓസ്‌ട്രേലിയ കലാശപ്പോരാട്ടത്തിനായി ഇംഗ്ലണ്ടിലേക്കെത്തിയിരിക്കുന്നത്.
ഫൈനലിനുള്ള ഓസ്‌ട്രേലിയന്‍ സ്ക്വഡ്: ഡേവിഡ് വാര്‍ണര്‍, ഉസ്‌മാന്‍ ഖവാജ, മാര്‍ക്കസ് ഹാരിസ്, മാര്‍നസ് ലബുഷെയ്‌ന്‍, സ്റ്റീവ് സ്‌മിത്ത്, ട്രാവിസ് ഹെഡ്, കാമറൂണ്‍ ഗ്രീന്‍, മൈക്കൽ നെസർ, അലക്‌സ് കാരി (വിക്കറ്റ് കീപ്പര്‍), ജോഷ് ഇന്‍ഗ്ലിസ്, പാറ്റ് കമ്മിന്‍സ് (ക്യാപ്‌റ്റന്‍), സ്കോട്ട് ബോളണ്ട്, നാഥന്‍ ലിയോണ്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, ടോഡ് മര്‍ഫി.
സ്റ്റാന്‍ഡ്‌ബൈ താരങ്ങള്‍: മിച്ചല്‍ മാര്‍ഷ്, മറ്റ് റെന്‍ഷ