മൊഹാലി: കരിയറില്‍ നൂറ് ടെസ്റ്റുകളെന്ന ചരിത്ര നേട്ടത്തിനൊരുങ്ങുകയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലിയടക്കം നിരവധി മുന്‍ താരങ്ങള്‍ നൂറാം ടെസ്റ്റിനിറങ്ങുന്ന കോലിക്ക് ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്.
ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിനിറങ്ങുന്നതോടെയാണ് കരിയറില്‍ 100 ടെസ്റ്റുകളെന്ന നേട്ടം താരത്തിന് സ്വന്തമാവുക. കോലിയുടെ ടെസ്റ്റ് കരിയറിന്‍റെ കൂടുതല്‍ വിവരങ്ങളറിയാം.
ഇതുവരെയുള്ള ടെസ്റ്റുകൾ: 99
ഇന്നിങ്സ്: 168
നോട്ട് ഔട്ട്: 10
റൺസ്: 7,962
ഏറ്റവും ഉയർന്ന സ്‌കോർ: 254 നോട്ടൗട്ട് (ഒക്ടോബർ 10-13, 2019- ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പൂനെയിൽ)
ശരാശരി: 50.39
സ്ട്രൈക്ക് റേറ്റ്: 55.67
സെഞ്ചുറി: 27
അര്‍ധ സെഞ്ചുറി: 28
ഫോറുകള്‍: 896
സിക്‌സുകള്‍: 24
ക്യാച്ചുകള്‍: 100
അരങ്ങേറ്റം: ജൂൺ 20-23, 2011 (വെസ്റ്റ് ഇൻഡീസിനെതിരെ കിങ്സ്റ്റണിൽ)
അരങ്ങേറ്റ ടെസ്റ്റിലെ സ്‌കോറുകൾ: 4, 15
അവസാന ടെസ്റ്റ് കളിച്ചത്: ജനുവരി 11-14, 2022(ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കേപ്ടൗണിൽ)
ഹോം കരിയര്‍: മത്സരങ്ങൾ 44. റൺസ്- 37664, ഉയർന്ന സ്‌കോർ- 254*.
എവെ: 54 മത്സരങ്ങൾ, റൺസ്- 4139, ഉയർന്ന സ്കോർ - 200.
ന്യൂട്രൽ വേദി: ഒരു മത്സരം. റൺസ്- 57. ഉയർന്ന സ്‌കോർ- 44.
പ്രധാന നേട്ടങ്ങള്‍
ഓസ്‌ട്രേലിയയ്‌ക്കെതിരെ ടെസ്റ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറി (7)
ഇംഗ്ലണ്ടിനെതിരെ ഏറ്റവും കൂടുതൽ ടെസ്റ്റ് റൺസ് നേടിയ താരം (1960 റണ്‍സ്)
68 ടെസ്റ്റുകളിൽ ഇന്ത്യൻ ടീമിനെ നയിച്ച കോലിക്ക് 40 മത്സരങ്ങളില്‍ ജയിക്കാനായിട്ടുണ്ട്.
ടെസ്റ്റ് ക്യാപ്‌റ്റനെന്ന നിലയിര്‍ കൂടുതല്‍ സെഞ്ചുറി (20) നേടിയതില്‍ രണ്ടാം സ്ഥാനം. മുൻ ദക്ഷിണാഫ്രിക്കൻ നായകൻ ഗ്രെയിം സ്മിത്ത് ( 25) കോലിക്ക് മുന്നില്‍.
കോലി നയിച്ച ഇന്ത്യന്‍ ടീമിന് ഹോം മത്സരങ്ങളില്‍ 24 വിജയങ്ങളുണ്ട്.
ഇതിഹാസ താരം ഗ്രെഗ് ചാപ്പലിന് ശേഷം ടെസ്റ്റ് ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തിൽ ഇരട്ട സെഞ്ചുറി നേടുന്ന രണ്ടാമത്തെ താരം.
ക്യാപ്റ്റനെന്ന നിലയില്‍ ആദ്യ ടെസ്റ്റ്: 2014 ഡിസംബറിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ അഡ്‌ലെയ്ഡിൽ.
വിവിധ രാജ്യങ്ങള്‍ക്കെതിരായ കോലിയുടെ പ്രകടനം
ഓസ്‌ട്രേലിയയ്‌ക്കെതിരെ (2011-2020): 20 മത്സരങ്ങൾ, 36 ഇന്നിങ്സ്, 1 നോട്ടൗട്ട്, 1682 റൺസ്, ഉയർന്ന സ്കോർ-169, ശരാശരി - 48.05, സ്ട്രൈക്ക് റേറ്റ്- 52.49, സെഞ്ചുറികൾ - 7, അര്‍ധ സെഞ്ചുറി - 5.
ബംഗ്ലാദേശിനെതിരെ (2015-2019): 4 മത്സരങ്ങൾ, 5 ഇന്നിങ്സ്, 392 റൺസ്, ഉയർന്ന സ്കോർ- 204 , ശരാശരി - 78.40, സ്‌ട്രൈക്ക്റേറ്റ് - 77.77, സെഞ്ചുറികൾ - 2.
ഇംഗ്ലണ്ടിനെതിരെ (2011-2021): 27 മത്സരങ്ങൾ, 48 ഇന്നിങ്സ്, 3 നോട്ടൗട്ട് , 1960 റൺസ്, ഉയർന്ന സ്കോർ-235, ശരാശരി 43.55, സ്ട്രൈക്ക് റേറ്റ്- 52.05, സെഞ്ചുറികൾ - 5, അര്‍ധ സെഞ്ചുറി-9.
ന്യൂസിലൻഡിനെതിരെ (2012-2021): 11 മത്സരങ്ങൾ, 21 ഇന്നിങ്സ്, 2 നോട്ടൗട്ട്, 866 റൺസ്, ഉയർന്ന സ്കോർ- 211, ശരാശരി - 45.57, സ്ട്രൈക്ക് റേറ്റ്- 53.92, സെഞ്ചുറികൾ - 3, അർധ സെഞ്ചുറികൾ - 3.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ (2013- 2022): 14 മത്സരങ്ങൾ, 24 ഇന്നിങ്സ്, 2 നോട്ടൗട്ട്, 1236 റൺസ്, ഉയര്‍ന്ന സ്‌കോര്‍- 254*, ശരാശരി- 56.18, സ്ട്രൈക്ക് റേറ്റ് -55.10, സെഞ്ചുറികൾ - 3, അര്‍ധ സെഞ്ചുറികള്‍-4.
ശ്രീലങ്കയ്‌ക്കെതിരെ (2015-2017): 9 മത്സരങ്ങൾ, 15 ഇന്നിങ്സ്, 2 നോട്ടൗട്ട്, 1004 റൺസ്, ഉയർന്ന സ്കോർ-243, ശരാശരി- 77.23, സ്ട്രൈക്ക് റേറ്റ്- 69.28, സെഞ്ചുറികൾ- 5, അർധ സെഞ്ചുറി-2.
വെസ്റ്റ് ഇൻഡീസിനെതിരെ (2011-2019 ): 14 മത്സരങ്ങൾ, 19 ഇന്നിങ്സ്, 822 റൺസ്, ഉയർന്ന സ്കോർ-200, ശരാശരി- 43.26, സ്ട്രൈക്ക് റേറ്റ്- 53.76, സെഞ്ചുറി-2, അർധ സെഞ്ചുറി-5.
പൊസിഷന്‍ തിരിച്ചുള്ള റൺസ്
മൂന്നാം നമ്പർ - 97 റൺസ്.
നാലാം നമ്പർ - 6430 റൺസ്.
അഞ്ചാം നമ്പർ - 1020 റൺസ്.
ആറാം നമ്പർ - 404 റൺസ്.
ഏഴാം നമ്പർ - 11 റൺസ്.
ശ്രദ്ധേയമായ പ്രകടനം: ഓസ്‌ട്രേലിയയ്‌ക്കെതിരെ അഡ്‌ലെയ്‌ഡിൽ രണ്ട് ഇന്നിങ്സിലും സെഞ്ചുറി (115, 141). 9-13-2014.
അവസാന സെഞ്ചുറി: ബംഗ്ലാദേശിനെതിരെ - 2019 ഈഡൻ ഗാർഡനിൽ (പിങ്ക് ബോൾ ടെസ്റ്റ്).