ETV Bharat / sports

സ്റ്റെർലിങ് ഇരയായി; 71 വർഷങ്ങള്‍ പഴക്കമുള്ള വമ്പന്‍ റെക്കോഡ് പൊളിച്ച് ലങ്കന്‍ സ്‌പിന്നര്‍ പ്രഭാത് ജയസൂര്യ - പോൾ സ്റ്റെർലിങ്

ഏറ്റവും വേഗത്തില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ 50 വിക്കറ്റുകള്‍ തികയ്‌ക്കുന്ന സ്‌പിന്നെറന്ന നേട്ടം സ്വന്തമാക്കി ശ്രീലങ്കയുടെ പ്രഭാത് ജയസൂര്യ.

Sri Lanka vs Ireland  Prabath Jayasuriya  Prabath Jayasuriya test record  Alf Valentine  Prabath Jayasuriya breaks Alf Valentine s record  പ്രഭാത് ജയസൂര്യ  പ്രഭാത് ജയസൂര്യ ടെസ്റ്റ് റെക്കോഡ്  ശ്രീലങ്ക vs അയർലൻഡ്  ആൽഫ് വാലന്‍റൈന്‍  പോൾ സ്റ്റെർലിങ്  paul stirling
71 വർഷങ്ങള്‍ പഴക്കമുള്ള വമ്പന്‍ റെക്കോഡ് പൊളിച്ച് ലങ്കന്‍ സ്‌പിന്നര്‍ പ്രഭാത് ജയസൂര്യ
author img

By

Published : Apr 28, 2023, 5:29 PM IST

കൊളംബോ: ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 50 വിക്കറ്റ് നേടുന്ന സ്പിന്നറെന്ന നേട്ടം സ്വന്തമാക്കി ശ്രീലങ്കന്‍ താരം പ്രഭാത് ജയസൂര്യ. ഗാലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ അയർലൻഡിനെതിരായ ശ്രീലങ്കയുടെ രണ്ടാം ടെസ്റ്റിലാണ് ഇടങ്കയ്യൻ സ്‌പിന്നറായ പ്രഭാത് ഈ നേട്ടം കൈവരിച്ചത്. മത്സരത്തിന്‍റെ അവസാന ദിനമായ വെള്ളിയാഴ്‌ച അയർലൻഡിന്‍റെ പോൾ സ്റ്റെർലിങ്ങിനെ ഇരയാക്കിയാണ് പ്രഭാത് ജയസൂര്യ ടെസ്റ്റില്‍ തന്‍റെ 50-ാം വിക്കറ്റ് തികച്ചത്.

2022 ജൂലൈയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ അരങ്ങേറ്റം നടത്തിയപ്പോള്‍ തന്നെ 31-കാരനായ പ്രഭാത് ജയസൂര്യ വരവ് അറിയിച്ചിരുന്നു. അരങ്ങേറ്റ മത്സരത്തില്‍ 177 റണ്‍സ് വഴങ്ങി 12 വിക്കറ്റുകളാണ് താരം വീഴ്‌ത്തിയത്. ക്രിക്കറ്റ് ചരിത്രത്തില്‍ ഒരു അരങ്ങേറ്റ താരം നടത്തിയ നാലാമത്തെ മികച്ച പ്രകടനമാണിത്.

ഗാലെയിൽ നടന്ന രണ്ടാം ടെസ്റ്റിൽ അയർലൻഡിനെതിരായ ആദ്യ ഇന്നിങ്‌സില്‍ ഉള്‍പ്പെടെ ആറ് തവണ ഒരു ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിക്കൊണ്ടാണ് ജയസൂര്യ ഏറ്റവും വേഗത്തില്‍ 50 ടെസ്റ്റ് വിക്കറ്റുകള്‍ നേടുന്ന സ്‌പിന്നറെന്ന വമ്പന്‍ നേട്ടം എറിഞ്ഞിട്ടത്. പ്രഭാത് ജയസൂര്യയുടെ ഏഴാമത്തെ ടെസ്റ്റ് മത്സരമായിരുന്നു അയര്‍ലന്‍ഡിനെതിരെ ഗാലെയില്‍ നടന്നത്.

ഇതോടെ വെസ്റ്റ് ഇൻഡീസിന്‍റെ ആൽഫ് വാലന്‍റൈന്‍ 71 വർഷങ്ങള്‍ക്ക് മുന്നെ സ്ഥാപിച്ച റെക്കോഡാണ് പഴങ്കഥയായത്. 1950-ൽ വെസ്‌റ്റ്‌ ഇന്‍ഡീസിനായി അരങ്ങേറ്റം നടത്തിയ വാലന്‍റൈൻ, ഇംഗ്ലണ്ടിൽ കരീബിയന്‍ ടീം ആദ്യമായി ഒരു ടെസ്റ്റ് പരമ്പര വിജയിച്ചപ്പോൾ, നാല് ടെസ്റ്റുകളിൽ നിന്ന് 33 വിക്കറ്റുകൾ വീഴ്ത്തിയ മുൻനിര വിക്കറ്റ് വേട്ടക്കാരനായിരുന്നു.

തുടര്‍ന്ന് 1951/52-ല്‍ വെസ്റ്റ് ഇൻഡീസ് ഓസ്‌ട്രേലിയൻ പര്യടനം നടത്തിയപ്പോള്‍ പരമ്പരയിലെ നാലാം ടെസ്റ്റിനിടെയാണ് ഇടങ്കയ്യൻ ഓർത്തഡോക്‌സ്‌ സ്പിന്നർ തന്‍റെ 50-ാം വിക്കറ്റ് വീഴ്‌ത്തിയത്. താരത്തിന്‍റെ എട്ടാം മത്സരമായിരുന്നുവിത്.

എന്നാല്‍ ഏറ്റവും വേഗത്തില്‍ 50 ടെസ്റ്റ് വിക്കറ്റുകളെന്ന നേട്ടത്തില്‍ ദക്ഷിണാഫ്രിക്കയുടെ വെർനൺ ഫിലാൻഡർ, ഇംഗ്ലണ്ടിന്‍റെ ടോം റിച്ചാർഡ്‌സൺ എന്നിവർക്കൊപ്പം രണ്ടാം സ്ഥാനത്താണ് പ്രഭാതുള്ളത്. വെര്‍നണ്‍ ഫിലാൻഡർ 2012-ലും ടോം റിച്ചാർഡ്‌സൺ 1896-ലും ഏഴ്‌ മത്സരങ്ങളില്‍ നിന്ന് തന്നെയാണ് ടെസ്റ്റില്‍ 50 വിക്കറ്റുകളെന്ന നാഴികകല്ലിലെത്തിയത്.

ഓസ്‌ട്രേലിയയുടെ മുന്‍ പേസര്‍ ചാർലി ടർണറാണ് ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ 50 വിക്കറ്റുകള്‍ നേടിയ താരം. 1988 ഓഗസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ മാഞ്ചസ്റ്ററിൽ നടന്ന തന്‍റെ ആറാം ടെസ്റ്റിൽ ചാർലി ടർണര്‍ ഈ നാഴികക്കല്ല് പിന്നിട്ടിരുന്നു. അതേസമയം ഏറ്റവും കുറഞ്ഞ ടെസ്റ്റ് മത്സരങ്ങളിൽ 100 വിക്കറ്റ് തികച്ചതിന്‍റെ റെക്കോഡ് എന്ന നേട്ടത്തെ ഇനി ശ്രീലങ്കന്‍ താരത്തിന് പിന്തുടരാം.

1896-ല്‍ തന്‍റെ 16-ാം മത്സരത്തില്‍ ടെസ്റ്റില്‍ 100 വിക്കറ്റുകള്‍ തികച്ച ഇംഗ്ലണ്ട് മുന്‍ താരം ജോർജ്ജ് ലോഹ്‌മാനാണ് ഈ പട്ടികയില്‍ തലപ്പത്തുള്ളത്. ലെഗ് സ്പിന്നർമാരായ ഓസ്‌ട്രേലിയയുടെ ക്ലാരി ഗ്രിമ്മറ്റും പാകിസ്ഥാന്‍റെ യാസിർ ഷായും തങ്ങളുടെ 17-ാം ടെസ്റ്റില്‍ 100 വിക്കറ്റുകള്‍ എന്ന നാഴികകല്ലിലെത്തിയിരുന്നു.

ALSO READ: കോലിയെ ക്യാപ്റ്റന്‍സി ഓപ്‌ഷനായി പരിഗണിക്കണം; നിര്‍ദേശവുമായി രവി ശാസ്‌ത്രി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.