ETV Bharat / sports

സെഞ്ചൂറിയനിൽ ഇന്ത്യക്ക് കനത്ത തോൽവി; തോറ്റത് ഇന്നിങ്‌സിനും 32 റണ്‍സിനും

author img

By ETV Bharat Kerala Team

Published : Dec 28, 2023, 10:45 PM IST

Boxing Day Test : രണ്ടാം ഇന്നിങ്സ് ബാറ്റിങിനിറങ്ങിയ ഇന്ത്യയ്‌ക്ക് മുഴുവൻ വിക്കറ്റ് നഷ്‌ടത്തില്‍ 131 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു. ജയത്തോടെ രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ 1-0ന് ദക്ഷിണാഫ്രിക്ക മുന്നിലെത്തി.

Etv Bharat South Africa Thrash India  ഇന്ത്യക്ക് കനത്ത തോൽവി  Boxing Day Test  India vs SA
South Africa Thrash India by an Innings and 32 Runs

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ബോക്‌സിങ് ഡേ ടെസ്‌റ്റിന്‍റെ (South Africa vs India 1st Test) ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് തോൽവി. ഇന്നിങ്‌സിനും 32 റണ്‍സിനുമാണ് ഇന്ത്യയുടെ പരാജയം. മൂന്നാം ദിനം 163 റണ്‍സിന്‍റെ ഒന്നാം ഇന്നിങ്സ് കടവുമായി രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്‌ക്ക് മുഴുവൻ വിക്കറ്റ് നഷ്‌ടത്തില്‍ 131 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു. ജയത്തോടെ രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ 1-0ന് ദക്ഷിണാഫ്രിക്ക മുന്നിലെത്തി. (South Africa Thrash India by an Innings and 32 Runs)

ഒന്നാം ഇന്നിങ്‌സിനു പിന്നാലെ രണ്ടാം ഇന്നിങ്‌സിലും ഇന്ത്യയ്‌ക്ക് കനത്ത ബാറ്റിങ് തകര്‍ച്ചയാണ് നേരിട്ടത്. 76 റൺസ് എടുത്ത വിരാട് കോലിയും 26 റൺസ് എടുത്ത ശുഭ്‌മാൻ ഗില്ലും മാത്രമാണ് രണ്ടക്ക റൺസ് കണ്ടത്. രോഹിത് ശർമ, ജസ്പ്രീത് ബുമ്ര, ആർ അശ്വിൻ എന്നിവർ ഡക്കായി പുറത്തായത് നാണക്കേടായി. യശസ്വി ജയ്‌സ്വാള്‍ (5), ശ്രേയസ് അയ്യര്‍ (6), കെ എല്‍ രാഹുല്‍ (4), ശാര്‍ദുല്‍ ‍ഠാക്കൂര്‍ (2) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ റൺസ്. ദക്ഷിണാഫ്രിക്കയ്‌ക്കുവേണ്ടി നാന്ദ്രെ ബർഗർ നാലും, മാർക്കോ ജാൻസൺ മൂന്നും കാഗിസോ റബാഡ രണ്ടും വിക്കറ്റ് വീഴ്ത്തി.

Also Read: സെഞ്ചൂറിയനിലെ ബൗളിങ് പിഴവുകള്‍, ടീം ഇന്ത്യ ഷമിയെ 'മിസ്' ചെയ്യുന്നുവെന്ന് ദിനേശ് കാര്‍ത്തിക്

മൂന്നാം ദിനം ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്ക ലഞ്ചിന് ശേഷം 408 റണ്‍സിനാണ് ഓള്‍ ഔട്ടായത്. ജസ്പ്രീത് ബുമ്ര നാലും മുഹമ്മദ് സിറാജ് രണ്ടും വിക്കറ്റുകൾ വീഴ്ത്തി. ഷാർദൂൽ ഠാക്കൂർ, പ്രസിദ്ധ് കൃഷ്‌ണ, ആർ അശ്വിൻ എന്നിവർ ഓരോ വിക്കറ്റു വീതവും നേടി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.