ETV Bharat / sports

ടി20 ലോക കപ്പ് | ടെംബ ബാവുമ നയിക്കും, 15 അംഗ ടീം പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്ക - Temba Bawuma

ദക്ഷിണാഫ്രിക്കയുടെ ടി20 ലോക കപ്പ് ടീമില്‍ നിന്നും റാസ്സി വാൻ ഡർ ദസ്സന്‍ പുറത്ത്.

South Africa s T20 World Cup Squad  T20 World Cup Squad  Rassie van der Dussen Ruled Out  Rassie van der Dussen  ടി20 ലോക കപ്പ്  ദക്ഷിണാഫ്രിക്ക ടി20 ലോക കപ്പ് ടീം  ടെംബ ബാവുമ  Temba Bawuma  റാസ്സി വാൻ ഡർ ദസ്സന്‍
ടി20 ലോക കപ്പ് | ടെംബ ബാവുമ നയിക്കും, 15 അംഗ ടീം പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്ക
author img

By

Published : Sep 6, 2022, 5:29 PM IST

കേപ്‌ടൗണ്‍: ഓസ്‌ട്രേലിയയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക. ടെംബ ബാവുമയുടെ നേതൃത്വത്തിലുള്ള 15 അംഗ ടീമിനെയാണ് ബോര്‍ഡ് പ്രഖ്യാപിച്ചിരിക്കുന്നത്. ട്രിസ്റ്റൻ സ്റ്റബ്‌സ്, വെയ്ൻ പാർനെൽ എന്നിവര്‍ ടീമില്‍ ഉള്‍പ്പെട്ടപ്പോള്‍ റാസ്സി വാൻ ഡർ ദസ്സന്‍ പുറത്തായി.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്‌ക്കിടെ ഇടത് ചൂണ്ടുവിരലിനേറ്റ പരിക്കാണ് റാസ്സി വാൻ ഡർ ദസ്സന് തിരിച്ചടിയായതെന്ന് ബോര്‍ഡ് അറിയിച്ചു. ഇംഗ്ലണ്ടിനെതിരെ മാഞ്ചസ്റ്ററില്‍ നടന്ന രണ്ടാം ടെസ്റ്റിനിടെയാണ് താരത്തിന് പരിക്കേല്‍ക്കുന്നത്.

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ മികച്ച പ്രകടനത്തിന് പിന്നാലെയാണ് 22 കാരനായ ട്രിസ്റ്റൻ സ്റ്റബ്‌സിന് തന്‍റെ കന്നി ലോകകപ്പ് കളിക്കാന്‍ അവസരം ലഭിച്ചിരിക്കുന്നത്. ഒക്‌ടോബര്‍ നവംബര്‍ മാസങ്ങളിലാണ് ഓസ്‌ട്രേലിയയില്‍ ടി20 ലോകകപ്പ് നടക്കുന്നത്.

ഇതിന് മുന്നോടിയായി ടീം ഇന്ത്യയ്‌ക്കെതിരെ പരമ്പര കളിക്കും. സെപ്‌റ്റംബര്‍ 28 മുതല്‍ ഓഗസ്റ്റ് നാല് വരെയാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയ്‌ക്കെതിരെ ടി20 പരമ്പര കളിക്കുന്നത്. ഓസ്‌ട്രേലിയയിലേക്ക് പോകുന്ന 18 താരങ്ങളും ഇന്ത്യന്‍ പര്യടനത്തിന്‍റെ ഭാഗമാവും.

ദക്ഷിണാഫ്രിക്കൻ ടീം: ടെംബ ബാവുമ (ക്യാപ്റ്റൻ), ക്വിന്റൺ ഡി കോക്ക്, റീസ ഹെൻഡ്രിക്‌സ്, ഹെൻറിച്ച് ക്ലാസൻ, കേശവ് മഹാരാജ്, ഐഡൻ മർക്രം, ഡേവിഡ് മില്ലർ, ലുങ്കി എൻഗിഡി, ആൻറിച്ച് നോർട്ട്ജെ, വെയ്ൻ പാർനെൽ, ഡ്വെയ്ൻ പ്രിട്ടോറിയസ്, കാഗിസോ റബാഡ, റിലീ റോസോവ്, തബ്രൈസ് ഷംസി, ട്രിസ്റ്റൻ സ്റ്റബ്‌സ്. റിസർവ് താരങ്ങള്‍: ജോർൺ ഫോർച്യൂയിൻ, മാർക്കോ ജാൻസെൻ, ആൻഡിൽ ഫെഹ്ലുക്വായോ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.