ETV Bharat / sports

മങ്കാദിങ്ങിലൂടെ ഔട്ടായി; എതിര്‍ ടീമിനോട് കോര്‍ത്ത് സ്‌മൃതി മന്ദാന-വീഡിയോ - Senior Women s T20 League

രാജസ്ഥാനെതിരായ മത്സരത്തിലാണ് മഹാരാഷ്‌ട്രയുടെ താരമായ മന്ദാന നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ നില്‍ക്കെ റണ്ണൗട്ടായത്.

Smriti Mandhana  Smriti Mandhana involved in heated exchange  Smriti Mandhana Mankading  മങ്കാദിങ്ങിലൂടെ ഔട്ടായി; എതിര്‍ ടീമിനോട് കോര്‍ത്ത് സ്‌മൃതി മന്ദാന  Senior Women s T20 League  സീനിയര്‍ വുമണ്‍സ് ടി20 ലീഗ്
മങ്കാദിങ്ങിലൂടെ ഔട്ടായി; എതിര്‍ ടീമിനോട് കോര്‍ത്ത് സ്‌മൃതി മന്ദാന-വീഡിയോ
author img

By

Published : Apr 25, 2022, 6:01 PM IST

ന്യൂഡല്‍ഹി: സീനിയര്‍ വുമണ്‍ ടി20 ലീഗില്‍ മങ്കാദിങ്ങിലൂടെ പുറത്തായതിന് പിന്നാലെ എതിര്‍ ടീമിനോട് കോര്‍ത്ത് ഇന്ത്യന്‍ താരം സ്മൃതി മന്ദാന. രാജസ്ഥാനെതിരായ മത്സരത്തിലാണ് മഹാരാഷ്‌ട്രയുടെ താരമായ മന്ദാന നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ നില്‍ക്കെ റണ്ണൗട്ടായത്.

നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലെ ക്രീസ് ലൈനില്‍ നിന്ന് ഏറെ പുറത്തായി നിന്ന താരത്തെ രാജസ്ഥാന്‍ ബൗളര്‍ കെപി ചൗധരിയാണ് പുറത്താക്കിയത്. തുടര്‍ന്ന് രാജസ്ഥാന്‍ താരങ്ങളോട് തന്‍റെ അതൃപ്തി പരസ്യമാക്കിയാണ് താരം ഗ്രൗണ്ട് വിട്ടത്. ഈ സമയം 30 പന്തില്‍ മൂന്ന് ഫോറുകളും ഒരു സിക്‌സും സഹിതം 28 റണ്‍സായിരുന്നു 25കാരിയായ താരത്തിന്‍റെ സമ്പാദ്യം.

also read: IPL 2022: ഒരു സീസണില്‍ ഒരേ ടീമിനെതിരെ രണ്ട് സെഞ്ചുറി; കോലിയുടെ നേട്ടത്തിനൊപ്പം രാഹുല്‍

മന്ദാനയെ പുറത്താക്കിയെങ്കിലും രാജസ്ഥാന്‍റെ 103 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന മഹാരാഷ്ട്ര 11 പന്തുകള്‍ ബാക്കി നില്‍ക്കെ എട്ട് വിക്കറ്റിന് ജയം പിടിച്ചു. മങ്കാദിങ് ക്രിക്കറ്റിന്‍റെ മാന്യതയ്ക്ക് ചേരുന്നതല്ലെന്ന് വാദം തള്ളിയ മാരില്‍ബോണ്‍ ക്രിക്കറ്റ് ക്ലബ് അത് നിയമവിധേയമാണെന്ന് വ്യക്തമാക്കിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.