ETV Bharat / sports

'ഉയര്‍ച്ച താഴ്ചകളുണ്ടാവും; ജീവിത യാത്ര തുടര്‍ന്നുകൊണ്ടേയിരിക്കും'- ചിത്രം പങ്കുവെച്ച് സ്മൃതി മന്ദാന - ഇന്ത്യന്‍ വനിതകള്‍

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രത്തിന് വെറും 10 മിനുട്ടുകള്‍ക്കുള്ളില്‍ 1,10,000ലേറെ പേരാണ് ലൈക്ക് ചെയ്തത്.

Indian women's cricket team  Smriti Mandhana  സ്മൃതി മന്ദാന  ഇന്ത്യന്‍ വനിതകള്‍  ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം
'ഉയര്‍ച്ച താഴ്ചകളുണ്ടാവും; ജീവിത യാത്ര തുടര്‍ന്നുകൊണ്ടേയിരിക്കും'- ചിത്രം പങ്കുവെച്ച് സ്മൃതി മന്ദാന
author img

By

Published : Jul 7, 2021, 7:11 AM IST

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്ക് പിന്നാലെ ടി20 മത്സരങ്ങള്‍ക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ വനിതകള്‍. ഇതിനിടെ ഇന്ത്യയുടെ ഓപ്പണിങ് ബാറ്റര്‍ സ്മൃതി മന്ദാന പങ്കുവെച്ച ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ടി20 മത്സരങ്ങള്‍ക്കായി വോർസെസ്റ്ററില്‍ നിന്നും നോർത്താംപ്ടണിലേക്കുള്ള യാത്രയ്ക്കിടെ ബസില്‍ വെച്ചെടുത്ത ചിത്രമാണ് താരം ആരാധകര്‍ക്കായി പങ്കുവെച്ചത്.

'ഉയര്‍ച്ച താഴ്ചകളുണ്ടാവും, ജീവിത യാത്ര തുടര്‍ന്നുകൊണ്ടേയിരിക്കും' എന്നാണ് ചിത്രത്തോടൊപ്പം താരം കുറിച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രത്തിന് വെറും 10 മിനുട്ടുകള്‍ക്കുള്ളില്‍ 1,10,000ലേറെ പേരാണ് ലൈക്ക് ചെയ്തത്.

also read: ഐസിസി വനിത ഏകദിന റാങ്കിങ്; ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് മിതാലി

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര രണ്ട്-ഒന്നിന് ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു. പരമ്പരയില്‍ മികച്ച പ്രകടനം നടത്താന്‍ താരത്തിന് കഴിഞ്ഞിരുന്നില്ല. അതേസമയം മികച്ച പ്രകടനത്തിലൂടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി രാജ് ക്രിക്കറ്റിന്‍റെ മൂന്ന് ഫോര്‍മാറ്റിലുമായി കൂടുതല്‍ റണ്‍സ് കണ്ടെത്തുന്ന താരമെന്ന നേട്ടവും റാങ്കിങ്ങില്‍ ഒന്നാം സ്ഥാനവും സ്വന്തമാക്കിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.