ദുബായ് : ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ എക്കാലത്തെയും വലിയ പോരാട്ടം എന്നറിയപ്പെടുന്ന ഇന്ത്യ-പാക് പോരാട്ടത്തിൽ ടോസ് നേടിയ പാകിസ്ഥാൻ ബോളിങ് തെരഞ്ഞെടുത്തു. ഇഷാൻ കിഷൻ, അശ്വിൻ, രാഹുൽ ചഹാർ എന്നിവരെ പുറത്തിരുത്തിയപ്പോൾ ഹാർദിക് പാണ്ഡ്യയും, മിസ്റ്ററി സ്‌പിന്നർ എന്നറിയപ്പെടുന്ന വരുണ്‍ ചക്രവര്‍ത്തിയും ടീമിൽ ഇടം നേടി.
ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഓരോ ക്രിക്കറ്റ് മത്സരവും യുദ്ധ സമാനമാണ്. ലോകകപ്പ് മത്സരങ്ങളിൽ ഇന്ത്യയെ ഇതുവരെ തോൽപ്പിക്കാൻ സാധിച്ചിട്ടില്ല എന്ന നാണക്കേട് ഒഴിവാക്കാനായി പാകിസ്ഥാൻ എത്തുമ്പോൾ, ചരിത്രം മാറ്റിയെഴുതാൻ അനുവധിക്കില്ല എന്ന ഉറപ്പോടെയാണ് ഇന്ത്യയും എത്തുന്നത്.
-
Babar Azam has won the toss and opted to field.
— T20 World Cup (@T20WorldCup) October 24, 2021 " class="align-text-top noRightClick twitterSection" data="
🇮🇳 or 🇵🇰, who are you backing? #T20WorldCup | #INDvPAK | https://t.co/UqPKN2ouME pic.twitter.com/ms1OlUnkSQ
">Babar Azam has won the toss and opted to field.
— T20 World Cup (@T20WorldCup) October 24, 2021
🇮🇳 or 🇵🇰, who are you backing? #T20WorldCup | #INDvPAK | https://t.co/UqPKN2ouME pic.twitter.com/ms1OlUnkSQBabar Azam has won the toss and opted to field.
— T20 World Cup (@T20WorldCup) October 24, 2021
🇮🇳 or 🇵🇰, who are you backing? #T20WorldCup | #INDvPAK | https://t.co/UqPKN2ouME pic.twitter.com/ms1OlUnkSQ
ഏകദിന ലോകകപ്പിൽ ഏഴ് തവണയും ടി-20 ലോകകപ്പിൽ അഞ്ച് തവണയുമാണ് ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടിയത്. അതിൽ എല്ലാ മത്സരത്തിലും സമ്പൂർണ ആധിപത്യം ഇന്ത്യക്കായിരുന്നു.ഏകദിന ലോകകപ്പിൽ ചരിത്രത്തില്‍ ഏഴ് തവണ മുഖാമുഖം വന്നപ്പോള്‍ ആറ് തവണയും ആദ്യം ബാറ്റുചെയ്തത് ഇന്ത്യയായിരുന്നു.
ലോകകപ്പില്‍ ഇന്ത്യ നൂറൂശതമാനം വിജയം നേടിയതും പാകിസ്ഥാനെതിരെയാണ്. ക്രിക്കറ്റ് പിച്ചില്‍ ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ വരുന്നത് രണ്ട് വര്‍ഷത്തോളം നീണ്ട ഇടവേളയ്‌ക്ക് ശേഷമാണ് എന്ന പ്രത്യേകതയുണ്ട്. ഇംഗ്ലണ്ടില്‍ 2019ല്‍ നടന്ന ഏകദിന ലോകകപ്പിന് ശേഷം ഇരു ടീമുകളും ഇതുവരെ മുഖാമുഖം വന്നിട്ടില്ല.
ലോകോത്തര നിലവാരമുള്ള ഒരുപിടി താരങ്ങള്‍ ഇരു സംഘത്തിന്‍റേയും ശക്തിയാണെങ്കിലും നിലവില്‍ പാകിസ്ഥാനേക്കാള്‍ ഒരുപടി മുമ്പിലാണ് ഇന്ത്യ. ഐപിഎല്ലിന് പിന്നാലെ ഇന്ത്യന്‍ താരങ്ങള്‍ക്കും സുപരിചിതമാണ് യുഎഇയിലെ പിച്ച്.കളിച്ച രണ്ട് സന്നാഹ മത്സരങ്ങളിലും മികച്ച ജയം പിടിച്ച ഇന്ത്യ തകര്‍പ്പന്‍ ഫോമിലാണ്. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനേയും രണ്ടാം മത്സരത്തില്‍ ഓസ്ട്രേലിയയേയുമാണ് സംഘം കീഴടക്കിയത്.
പ്ലേയിങ് ഇലവൻ
ഇന്ത്യ : വിരാട് കോലി(ക്യാപ്റ്റന്‍), രോഹിത് ശര്‍മ്മ(വൈസ് ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി, ജസ്‌പ്രീത് ബുമ്ര
പാകിസ്ഥാന്‍ : ബാബര്‍ അസം(ക്യാപ്റ്റന്‍), മുഹമ്മദ് റിസ്‌വാന്‍(വിക്കറ്റ് കീപ്പര്‍), ഫഖര്‍ സമാന്‍, മുഹമ്മദ് ഹഫീസ്, ഷൊയൈബ് മാലിക്, ആസിഫ് അലി, ഇമാദ് വസീം, ഷദാബ് ഖാന്‍, ഹസന്‍ അലി, ഷഹീന്‍ അഫ്രീദി.