ദുബായ് : ഏഷ്യ കപ്പ് ക്രിക്കറ്റ് ഫൈനലില്‍ ശ്രീലങ്കയോടേറ്റ പരാജയത്തിന്‍റെ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി പാകിസ്ഥാന്‍ ഓള്‍റൗണ്ടര്‍ ഷദാബ് ഖാന്‍. ശ്രീലങ്കയോട് പാകിസ്ഥാന്‍ 23 റണ്‍സിന് തോറ്റ മത്സരത്തില്‍ നിര്‍ണായകമായ രണ്ട് ക്യാച്ചുകള്‍ ഷദാബ് ഖാന്‍ നഷ്‌ടപ്പെടുത്തിയിരുന്നു. ഇതിലൊന്ന് സിക്‌സില്‍ കലാശിക്കുകയും ചെയ്‌തു.
മത്സര ശേഷം ട്വിറ്ററിലൂടെയാണ് തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഷദാബ് മാപ്പ് പറഞ്ഞത്. 'ക്യാച്ചുകള്‍ മത്സരങ്ങള്‍ ജയിപ്പിക്കും. ക്ഷമിക്കുക, ഈ തോല്‍വിയുടെ ഉത്തരവാദിത്വം ഞാന്‍ ഏറ്റെടുക്കുന്നു. ടീമിന്‍റെ തോല്‍വിയില്‍ ഞാന്‍ കാരണക്കാരനായി.
നസീം ഷാ, ഹാരിസ് റൗഫ്, മുഹമ്മദ് നവാസ് അടക്കമുള്ള ബൗളിങ് നിര മികച്ചതായിരുന്നു. മുഹമ്മദ് റിസ്വാന്‍ ശക്തമായി പോരാടി. മുഴുവന്‍ ടീമും കഴിവിന്‍റെ പരമാവധി ശ്രമിച്ചു. ശ്രീലങ്കയ്ക്ക് അഭിനന്ദനങ്ങള്‍' - ഷദാബ് ഖാന്‍ ട്വീറ്റ് ചെയ്‌തു.
-
Catches win matches. Sorry, I take responsibility for this loss. I let my team down. Positives for team, @iNaseemShah, @HarisRauf14, @mnawaz94 and the entire bowling attack was great. @iMRizwanPak fought hard. The entire team tried their best. Congratulations to Sri Lanka pic.twitter.com/7qPgAalzbt
— Shadab Khan (@76Shadabkhan) September 11, 2022 " class="align-text-top noRightClick twitterSection" data="
">Catches win matches. Sorry, I take responsibility for this loss. I let my team down. Positives for team, @iNaseemShah, @HarisRauf14, @mnawaz94 and the entire bowling attack was great. @iMRizwanPak fought hard. The entire team tried their best. Congratulations to Sri Lanka pic.twitter.com/7qPgAalzbt
— Shadab Khan (@76Shadabkhan) September 11, 2022Catches win matches. Sorry, I take responsibility for this loss. I let my team down. Positives for team, @iNaseemShah, @HarisRauf14, @mnawaz94 and the entire bowling attack was great. @iMRizwanPak fought hard. The entire team tried their best. Congratulations to Sri Lanka pic.twitter.com/7qPgAalzbt
— Shadab Khan (@76Shadabkhan) September 11, 2022
Also read: Asia Cup | ഏഷ്യ കപ്പില്‍ ശ്രീലങ്കയ്‌ക്ക് പട്ടാഭിഷേകം ; ഫൈനലില്‍ പാകിസ്ഥാനെ 23 റണ്‍സിന് തകര്‍ത്തു
ശ്രീലങ്കയുടെ ടോപ് സ്‌കോററായ ഭനുക രജപക്‌സ നല്‍കിയ ക്യാച്ചുകളായിരുന്നു ഷദാബ് ഖാന്‍ പാഴാക്കിയത്. ആദ്യം ലോങ് ഓണില്‍ ലഭിച്ച ക്യാച്ച് പൂര്‍ത്തിയാക്കാന്‍ താരത്തിന് കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് 19-ാം ഓവറിലെ ആറാം പന്തില്‍ ആസിഫ് അലിയുമായി കൂട്ടിയിടിച്ചാണ് മറ്റൊരു ക്യാച്ച് നഷ്‌ടപ്പെട്ടത്.
മുഹമ്മദ് ഹസ്‌നൈന്‍ എറിഞ്ഞ പന്തില്‍ ഭാനുക രജപക്‌സ ഡീപ്പ് മിഡ് വിക്കറ്റിലൂടെ സിക്‌സറിന് ശ്രമിച്ചു. ബൗണ്ടറിക്കരികിലേക്ക് ഉയര്‍ന്ന പന്ത് ആസിഫിന് കയ്യില്‍ ഒതുക്കാവുന്ന ക്യാച്ചായിരുന്നു. എന്നാല്‍ ഷദാബ് വന്ന് കൂട്ടിയിടിച്ചതോടെ പന്ത് സിക്‌സിലേക്ക് വീണു.