ETV Bharat / sports

പരമ്പര പിടിക്കാന്‍ ഇന്ത്യ, ഒപ്പമെത്താന്‍ ലങ്ക; പ്രേമദാസയില്‍ പോരാട്ടം കനക്കും - ടി20 പരമ്പര

ആദ്യ മത്സരത്തിൽ 38 റൺസിന്‍റെ വിജയം നേടിയ ഇന്ത്യ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ മുന്നിലാണ്. ഇതോടെ ഇന്ന് നടക്കുന്ന രണ്ടാം മത്സരം ജയിച്ച് പരമ്പര നഷ്ടപ്പെടാതിരിക്കാനാവും ലങ്കന്‍ ശ്രമം.

SL vs IND  T20I  ഇന്ത്യ- ശ്രീലങ്ക  ടി20 പരമ്പര  ശിഖര്‍ ധവാന്‍
പരമ്പര പിടിക്കാന്‍ ഇന്ത്യ, ഒപ്പമെത്താന്‍ ലങ്ക; പ്രേമദാസയില്‍ പോരാട്ടം കനക്കും
author img

By

Published : Jul 27, 2021, 12:35 PM IST

കൊളംബോ: ഏകദിന പരമ്പരക്ക് പിന്നാലെ ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയും പിടിക്കാന്‍ ഇന്ത്യ ഇന്നിറങ്ങുന്നു. രാത്രി എട്ടിന് കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. ആദ്യ മത്സരത്തിൽ 38 റൺസിന്‍റെ വിജയം നേടിയ ഇന്ത്യ മൂന്ന് മത്സര പരമ്പരയില്‍ മുന്നിലാണ്. ഇതോടെ ഇന്ന് നടക്കുന്ന രണ്ടാം മത്സരം ജയിച്ച് പരമ്പര നഷ്ടപ്പെടാതിരിക്കാനാവും ലങ്കന്‍ ശ്രമം.

കഴിഞ്ഞ മത്സരത്തില്‍ നിന്നും ഇരു ടീമുകളിലും മാറ്റമുണ്ടാവാന്‍ സാധ്യതയില്ല. ടി20യിലെ അരങ്ങേറ്റ മത്സരത്തില്‍ പരാജയപ്പെട്ട പൃഥ്വി ഷായ്ക്കും, മികച്ച പ്രകടനം നടത്താനാവാതെ പോയ സഞ്ജു സാംസണിനും മത്സരം നിര്‍ണായകമാണ്. ലഭിച്ച അവസരം മുതലാക്കാനാവാത്ത താരമെന്ന വിമര്‍ശനങ്ങള്‍ക്ക് സഞ്ജുവിന് മറുപടി നല്‍കേണ്ടി വരും. അതേസമയം അന്താഷ്ട്ര ടി20യില്‍ അരങ്ങേറ്റം നടത്താന്‍ ദേവ്ദത്ത് പടിക്കലിന് ഇനിയും കാത്തിരിക്കേണ്ടി വരും. അതേസമയം ആദ്യ മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 165 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്ക 126 റൺസിന് പുറത്താവുകയായിരുന്നു. 3.3 ഓവറുകളിൽ 22 റൺസ് വഴങ്ങി നാല് വിക്കറ്റുകൾ വീഴ്‌ത്തിയ ഭുവനേശ്വർ കുമാറാണ് ഇന്ത്യയുടെ വിജയ ശില്‍പി. അർധശതകം നേടിയ സൂര്യകുമാർ യാദവും തിളങ്ങി. ശ്രീ​​​​​​​ല​​​​​​​ങ്ക​​​​​​​യ്ക്കാ​​​​​​​യി ച​​​​​​​രി​​​​​​​ത അ​​​​​​​സ​​​​​​​ര​​​​​​​ങ്ക 26 പ​​​​​​​ന്തി​​​​​​​ല്‍ 44 റ​​​​​​​ണ്‍​സു​​​​​​​മാ​​​​​​​യി മി​​​​​​​ക​​​​​​​ച്ച പ്ര​​​​​​​ക​​​​​​​ട​​​​​​​നം ന​​​​​​​ട​​​​​​​ത്തിയിരുന്നു.

പിച്ച് റിപ്പോര്‍ട്ട്

താരതമ്യേന വേഗത കുറഞ്ഞ പിച്ചാണ് പ്രേമദാസയിലേത്. മധ്യ ഓവറുകളിലെ റണ്ണൊഴുക്ക് തടയുന്നതില്‍ സ്പിന്നര്‍മാര്‍ക്ക് നിര്‍ണായക പങ്ക് വഹിക്കാനാവും. എന്നാല്‍ പേസില്‍ വരുന്ന മാറ്റം ഫാസ്റ്റ് ബൗളര്‍മാര്‍ക്കും അനുകൂലമാവും. ടോസ് ലഭിക്കുന്ന ടീം ബൗളിങ് തെരഞ്ഞെടുക്കാനാണ് സാധ്യത.

also read: ഒളിമ്പിക് ടെന്നീസ് കോര്‍ട്ടില്‍ വമ്പൻ അട്ടിമറി; ജപ്പാന്‍റെ നവോമി ഒസാക്ക പുറത്ത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.