ETV Bharat / sports

ഏഷ്യ കപ്പ് : ശ്രീലങ്കയില്‍ നടത്തുന്ന സാഹചര്യം വിലയിരുത്തുമെന്ന് ജയ് ഷാ

author img

By

Published : Apr 16, 2022, 4:29 PM IST

സാമ്പത്തിക-രാഷ്ട്രീയ പ്രതിസന്ധികളില്‍ വലയുന്ന ശ്രീലങ്കയില്‍ ഏഷ്യ കപ്പിന്‍റെ വിജയകരമായ നടത്തിപ്പിനെച്ചൊല്ലി വിവിധ കോണുകളില്‍ നിന്നും ആശങ്ക ഉയര്‍ന്നിരുന്നു

Jay Shah  ജയ്‌ ഷാ  ഏഷ്യാ കപ്പ്: ശ്രീലങ്കയില്‍ നടത്തുന്ന സാഹചര്യം വിലയിരുത്തുമെന്ന് ജയ് ഷാ  ഏഷ്യാ കപ്പ്  ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) പ്രസിഡന്‍റ് ജയ് ഷാ  Asian Cricket Council president Jay Shah  IPL 2022  ഐപിഎല്‍ 2022
ഏഷ്യാ കപ്പ്: ശ്രീലങ്കയില്‍ നടത്തുന്ന സാഹചര്യം വിലയിരുത്തുമെന്ന് ജയ് ഷാ

ന്യൂഡല്‍ഹി : ഏഷ്യ കപ്പിന് ശ്രീലങ്ക ആതിഥേയത്വം വഹിക്കുന്ന സാഹചര്യം വിലയിരുത്തുമെന്ന് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) പ്രസിഡന്‍റ് ജയ് ഷാ. ഐപിഎല്ലിന്‍റെ അവസാന ദിവസമായിരിക്കും ഇതുസംബന്ധിച്ച വിലയിരുത്തലുണ്ടാവുകയെന്ന് ബിസിസിഐ സെക്രട്ടറികൂടിയായ ജയ് ഷാ പറഞ്ഞു. സാമ്പത്തിക-രാഷ്ട്രീയ പ്രതിസന്ധികളില്‍ വലയുന്ന ശ്രീലങ്കയില്‍ ഏഷ്യ കപ്പിന്‍റെ വിജയകരമായ നടത്തിപ്പിനെച്ചൊല്ലി വിവിധ കോണുകളില്‍ നിന്നും ആശങ്ക ഉയര്‍ന്നിരുന്നു.

ഇതിന് പിന്നാലെയാണ് ഷായുടെ പ്രതികരണം. 'രാജ്യത്തെ സാഹചര്യത്തെക്കുറിച്ചും ക്രിക്കറ്റിൽ അതിന്‍റെ ആഘാതത്തെക്കുറിച്ചും ഞാൻ ശ്രീലങ്കൻ ക്രിക്കറ്റ് അധികൃതരുമായി വിശദമായ ചർച്ച നടത്തി. സുരക്ഷിതവും വിജയകരവുമായ രീതിയില്‍ ഏഷ്യ കപ്പ് നടത്താനാവുമെന്നാണ് ബോര്‍ഡ് പ്രതീക്ഷിക്കുന്നത്.

ശ്രീലങ്കന്‍ ക്രിക്കറ്റ്‌ ബോര്‍ഡിന്‍റെ ഭാരവാഹികൾ മെയ് 29ന് നടക്കുന്ന ഐപിഎല്‍ ഫൈനലിനെത്തും. ഞങ്ങൾ സ്ഥിതിഗതികള്‍ കൂടുതൽ വിലയിരുത്തും' - ജയ് ഷാ പറഞ്ഞു. കഴിഞ്ഞ മാര്‍ച്ചില്‍ ചേര്‍ന്ന ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ യോഗമാണ് ഇത്തവണത്തെ ഏഷ്യ കപ്പിന് ശ്രീലങ്ക ആതിഥേയത്വം വഹിക്കുമെന്ന് അറിയിച്ചിരുന്നത്.

ടി20 ഫോര്‍മാറ്റില്‍ ആഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 11 വരെയാണ് ടൂര്‍ണമെന്‍റ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ 70 വർഷത്തിനിടെയുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ദ്വീപ് രാഷ്ട്രം നേരിടുന്നത്. നിലവില്‍ ഭക്ഷണം, ഇന്ധനം, മറ്റ് അവശ്യവസ്തുക്കൾ എന്നിവയുടെ കടുത്ത ക്ഷാമം നേരിടുകയാണ് ലങ്ക.

ആഴ്ചകളായുള്ള വൈദ്യുതി തടസമടക്കമുള്ള കാരണങ്ങളാല്‍ ഐപിഎൽ സംപ്രേഷണമടക്കം നിർത്തിവച്ചിരുന്നു. ഇതോടെ ടൂര്‍ണമെന്‍റിന്‍റെ വേദി ലങ്കയ്‌ക്ക് പുറത്തേക്ക് മാറ്റാന്‍ ആലോചന നടക്കുന്നതായി റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു.

ടെസ്റ്റ് പദവിയുള്ള ഇന്ത്യ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ ടീമുകള്‍ക്ക് പുറമെ യോഗ്യതാമത്സരം കളിച്ചെത്തുന്ന മറ്റൊരു ഏഷ്യന്‍ ടീമുമാണ് ടൂര്‍ണമെന്‍റിന്‍റെ ഭാഗമാവുക. ഓഗസ്റ്റ് 20 മുതലാണ് യോഗ്യതാ മത്സരങ്ങള്‍.

also read: രാജ്യസഭയിൽ നിന്ന് ലഭിക്കുന്ന ശമ്പളം കർഷകരുടെ പെണ്‍മക്കളുടെ വിദ്യാഭ്യാസത്തിന് നൽകും : ഹർഭജൻ സിങ്

ഏകദിന, ടി20 ഫോര്‍മാറ്റുകളില്‍ മാറിമാറി നടക്കുന്ന ഏഷ്യകപ്പ് അവസാനമായി 2018ലാണ് നടന്നത്. അന്ന് ഏകദിന ഫോര്‍മാറ്റില്‍ നടന്ന മത്സരത്തില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ച് ഇന്ത്യ കിരീടം ചൂടിയിരുന്നു. കൊവിഡിനെ തുടര്‍ന്ന് 2020ലെ പതിപ്പ് മാറ്റിവയ്‌ക്കുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.